E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വീരമൃത്യു വരിച്ച സൈനികർക്കായി സ്വരുക്കൂട്ടിയത് 6.5 കോടി രൂപ, അക്കി നിങ്ങളാണ് യഥാർഥ ഹീറോ !

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

akshay-kumar
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ചിന്തിച്ചിട്ടുണ്ടോ എന്തുകൊണ്ടാണ് ജനങ്ങൾക്ക് അക്ഷയ് കുമാർ എന്ന ബോളിവുഡ് ആക്ഷൻ ഹീറോയോട് ഇത്ര ആരാധനയെന്നു? അതിനുള്ള ഉത്തരമാണ് അദ്ദേഹത്തിന്റെ ആരും അംഗീകരിക്കുന്ന സ്വഭാവം. കേവലം ഒരു അഭിനേതാവിന്റെ സ്ഥിരം ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് പോകാതെ, തനിക്കു ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്ങ്ങൾ തന്റെ കൂടി പ്രശ്നങ്ങളായിക്കണ്ട് അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന അക്കി എന്നും ആരാധകരുടെ സൂപ്പർ സ്റ്റാർ ആണ്. 

ഇപ്പോൾ ഇതാ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരുടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി അക്കി കണ്ടെത്തിയിരിക്കുന്നത് 6.5  കോടി രൂപയാണ്. ബോളിവുഡിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അക്ഷയ്കുമാറിനെ സംബന്ധിച്ചിടത്തോളം ആറര കോടി രൂപ കണ്ടെത്തുക എന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ എന്ന്, നിങ്ങളിൽ ചിലരെങ്കിലും ആശങ്കപ്പെട്ടേക്കാം. അങ്ങനെയുള്ളവർക്കായി പറയട്ടെ, അക്കി ഭാരത് കെ വീർ എന്ന സംഘടനയ്ക്കായി , പ്രമുഖ ബിസിനസുകാരെ ഉൾപ്പെടുത്തിയാണ് ആറരക്കോടി സമാഹരിച്ചത്. അതായത്, ഇന്ത്യയ്ക്കായി മരണം വരിച്ച സൈനികരുടെ കുടുംബങ്ങൾക്കുള്ള കൈത്താങ്ങ് ഈ സമൂഹത്തിൽ നിന്ന് തന്നെ അദ്ദേഹം കണ്ടെത്തി. 

അതെ, അക്കി അങ്ങനെയാണ്. എന്നും സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ നടനാണ് അദ്ദേഹം. അക്ഷയ്‌കുമാർ ഉദ്ഘാടനം ചെയ്ത ഭാരത് കെ വീർ എന്ന വെബ്‌സൈറ്റിൽ, വീരചരമം പ്രാപിച്ച 112  സൈനികരുടെ വിശദാംശങ്ങൾ നൽകിയിരുന്നു. അടുത്തിടെ ഒരു ആഗോള നിക്ഷേപക സംഗമത്തിന്റെ ഭാഗമായി, ലോകമെമ്പാടും ഉള്ള സംരംഭകർ ഒത്തുകൂടിയപ്പോൾ, അവരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനുള്ള അവസരം അക്ഷയ്കുമാറിന് കിട്ടി. 

ഉടൻ തന്നെ അദ്ദേഹം, ഭാരത് കെ വീർ എന്ന വെബ്സൈറ്റിനെയും അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന 112  സൈനികരെയും അവരുടെ കുടുംബങ്ങളെയും പറ്റിയാണ് സംസാരിച്ചത്. അവരുടെ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെ സംരക്ഷിക്കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിന് പറ്റി അക്ഷയ് സംസാരിച്ചു. അക്ഷയ്കുമാറിന്റെ വ്യക്തി പ്രഭാവം കൊണ്ടും ഉദ്ദേശ ശുദ്ധികൊണ്ടും, നിക്ഷേപക സംഗമത്തിൽ പങ്കെടുത്ത വ്യവസായികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിന് പൂർണ പിന്തുണ നൽകി. 

ദിവസങ്ങൾക്കകം ഭാരത് കെ വീറിന്റെ അക്കൗണ്ടിൽ കയറിയത് ആറരക്കോടി രൂപ. 15  ലക്ഷം രൂപ വീതം ഓരോ സൈനികന്റെയും കുടുംബത്തിന് ലഭ്യമാക്കാനാണ് അക്കിയുടെ ശ്രമം. അതിനു പൂർണ്ണ പിന്തുണയുമായി ഇന്ത്യൻ ജനത അദ്ദേഹത്തിനൊപ്പം ഉണ്ട് .അതെ, ഇതുകൊണ്ടെല്ലാം തന്നെയാണ്, അക്കി എന്ന അക്ഷയ്കുമാറിനെ ജനങ്ങൾ ഇത്രയേറെ ഇഷ്ടപ്പെടുന്നതും.

കൂടുതൽ വാർത്തകൾക്ക്