E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ദമ്പതികൾക്ക് ഈ വർഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pair.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒാരോ മലയാള മാസത്തിലും ജനിച്ചവരുടെ പൊതുവായ സ്വഭാവവിശേഷങ്ങളും ഈ മലയാള വർഷത്തിലെ ദാമ്പത്യ ജീവിത ഫലവും അറിയാം. സ്വന്തം പ്രത്യേകതകൾ തിരിച്ചറിയുന്നതിനൊപ്പം പങ്കാളിയുടെ ഫലവും മനസ്സിലാക്കുക. ഇഷ്ടവും ഇഷ്ടക്കേടും തിരിച്ചറിഞ്ഞ്  ജീവിതത്തിൽ മാറ്റങ്ങൾ വരുത്തൂ.  സുന്ദരമാകട്ടെ ദാമ്പത്യം. 

ചിങ്ങം

സ്നേഹിച്ചാൽ നക്കി കൊല്ലും, ദ്വേഷിച്ചാൽ മുക്കി കൊല്ലും എന്ന ചൊല്ല് അന്വർഥമാക്കുന്ന  സ്വഭാവമുള്ളവരാണ് ചിങ്ങമാസം ജനിച്ചവർ. മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകാൻ നല്ല കഴിവുള്ളവരാണ് നിങ്ങൾ. മുൻപുണ്ടായ ചില അനുഭവങ്ങളുടെയും  അറിവിന്റെയും പശ്ചാത്തലത്തിൽ നിങ്ങൾ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർ അനുസരിക്കാതിരുന്നാൽ  ശുണ്ഠി കൂടും. ഇത്തരം സ്വഭാവങ്ങൾ കാരണം  ബന്ധങ്ങൾ കലുഷിതമാകാൻ സാധ്യതയുണ്ട്.

ഒരു പരിധിക്കപ്പുറമുള്ള സ്നേഹം, കൈകടത്തലാ  യാകും പലപ്പോഴും പുറത്ത് വരിക. സ്നേഹം കൊണ്ടാണെങ്കിൽപ്പോലും അമിതമായ ഇടപെടലുകൾ ജീവിത പ ങ്കാളിയിൽ അടക്കം അസ്വസ്ഥത സൃഷ്ടിക്കാം. അത് അ നുഭവിക്കുന്നവർ പിന്നീട് ഇതേ സാഹചര്യത്തിൽ കള്ളം പറയുന്നതിനോ കാര്യങ്ങൾ മറച്ച് വയ്ക്കുന്നതിനോ കാരണമായിത്തീരും എന്നു മനസ്സിലാക്കുക.

  

തെളിവില്ലാത്തതോ നമ്മുടെ ദൃഷ്ടിയിൽ കാണാത്തതോ ആയ കാര്യങ്ങൾ കഴിവതും വിശ്വസിക്കാതിരിക്കാൻ ശ്രമിക്കുക.  മറ്റുള്ളവർ പറയുന്ന ചില കാര്യങ്ങൾ,  അവരുടെ കാഴ്ചപ്പാടുകൾ മാത്രം  ആണെന്നും  സത്യം ചിലപ്പോ ൾ അതാകണമെന്നില്ല എന്നും ചിന്തിക്കുക. തുറന്ന് സംസാരിക്കാൻ ശ്രമിക്കുന്നത് നിങ്ങളുടെ ജീവിതത്തിന് ഏറെ നേട്ടം നൽകും.

ഒരാളിൽ നിന്ന് നമുക്ക് പ്രശ്നങ്ങളോ ചതിവോ നേരി ടേണ്ടി വന്നുവെന്നു കരുതി ആ മേഖലയിൽ ഉള്ളവർ മുഴുവൻ അങ്ങനെയാണെന്ന് കരുതാതിരിക്കുക. ഒരു കാര്യത്തെപ്പറ്റി ഒരുപാട് ചിന്തിക്കുന്നതുകൊണ്ട് തന്നെ പലപ്പോഴും  സമയത്ത് തീരുമാനം  എടുക്കാൻ കഴിയാതെ വരും. നമ്മുടെ ജീവിതം നാം തീരുമാനിച്ചില്ലെങ്കിൽ  മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ജീവിക്കേണ്ടി വരും എന്നു മനസ്സിലാക്കുക.

