കുട്ടികളുടെ വളര്‍ചയ്ക്ക് അനുസരിച്ച് വലിപ്പം ക്രമീകരിക്കാവുന്ന വസ്ത്രങ്ങള്‍ കണ്ടുപിടിച്ചിരിക്കുകയാണ് എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയായ റയാന് യാസിന്. ആറു മാസം മുതല്‍ മൂന്നു വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് വസ്ത്രങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
തന്റെ സഹോദരിയുടെ കുട്ടികള്‍ക്ക് വാങ്ങിനല്‍കിയ വസ്ത്രങ്ങള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം അവര്‍ക്ക് പാകമാകാതെ വന്നപ്പോഴാണ് റയാന് ഇങ്ങന്നൊരാശയം കണ്ടുപിടിച്ചത്. വലിയുന്ന രീതിയിലുള്ള തുണി ഉപയോഗിച്ചാണ് വസ്ത്ര നിര്‍മാണം. "പെറ്റീറ്റ് പ്ലീ " എന്ന് പേരിട്ടിരിക്കുന്ന വസ്ത്രശേഖരത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
ഈ കണ്ടുപിടിത്തം ഇംഗ്ലണ്ടിലെ പ്രശസ്തമായ "ജെയിംസ് ഡൈസണ്‍ " അവാര്‍ഡിന് റയാനെ അര്‍ഹനാക്കി. ആണ്‍പെണ്‍ ഭേദമന്യേ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളുടെ നിര്‍മാണം വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റയാന്.