ഹാർവി ചുഴലിക്കാറ്റു വിതച്ച ദുരിതത്തിനു പിന്നാലെ യുഎസിനെ ലക്ഷ്യമിട്ടു മറ്റൊരു ചുഴലിക്കാറ്റും വരികയാണ്. അറ്റ്ലാന്റിക് സമുദ്രത്തിനു മീതേ രൂപപ്പെട്ടു കരീബിയൻ ദ്വീപുകളിലൂടെ വീശിയടിച്ചു ശക്തിപ്രാപിച്ചുവരുന്ന ഇർമ ചുഴലിക്കാറ്റ് വൻ ശക്തിയിലാണ് നീങ്ങുന്നത്.
മണിക്കൂറിൽ 295 കിലോ മീറ്റർ വേഗമുള്ള ഇർമ കൊടുങ്കാറ്റിൽ ആടിയുലയുന്ന വിമാനത്തിന്റെ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ ഹിറ്റാണ്. ഇർമയുടെ ശക്തി എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വിഡിയോയാണ്.
കാലാവസ്ഥാ നിരീക്ഷണം നടത്താൻ ഉപയോഗിക്കുന്ന വിമാനമാണ് കൊടുങ്കാറ്റിൽ ആടിയുലഞ്ഞത്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷന്റെ വിമാനം 'NOAA42' ൽ നിന്നാണ് വിഡിയോ ചിത്രീകരിച്ചത്. വിഡിയോയുടെ തുടക്കത്തിൽ ഒന്നിലധികം സ്ക്രീനുകളും മോണിറ്ററുകളും കാണാം. എല്ലാം ആടിയുലയുന്ന അകത്തു നിന്നുള്ള ദൃശ്യമാണ് കാണുന്നത്. 14 മണിക്കൂർ മുൻപ് പോസ്റ്റ് ചെയ്ത വിഡിയോ ഇതിനകം തന്നെ 4,617 റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.