ചിങ്ങമാസത്തിൽ ജനിച്ചവർക്ക് പെട്ടെന്നു കാര്യങ്ങൾ നടക്കണമെന്ന നിർബന്ധം ഉണ്ടാകും. എല്ലാ കാര്യത്തിലും രഹസ്യ സ്വഭാവം ഇവർ പുലർത്താറുണ്ട്.  ഏതു കാര്യവും ഏറ്റെടുത്താൽ വിശ്വാസ്യതയോടെ ചെയ്ത് തീർക്കും.  ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ അടിത്തട്ട് വരെ കടന്നുചെല്ലും. ബുദ്ധി സാമർഥ്യം കൊണ്ട് ഏതു പ്രവൃത്തിയുടെയും  മുൻനിരയിൽ എത്തിച്ചേരും. ആരോടെങ്കിലും ദേഷ്യം തോന്നിയാൽ തക്ക സന്ദർഭം കണ്ടുപിടിച്ച് ഇവർ പകരം വീട്ടും.   

സ്വന്തം അഭിപ്രായത്തിന്  മുൻതൂക്കം  കിട്ടണം എന്ന് വാദിക്കും അതിന് എതിരുനിൽക്കുന്നവരോട്  തോന്നുന്ന ദേഷ്യം അത്ര പെട്ടെന്ന് മനസ്സിൽ നിന്നു മാറില്ല. കൂടെ നിൽക്കുന്നവരുടെ കഴിവുകേടുകൾ കണ്ടാൽ അവരെ ശാസിക്കും.  അത് പലപ്പോഴും അഹങ്കാരികൾ എന്ന് ഇവരെ തെറ്റിദ്ധരിക്കാൻ  കാരണമായിത്തീരും. ഉയർന്ന ചിന്താഗതികൾ ജീവിതത്തിൽ പുലർത്തും.

എല്ലായ്പ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകണം എന്ന അഭിപ്രായവും  ഇവർക്കുണ്ട്. സൽക്കാര പ്രിയരായിരിക്കും. പുറമെ വലിയ ഗൗരവം ഭാവിക്കുമെങ്കിലും  ഉള്ളു കൊണ്ട് ശുദ്ധാത്മാക്കളാണ്.

കന്നി

ജീവിതത്തിൽ ധാരാളം ആഗ്രഹങ്ങളും പ്രതീക്ഷകളും ഉ ള്ളവരാണ് കന്നിമാസം ജനിച്ചവർ. കഠിനമായ പ്രയത്നം ഉണ്ടായാലും ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേടിയെടുക്കുക എന്ന സ്വഭാവവും ഇവർക്കുണ്ട്.  എല്ലാമാണെങ്കിലും ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ കാര്യങ്ങൾക്കുപോലും അമിത പ്രാധാന്യം  കൊടുക്കുകയും പങ്കാളിയുടെ പോലും ചെറിയ പിഴവുകൾ ഏറെക്കാലം മനസ്സിൽ സൂക്ഷിക്കുന്നതും ദാമ്പത്യ ജീവിതത്തിൽ ഈ വർഷം അസ്വസ്ഥതകൾ സൃഷ്ടിക്കാം.

ജീവിതത്തിലെ വളരെ ചെറിയ കാര്യങ്ങൾപോലും പറഞ്ഞ് വലുതാക്കാൻ  ശ്രമിക്കുന്നത് നിങ്ങളുടെ ഒരു പോരായ്മ തന്നെയാണ്. ചെറിയ കാര്യങ്ങൾക്ക് അമിത പ്രാധാന്യം  നൽകാതെ അർഹിക്കുന്ന രീതിയിൽ വിട്ടു കളയാൻ ശ്രമിക്കുക.  ഒരു ദിവസം കറിക്ക് ഉപ്പു കൂടിയാൽ നിനക്ക് ഭക്ഷണമേ ഉണ്ടാക്കാൻ അറിയില്ല എന്ന് ഭാര്യയെ  കുറ്റപ്പെടുത്തുന്നത് ശരിയല്ല.

