E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്റർനെറ്റിനെ ഇളക്കി മറിച്ച ആസിഡ് ആക്രമണത്തിന്റെ ഇരയുടെ ഗംഭീര തിരിച്ചു വരവ് !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

resham.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആസിഡ് ആക്രമണത്തിന് ഇരയാകുകയെന്നാൽ ജീവിതം നിന്ന് പോകുക എന്ന് കൂടി അർത്ഥമുണ്ടായിരുന്നു ഇന്നലെ വരെ. ആസിഡ് വീര്യം ഉണ്ടാക്കുന്ന വൈരൂപ്യം ഒന്നുകൊണ്ട് മാത്രം വീട്ടിനുള്ളിൽ നിന്നും പുറത്തിറങ്ങാനാകാതെ കഴിയുന്ന എത്രപേരുടെ കഥ നമ്മൾ വായിച്ചും കെട്ടും അറിഞ്ഞതാണ്. എന്നാൽ ,ഇവരൊക്കെ പറഞ്ഞ ആസിഡ് ആക്രമണങ്ങളുടെ ചെറുത്ത് നിൽപ്പ് കഥകളിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് ഇരുപത്തിയൊന്നുകാരിയായ രേഷം ഖാൻ എന്ന പെൺകുട്ടിക്ക് പറയാനുള്ളത്. , വൈരൂപ്യത്തിന്റെ കയത്തിൽ നിന്നും ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം കരകയറിയ കഥ. 

ഈദിന്റെ അന്ന് വൈകുന്നേരം തന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കു വച്ചതോടെയാണ് രേഷം ഖാൻ ശ്രദ്ധാകേന്ദ്രമാകുന്നത്. നാളുകൾക്ക് മുൻപ് താൻ അവിചാരിതമായി ആസിഡ് ആക്രമണത്തിന് ഇരയായപ്പോൾ, അത് തന്റെ ജീവിതത്തിന്റെ അവസാനമാണ് എന്ന് തന്നെ രേഷം ഖാൻ കരുതി. പുറത്തിറങ്ങാനോ ആളുകളെ കാണണോ മറ്റുള്ളവരുമായി ഇടപെഴകാനോ ധൈര്യം ഇല്ലാത്ത അവസ്ഥ. എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ മാത്രമാണ് അന്ന് തോന്നിയത്. 

resham2.jpg.image.784.410

എന്നാൽ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രം താൻ ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ചു എന്ന് രേഷം ഖാൻ പറയുന്നു . ചികിത്സ തുടരുകയും വിജയകരമായിത്തന്നെ പൂർത്തിയാക്കുകയും ചെയ്തു. കാഴ്ച നഷ്ടപ്പെടും എന്ന് തോന്നിയിടത്ത് നിന്നും, ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് ഏറെ സാഹസം നിറഞ്ഞതായിരുന്നു. ആസിഡ് ആക്രമണ സമയത്തുള്ള തന്റെ ചിത്രത്തിനൊപ്പം രേഷം ഖാൻ പങ്കു വച്ച തന്റെ നിലവിലെ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്തെ പിടിച്ചിരുത്തി. 

വൈരൂപ്യത്തിന്റെ ലോകത്തു നിന്നുമുള്ള ഗംഭീരമായ തിരിച്ചു വരവിനു ആയിരക്കണക്കിന് ആളുകളാണ് അഭിനന്ദനം അറിയിച്ചത്. തന്റെ കഥ ഒരിക്കലും മറച്ചു വയ്‌ക്കേണ്ട ഒന്നല്ല എന്ന് പറഞ്ഞുകൊണ്ടാണ് ഈ പെൺകുട്ടി തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. രേഷം ഏറെ സുന്ദരിയായിരിക്കുന്നു എന്നും തിരിച്ചു വരവിൽ തങ്ങൾ ഏറെ സന്തോഷിക്കുന്നു എന്നും ട്വിറ്ററിൽ ആളുകൾ കുറിച്ചു. തന്നെ സ്നേഹിക്കുന്നവർക്കായി , തന്റെ പല പോസിലുള്ള ചിത്രങ്ങൾ രേഷം പങ്കുവച്ചിരുന്നു.

ആസിഡ് ആക്രമണത്തിൽ നിന്നുള്ള രേഷം ഖാന്റെ തിരിച്ചു വരവ് , സമാന അവസ്ഥയിലുള്ളവർക്ക് ഏറെ പ്രചോദനമേകുകയാണ്. എല്ലാം നഷ്ടപ്പെട്ടു എന്ന തലത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെ പോലെ ദൃഢനിശ്ചയത്തോടെ പറന്നുയർന്ന, രേഷം നീയാണ് യഥാർത്ഥ ഹീറോ.  

 

Read more :  Viral news in Malayalam