E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നടി ഷീലയെ അറിയില്ല; ആ വാർത്തകൾ തെറ്റ്: യതീഷ് ചന്ദ്ര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

yathish-chandra
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടി ഷീലയെ അറിയില്ലെന്ന് ഡപ്യൂട്ടി കമ്മീഷണർ യതീഷ് ചന്ദ്ര. ഷീലയുടെ സഹോദരിയുടെ പുത്രനാണ് യതീഷ് ചന്ദ്രയെന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയുണ്ടായിരുന്നു. എന്നാൽ കേരളവുമായി തനിക്ക് യാതൊരു രക്ത ബന്ധവുമില്ലെന്നും ഇവിടെ പൊലീസ് മേധാവിയായി എത്തിയ ശേഷമാണ് കേരളത്തെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ യതീഷ് ചന്ദ്ര വ്യക്തമാക്കി. 

ഷീലയുടെ സഹോദരിയുടെ മോനാണല്ലേ എന്ന് പുറത്തു പോകുമ്പോൾ എല്ലാവരും ചോദിക്കാറുണ്ട്. ആദ്യം എന്താണ് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ല. പിന്നീടാണ് ഇത്തരത്തിൽ ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. അതിനുശേഷം നടി ഷീലയെക്കുറിച്ച് മനസിലാക്കി. പക്ഷെ സത്യമന്വേഷിക്കാതെ ഇത്തരം വാർത്തകൾ നൽകുന്നത് ശരിയല്ലെന്ന് യതീഷ് പറഞ്ഞു. 

താൻ ശരിക്കും കന്നഡിഗനാണ്. എന്നാൽ, കേരളത്തിലെ ഒാണാഘോഷം തനിക്ക് പ്രിയപ്പെട്ടതാണെന്നും കഴിഞ്ഞ വർഷം മുതൽ താനും കുടുംബവും ഒാണം ആഘോഷിക്കാൻ  തുടങ്ങിയെന്നും യതീഷ് ചന്ദ്ര പറഞ്ഞു. തന്റെ ഭാര്യ ഇപ്പോൾ നന്നായി ഒാണപ്പൂക്കാളം ഒരുക്കും. അതുപോലെ ഒാണം തനിക്ക് പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അന്ന് നല്ല വെജിറ്റേറിയൻ ഭക്ഷണം എല്ലായിടത്തും ലഭിക്കും. താൻ പൂർണമായും വെജിറ്റേറിയനാണ്, യതീഷ് ചന്ദ്ര പറഞ്ഞു. 

പുതുവൈപ്പിലെ എൽഎൻജി ടെർമിനലിനെതിരായ പൊതുജനസമരത്തിനെതിരെ നിലപാടെടുത്തതോടെയാണ് യതീഷ് ചന്ദ്ര എന്ന യുവ കമ്മീഷണറെ മാധ്യമങ്ങൾ ശ്രദ്ധിച്ചു തുടങ്ങിയത്.