പുറത്ത് പോകാമെന്ന് പങ്കാളി പറഞ്ഞതിനു ശേഷം അന്ന് അത് നടക്കാതെ വന്നാൽ എന്നെക്കൊണ്ട്  പുറത്തു പോകുന്നത് ഇഷ്ടമല്ലാ എന്ന് ഭർത്താവിനെതിരെ ആരോപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ചിന്തിച്ച് കൂട്ടി മനസ്സിനെ ക ലുഷിതമാക്കിയ കാര്യങ്ങൾ വെറുതെയായിരുന്നുവെന്ന് പലതവണ െതളിഞ്ഞിട്ടും വീണ്ടും നിങ്ങൾ അതു തന്നെ ആവർത്തിക്കും.  ഇതേ വിഷയത്തിൽ മുൻപ് പറ്റിയ അബദ്ധങ്ങൾ ആലോചിച്ച് മനസ്സ് ശാന്തമാക്കുക.

പിഴവുകൾ പറ്റാത്തവർ ലോകത്തില്ല. തെറ്റു ചെയ്യുന്നവരേക്കാൾ, ഒരിക്കൽ സംഭവിച്ച തെറ്റ് ആവർത്തിക്കുന്നവരേയും അത് തിരുത്താൻ തയാറാകാത്തവരേയുമാണ് ഒറ്റപ്പെടുത്തേണ്ടത്.  ചെറിയ പിഴവുകൾക്ക് വലിയ ശിക്ഷകളല്ല പരിഹാരം.

ഇവരുടെ ചില സ്വഭാവ വിശേഷങ്ങൾ ജീവിത പങ്കാളി അറിഞ്ഞിരിക്കുന്നത് നല്ലത്.

ഒരാളോട് അതൃപ്തി തോന്നിയാൽ മനസ്സിൽ ഒതുക്കി നിർത്താൻ ഇവർക്ക് സാധിക്കാറില്ല. എങ്ങനെയെങ്കിലും  അനിഷ്ടം  പുറത്ത് വരും. ബന്ധുജനങ്ങളുമായി എ പ്പോഴും അടുത്ത് കഴിയുന്നത് ഇഷ്ടമില്ലാത്ത പ്രകൃതമായിരിക്കും.  എത്ര സുഖം  ലഭിച്ചാലും  ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ കഷ്ടപ്പാടുകൾ മാത്രമായിരിക്കും  മനസ്സിൽ വരിക. ഏതു ചുറ്റുപാടിൽ ആണെങ്കിലും  സ്വന്തം സുഖസൗകര്യങ്ങൾക്ക് കോട്ടം വരുന്നത് അത്ര ഇഷ്ടമല്ല.  മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ സ്വന്തം പോലെ ഏറ്റെടുത്ത് പരിഹാരം കാണാൻ പലപ്പോഴും ശ്രമം നടത്തും.

സ്വന്തമായ പ്രയത്നം കൊണ്ട് ജീവിതത്തിൽ ഉയർച്ച പ്രാപിക്കുന്നത് ഇവരുടെ പ്രത്യേകതയാണ്. ഒരേ സമയത്ത് ഒന്നിലധികം ജോലികൾ ഏറ്റെടുക്കുന്ന ഒരു ശീലം ഇവർക്കുണ്ടാകും.  ഇടയ്ക്കിടെ ജീവിതത്തിൽ  ചതിവുകൾ ഏൽക്കേണ്ട സാഹചര്യം ഉണ്ടാകാം.  ഇരുന്നിടത്ത് നിന്ന് മറ്റുള്ളളരെക്കൊണ്ട്  കാര്യങ്ങൾ ചെയ്യിക്കുന്നതിൽ ഉത്സാഹം കാട്ടും. സ്വന്തം തെറ്റാണെന്ന് ബോധ്യമാകുന്ന  ചില കാര്യങ്ങളിൽ മറ്റുള്ളവരിൽ പഴി ചാരും. സാമ്പത്തികമായ അസ്ഥിരത  ഇടയ്ക്കിടെ ബാധിക്കും.

