മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽ ഭാഗവും)
പൊന്നോണം ആഘോഷിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പൊതുവേ നല്ല ഫലങ്ങളാണ് അനുഭവപ്പെടുക. വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ ആവശ്യമാണ്. കുടുംബത്തിൽ സന്തോഷം നിലനിർത്താൻ കഴിയും. വീട്ടിലേക്കു വേണ്ടി പുതിയ സാധനങ്ങൾ വാങ്ങാൻ കഴിയും. ഭൂമി, വാഹനം തുടങ്ങിയവ വാങ്ങുന്ന കാര്യം ആലോചിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും)
ഓണാഘോഷത്തിന്റെ ഈയാഴ്ച ഇടവക്കൂറുകാർക്കു ദൈവാനുഗ്രഹത്താൽ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കും. കണ്ടകശ്ശനി തുടരുന്നതിനാൽ ചില ദിവസങ്ങളിൽ കാര്യങ്ങൾക്കെല്ലാം മെല്ലെപ്പോക്ക് അനുഭവപ്പെടുമെങ്കിലും പ്രതിസന്ധിയുണ്ടാകില്ല . ജോലികാര്യങ്ങളിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന തടസ്സങ്ങൾ ഒഴിവാകും. ഏറ്റെടുത്ത ദൌത്യങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാൻ സാധിക്കും. കുടുംബത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ സാധിക്കും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
തിരുവോണം വരുന്ന ഈയാഴ്ച മിഥുനക്കൂറുകാർക്ക് വ്യാഴം അനുകൂലഭാവത്തിൽ ആയതിനാൽ ജോലികാര്യങ്ങളിൽ അനുഭവപ്പെട്ടിരുന്ന തടസ്സങ്ങങ്ങളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യപരമായ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കും. ജോലിരംഗത്തു കൂടുതൽ സ്ഥാനം ലഭിക്കും. കുടുംബാംഗങ്ങളിൽ നിന്നു വേണ്ടത്ര സ്നേഹവും സഹകരണവും ഉണ്ടാകും. ദൈവാനുഗ്രഹം എല്ലായ്പോഴും അനുഭവപ്പെടും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
സെപ്റ്റംബർ മാസം ആരംഭിച്ചതിനാൽ ഈയാഴ്ച കർക്കടകക്കൂറുകാർക്ക് ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. അതിലൂടെ കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. ശരീരസുഖം വീണ്ടെടുക്കാൻ സാധിക്കും. സാമ്പത്തികനഷ്ടം കുറെയൊക്കെ നികത്തിയെടുക്കാൻ കഴിയും. ജോലിയിൽ പുതിയ ദൌത്യങ്ങൾ ഏറ്റെടുക്കാൻ സാധിക്കും. കുടുംബാംഗങ്ങളിൽ നിന്നുള്ള സ്നേഹവും സഹകരണവും മനസ്സിനു കരുത്തു പകരാൻ സഹായിക്കും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും)
പൊന്നിൻചിങ്ങത്തിലെ പൊന്നോണം വരുന്ന ഈയാഴ്ച ചിങ്ങക്കൂറുകാർക്കു കണ്ടകശ്ശനിയുണ്ടെങ്കിലും പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ കഴിയും. കണ്ടകശ്ശനി തുടരുന്നതിനാൽ ജോലികാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടും. എങ്കിലും ഏറ്റെടുത്ത ദൌത്യം പൂർത്തിയാക്കാൻ കഴിയും. കുടുംബത്തിൽ സ്വസ്‌ഥത നിലനിൽക്കും. കൂടുതൽ യാത്ര വേണ്ടിവരും. ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുചേരും. അഷ്ടമരാശിക്കൂറു വരുന്നതിനാൽ ആഴ്ചയുടെ അവസാനത്തെ രണ്ടു ദിവസം മനസ്സിനു സ്വസ്ഥത കുറയും. ആഴ്ചയുടെ ആദ്യപകുതിയിലാണു നേട്ടങ്ങൾ കൂടുതലും ഉണ്ടാകുക.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും)
സെപ്റ്റംബർ പിറന്നുകഴിഞ്ഞതിനാൽ ഈയാഴ്ച കന്നിക്കൂറുകാർക്കു പൊതുവേ അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. രോഗാവസ്ഥകളിൽ നിന്നു മോചനം ലഭിക്കും. ആരോഗ്യം വീണ്ടെടുക്കാൻ കഴിയും. ദൈവാനുഗ്രഹമുള്ളതിനാൽ പ്രതിസന്ധിയൊന്നും ഉണ്ടാകില്ല. ജോലിരംഗത്തും കുടുംബത്തിലും വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥത നിലനിർത്താൻ കഴിയും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും)
ഈയാഴ്ച തുലാക്കൂറുകാർക്കു ജോലിരംഗത്തും കുടുംബകാര്യങ്ങളിലും നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ,
വ്യാഴം പന്ത്രണ്ടാം ഭാവത്തിൽ തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനായി പ്രത്യേക പ്രാർഥനകൾ വേണം. പ്രാർഥനകളിലൂടെ കുടുംബകാര്യങ്ങളിൽ സന്തോഷവും സംതൃപ്തിയും നിലനിർത്താൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാൻ സാധിക്കും. ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും)
ഓണം ആഘോഷിക്കുന്ന ഈയാഴ്ച വൃശ്ചികക്കൂറുകാർക്ക് കുടുംബത്തിൽ സ്വസ്ഥത നിലനിർത്താൻ കഴിയും ആരോഗ്യകാര്യങ്ങളിൽ പുരോഗതി കാണപ്പെടും. കണ്ടകശ്ശനി കാരണം ജോലികാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെടുമെങ്കിലും പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. ജോലിരംഗത്തു പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങൾ സാധിച്ചെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും)
സെപ്റ്റംബർ പിറന്നുകഴിഞ്ഞതിനാൽ ഈയാഴ്‌ച ധനുക്കൂറുകാർക്ക് കാര്യങ്ങൾ തികച്ചും അനുകൂലമായിരിക്കും. ജോലിരംഗത്തു ചില പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടിവരും. എങ്കിലും ദൈവാനുഗ്രഹത്താൽ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയും. ആഴ്ചയുടെ ആദ്യപകുതിക്കു ശേഷം മനസ്സിന്റെ സ്വസ്ഥത വീണ്ടെടുക്കാൻ കഴിയും. കുടുംബരംഗത്ത് ഈയാഴ്ച നല്ല ഫലങ്ങളാണ് അനുഭവപ്പെടുക.. സാമ്പത്തികരംഗത്തും നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.