തുലാം

മറ്റുള്ളവരെ നല്ല വഴിക്കു നടത്താനുള്ള ഉപദേശങ്ങൾ നൽകുന്നവരാണ് തുലാമാസം ജനിച്ചവർ. ചുമതലാബോധത്തോടെ  എല്ലാ കാര്യവും ഇവർ ചെയ്തു തീർക്കും  എന്നതിനാൽ ഏതു കാര്യവും  വിശ്വസിച്ച് ഇവരെ ഏൽപിക്കാം. എന്നാൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നടക്കണമെന്ന ശാഠ്യം ഇവർക്കുണ്ടാകാം.  നടക്കാതെ പോയ ചില ആ ഗ്രഹങ്ങളെപ്പറ്റി ദുഃഖിക്കുന്നതും  നിരാശരാകുന്നതും  നിങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ചില ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ ശ്രമിക്കുന്നത് ജീവിത വിജയത്തിന് നല്ലതാണ്.  ആഗ്രഹിക്കരുത് എന്ന് പറയാനോ അങ്ങനെ ചിന്തിക്കാനോ നമുക്ക് കഴിയില്ല. പക്ഷേ, ആഗ്രഹങ്ങൾ മാറ്റി വയ്ക്കാൻ നമുക്ക് സാധിക്കും.  നമ്മുടെ ൈകവശം ഒരു മൊബൈൽ ഫോൺ ഉള്ളപ്പോൾ തന്നെ മ റ്റൊരാളുടെ  കൈവശം  ഉള്ളതോ  പരസ്യത്തിൽ കണ്ടതോ ആയ വില കൂടിയ ഫോൺ വേണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. പക്ഷേ, കടം വാങ്ങിയാണെങ്കിലും അത് ഉടൻ തന്നെ സാധ്യമാക്കുക എന്നത്  ശരിയല്ല. അത്തരത്തിലുള്ള ആഗ്രഹങ്ങൾ മാറ്റി വച്ചാൽ  പിന്നീട് കുറച്ചു കൂടി മെച്ചപ്പെട്ടത് നമുക്ക് ലഭിക്കും.

മറ്റുള്ളവർക്ക് ഉപദേശങ്ങൾ നൽകാൻ നിങ്ങൾക്ക് നല്ല കഴിവുണ്ടെങ്കിലും സ്വന്തം കുടുംബാംഗങ്ങളുടെ കാര്യത്തി ൽ തീരുമാനം  എടുക്കാൻ പതറും.  പല തരത്തിലുള്ള ഉയർച്ച താഴ്ചകൾ ജീവിതത്തിൽ ഉണ്ടാകും.

നടക്കാതെ പോയവ മാത്രം മനസ്സിൽ കൊണ്ടു നടക്കാതെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങ ൾ കൂടി പ്രാധാന്യത്തോടെ  ചിന്തിക്കുക. അത്ര ഗൗരവത്തോടെ  എടുക്കേണ്ടതല്ലാത്ത കാര്യങ്ങൾ ഗൗരവമാക്കിയും വലിയ സംഭവമാക്കിയും മാറ്റാതിരിക്കാൻ ശ്രദ്ധിക്കുക.

ചില നേരങ്ങളിൽ പെട്ടെന്ന് നടത്തുന്ന ചില പ്രതികരണങ്ങൾ  കുടുംബ ജീവിതത്തെ  തന്നെ അസ്വസ്ഥമാക്കാം.ഏത് വിഷയവും പഠിച്ചശേഷം മാത്രം പ്രതികരിക്കാൻ ശ്രദ്ധിക്കുക. ഇവരുടെ നല്ല സ്വഭാവങ്ങൾ കൂടി ജീവിത പങ്കാളി അറിഞ്ഞിരിക്കുക.

അഭിമാനം സംരക്ഷിക്കാൻ വേണ്ടി ഏതു ക്ലേശവും സ ഹിക്കുന്ന സ്വഭാവം  ഇവർക്കുണ്ട്.  പൊതുവെ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും ഇടപെടാതെ നോക്കുന്ന പ്രകൃതമായിരിക്കും. സ്വപ്രയത്നം കൊണ്ടു തന്നെ  എല്ലാം നേടിയെടുക്കണമെന്ന ചിന്താഗതിയുണ്ടാകും. മനസ്സിലുണ്ടാകുന്ന ചില ഭാവഭേദങ്ങൾ മറ്റുള്ളവർ അറിയാതെ മറച്ചു വയ്ക്കാൻ ഇവർക്ക് കഴിയും. സ്വന്തം കഷ്ടപ്പാടിന് ഒരു കുറവും ഇല്ലെങ്കിലും മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ  ഏറ്റെടുക്കും. ക്ലേശം അനുഭവിക്കുന്ന ആളുകളെ ആശ്വസിപ്പിക്കുന്നതിനും  അവരുടെ കാര്യങ്ങൾക്ക് ഓടി നടക്കുന്നതിനും താൽപര്യമുണ്ടാകും. മറ്റുള്ളവരുടെ പ്രലോഭനങ്ങൾക്ക് അടിമപ്പെടാനുള്ള സാധ്യത കൂടുതലുണ്ട്.

ഇഷ്ടപ്പെടാത്ത ചുറ്റുപാടുകളിൽ നിന്നും ആളുകളിൽ നിന്നും കഴിവതും അകന്നു നിൽക്കാൻ ആഗ്രഹിക്കും.  മറ്റുള്ളവരെ  പിണക്കാതെ  സ്വന്തം കാര്യങ്ങൾ നേടിയെടുക്കാ ൻ ശ്രമിക്കും.  എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും ഉണ്ടാകണമെന്ന ശാഠ്യവും ഉണ്ടാകും.

വൃശ്ചികം

പുറത്ത് പ്രകടമാക്കിയില്ലെങ്കിലും മനസ്സിൽ നന്മ സൂക്ഷിക്കുന്നവരാണ് വൃശ്ചികമാസം ജനിച്ചവർ. കണക്കു സൂക്ഷിക്കുന്നതിലും വ്യാപാര ഇടപാടിലും  കണിശക്കാരുമാണ് ഇവർ.  മറ്റുള്ളവർക്ക് ബുദ്ധി ഉപദേശിച്ച്  നൽകുന്നതിലും  ഇവർക്ക് നല്ല കഴിവുണ്ട്.  എന്നാൽ മറ്റുള്ളവർ തമാശയ്ക്കു പറയുന്ന കാര്യങ്ങൾ പോലും ഇവരെ അസ്വസ്ഥരാക്കും.  സ്വന്തം തെറ്റുകൾ മറച്ചുവച്ച്  മറ്റുള്ളവരുടെ ചെറിയ പോരായ്മ പോലും കണ്ടു പിടിക്കാൻ ശ്രമിക്കുന്നതൊക്കെ ഈ വർഷം ദാമ്പത്യ ജീവിതത്തെ ബഹളമയമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

ഏതു കാര്യത്തെ ആയാലും അർഹിക്കുന്ന അർഥത്തി ൽ മാത്രം  എടുക്കാൻ ശ്രമിക്കുക.  നിരുപദ്രവകരമായ  തമാശകൾ പ്രശ്നങ്ങളാക്കി മാറ്റാതിരിക്കാൻ ഇവർ  പരിശ്രമിക്കണം. 

ആശയവിനിമയത്തിൽ തുറന്ന സമീപനം സ്വീകരിക്കുന്നതാണ് നല്ലത്. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ദുരഭിമാന ബോധം ഉയരാതെ നോക്കുക. ജീവിത പങ്കാളിയിലെ യോജിക്കാൻ പറ്റുന്ന ഗുണങ്ങൾ കാണാനും അറിയാനും ശ്രമിക്കുക.  വിയോജിപ്പുള്ള കാര്യങ്ങൾ മനസ്സിൽ വച്ചിരുന്ന് കലുഷിതമാകാതെ തുറന്ന് സംസാരിക്കാൻ ശ്രമിക്കുക.

പങ്കാളിയുടെയോ കുഞ്ഞിന്റെയോ കൈയിൽ നിന്നും അബദ്ധത്തിൽ ഗ്ലാസോ മറ്റോ താഴെ വീണ് പൊട്ടിയാലോ, കേടുപാടുകൾ സംഭവിച്ചാലോ പെട്ടെന്ന് ദേഷ്യപ്പെട്ട് പ്രതികരിക്കുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടാകാം. എന്നാൽ സ്വന്തം കൈയിൽ നിന്നുമാണ് ഇങ്ങനെ സംഭവിക്കുന്നത് എങ്കിൽ  അത്  ഗൗരവപൂർവം  എടുക്കാതെ നിസ്സാരവൽകരിക്കും.  ഇത്തരത്തിൽ വിവിധ വിഷയങ്ങളിൽ നിങ്ങൾ നടത്താറുള്ള  വ്യത്യസ്ത വികാര പ്രകടനങ്ങൾ സ്വയം മനസ്സിലാക്കാൻ ശ്രമിക്കുക. അങ്ങനെ സ്വയം മനസ്സിലാക്കാൻ  നിങ്ങൾക്ക്  സാധിച്ചാൽ  കൂടുതൽ  പക്വതയോടെ കാര്യങ്ങൾ ൈകകാര്യം ചെയ്യാൻ കഴിയും.

ഇവരുടെ മറ്റു ചില സ്വഭാവ വിശേഷണങ്ങൾ‍ ജീവിത പങ്കാളി അറിഞ്ഞിരിക്കുന്നത് നല്ലത്. 

ഒരു കാര്യവും  വളരെ വേഗം   കണ്ണുമടച്ച് വിശ്വസിക്കില്ല.  എന്നാൽ എന്തെങ്കിലും വിശ്വസിച്ച് പോയാൽ ആ അഭിപ്രായം മാറ്റിയെടുക്കാനും ബുദ്ധിമുട്ടാണ്.  അടുത്ത ബന്ധുക്കളുമായുള്ള ഇവരുടെ ഇടപാടുകൾ മിക്കപ്പോഴും പരാജയത്തിലാകും കലാശിക്കുക. മറ്റുള്ളവർ സ്വന്തം കാര്യത്തിൽ കൂടുതൽ ഇടപെടുന്നത് ഇഷ്ടമല്ലാത്ത സ്വഭാവമുണ്ടാകും. സ്വന്തമായി ഒരു കാര്യം തുടങ്ങി വയ്ക്കാൻ മടി കാട്ടും.  

എന്നാൽ ആരെങ്കിലും ഒരു കാര്യം  തുടങ്ങിയിട്ട്  ഇവരെ ഏൽപിച്ചാൽ കൃത്യതയോടെ അത് ചെയ്തു നൽകും. എല്ലായ്പോഴും ഒരു മനസ്സമാധാനക്കുറവ്  തോന്നും. ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ അടിത്തട്ട് വരെ ചെന്ന്  പ്രവർത്തിക്കും. ധൃതി അൽപം കൂടുതലായിരിക്കും ഇവർക്ക്. 

പരസ്പര ബന്ധമില്ലാത്ത രണ്ടു കാര്യങ്ങളിലൂടെ  ധനവരവ് ഉണ്ടാകാം.  പ്രവർത്തന മേഖലയിൽ സാമർഥ്യം  പ്രകടി പ്പിക്കും.  എല്ലായ്പോഴും ഏതെങ്കിലും കാര്യത്തെപ്പറ്റി ഓർത്ത്  മനസ്സ് വ്യാകുലപ്പെടും

ധനു

പുതിയ അറിവുകൾ സമ്പാദിക്കുന്നതിനായി എന്തു ക ഷ്ടപ്പാടും സഹിക്കാൻ മടിയില്ലാത്തവരാണ് ധനുമാസം ജനിച്ചവർ.  സ്വതന്ത്രമായ രീതിയിൽ ചിന്തിക്കുകയും  സ്വതന്ത്രമായിത്തന്നെ ജീവിക്കണമെന്ന് ശാഠ്യമുള്ളവർ. എ ന്നാൽ എല്ലാ കാര്യവും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം നടക്കണമെന്ന പിടിവാശിയും  ഏതു കാര്യത്തിൽ ഏർപ്പെട്ടാലും  അതിൽ  പൂർണമായി മുഴുകി പോകുന്നതു മൂലം കുടുംബജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കാതെ ശ്രദ്ധിക്കുക.

കിടക്കവിരി അൽപം മാറി കിടന്നാലോ പൂച്ചെടിയുടെ സ്ഥാനം അൽപമൊന്നു തെറ്റിയാലോ ഫ്രിഡ്ജിലെ സാധനങ്ങളുടെ ക്രമീകരണം  ഒന്ന് മാറിയാലോ, പേസ്റ്റും ബ്രഷും പോലെയുള്ള കാര്യങ്ങൾ മുൻപ് വച്ചിരുന്ന സ്ഥലത്ത് അല്ലാതെ ഒരു ദിവസം ഒന്ന്  കാണപ്പെട്ടാലോ ജീവിതത്തിൽ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല എന്ന് തിരിച്ചറിയാൻ ശ്രമിക്കുക. നമ്മൾ തീരുമാനിക്കുന്നതുപോലെ മറ്റുള്ളവർ എല്ലാം നടക്കണം എന്ന് ചിന്തിക്കുന്നത് പൊതുവെ ആശ്വാസ്യകരമല്ല. നിങ്ങളുടെ അറിവും നിങ്ങൾ പഠിച്ചു വച്ചിരിക്കുന്നതും മാത്രമാണ് ശരി എന്ന് ചിന്തിക്കാതിരിക്കുക. അത് അടിച്ചേൽപിക്കലാണ്. കുടുംബജീവിതത്തിലും കുട്ടികളുടെ ഇടയിലും പൊതു സമൂഹത്തിലും നമ്മൾ ഒറ്റപ്പെട്ടു പോകുന്നതിന് കാരണമായിത്തീരും.

സോഷ്യൽ മീഡിയ പോലെയുള്ള ആധുനിക ഉപാധികളിൽ അധികം സമയം ചെലവഴിക്കാതെ നിങ്ങൾ ശ്രദ്ധിക്കുക. അതുകൊണ്ട് പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ ചില ഉത്തരവാദിത്തങ്ങൾ  നിറവേറ്റാൻ നിങ്ങൾക്ക് കഴിയാതെ വന്നേക്കാം. ഇത് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ടെലിവിഷനും ഇന്റർനെറ്റും മൊബൈലും  സോഷ്യൽമീഡിയയുമൊന്നും   ഒരു പരിധിക്കപ്പുറം ജീവിതത്തിൽ സ്വാധീനം ചെലുത്താതെ  ശ്രദ്ധിക്കുക.

വീട്ടിൽ ജീവിത പങ്കാളിയും  കുട്ടികളുമായും  സമയം   ചെലവഴിക്കാൻ  ശ്രമിക്കുക. അതിനുവേണ്ടി ദിവസവും അൽപ സമയം മാറ്റി വയ്ക്കാനും ശ്രദ്ധിക്കുക.

ധനുമാസത്തിൽ ജനിച്ചവരുടെ പൊതുസ്വഭാവങ്ങൾ  മു ൻപറഞ്ഞവയിൽ നിന്നു അൽപം വ്യത്യസ്തമാണ്.

ഒരു നിയന്ത്രണത്തിലും കഴിയാതെ  സ്വതന്ത്രമായി ജീവിക്കാൻ ആഗ്രഹിക്കും. ശരിയും  തെറ്റും  തിരിച്ചറിയാനുള്ള  കഴിവ് വേണ്ടുവോളമുണ്ട്. ആരെയും പിണക്കുന്ന രീതിയിലും അഹിതമായും സംസാരിക്കാതിരിക്കാൻ ശ്രമിക്കും. പെട്ടെന്ന് ചില തീരുമാനങ്ങൾ എടുക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ചില ആളുകളെ അന്ധമായി വിശ്വസിക്കും. പലപ്പോഴും അവർ പൊതുസമൂഹത്തിനു മുൻപിൽ അത്ര വിശ്വാസ്യതയുള്ളവർ  ആകണമെന്നില്ല. 

കാര്യങ്ങൾ ഊഹിച്ച് അറിയുന്നതിനുള്ള കഴിവ് ഇവരുടെ  പ്രത്യേകതയാണ്. ആഗ്രഹവും അഭിരുചിയും എല്ലായ്പ്പോഴും മാറിക്കൊണ്ടിരിക്കും. കുശാഗ്രബുദ്ധി ഇവരുടെ പ്രത്യേകതയാണ്. പഠിച്ച വിഷയങ്ങൾക്കു പുറമേ ലോക  പരിചയവും അറിവും നേടിയെടുക്കും. പുറമേ വളരെ വിനയമുള്ളവർ എന്ന് ഭാവിക്കുമെങ്കിലും  ആരെയും  വ കവച്ച് കൊടുക്കില്ല.

മകരം

മറ്റുള്ളവരുടെ ദുഃഖത്തിൽ മനസ്സ് അലിയുന്ന സ്വഭാവം ഉ ള്ളവരാണ് മകരമാസം  ജനിച്ചവർ.  സന്ദർഭത്തിനനുസരിച്ച് ബുദ്ധിപൂർവം സംസാരിക്കുന്നതിനുള്ള  കഴിവും നിങ്ങൾക്കുണ്ടാകും.  പെട്ടെന്നു തന്നെ  നിസ്സാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്ന രീതി നിങ്ങൾക്കുണ്ട്. പഴയ ചില കാര്യങ്ങൾ  വർഷങ്ങൾ കഴിഞ്ഞാലും  സമയോചിതം ഉപയോഗിക്കുന്ന ശീലം കുടുംബ ജീവിതത്തെ കലുഷിതമാക്കാൻ സാധ്യതയുണ്ട്. അത് ഒഴിവാക്കുക. 

നിങ്ങൾ എപ്പോൾ പിണങ്ങുമെന്നോ, നിങ്ങൾക്ക് എ പ്പോൾ ദേഷ്യം വരുമെന്നോ  നിങ്ങൾക്കു തന്നെ തിരിച്ചറിയാൻ സാധിക്കാറില്ല. മറ്റൊരാൾക്കും ഗൗരവതരം എന്നു തോന്നാത്ത ചില കാര്യങ്ങൾ നിങ്ങൾ ഗൗരവമായി എടുക്കാറുണ്ട്. നിങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന്  അറിയാത്തതിനാൽ ജീവിതപങ്കാളിക്കടക്കം ഏതു കാര്യവും പറയാൻ ഭയമാണ്.  അതുകൊണ്ടു തന്നെ പറയേണ്ട പല കാര്യങ്ങളും മറ്റുള്ളവർ നിങ്ങളിൽ നിന്നു മറച്ചു വ യ്ക്കാൻ ശ്രമിക്കും. 

ഏതു കാര്യവും സമാധാന ബുദ്ധിയോടെ കേൾക്കാനുള്ള  സാവകാശം  എടുക്കാൻ ശ്രമിക്കുക.  ജീവിത പങ്കാളിയോ മറ്റുള്ളവരോ ഒരു കാര്യം പറഞ്ഞ് പൂർത്തീകരിക്കുന്നതിനു മുൻപ് പെട്ടെന്ന് സംസാരിക്കാതെയും തീരുമാനങ്ങൾ പറയാതെയും  ശ്രദ്ധിക്കുക. നല്ലൊരു കേൾവിക്കാര ൻ ആകുക എന്നത് മികച്ച കഴിവാണെന്ന് തിരിച്ചറിയുക.

പണ്ട് നിങ്ങൾ ഇങ്ങനെ ആയിരുന്നു. ഇപ്പോൾ അങ്ങനെയല്ല എന്ന് പറയും  മുൻപ്  ഒരു കാര്യം ഓർക്കുക. ജീവിത പങ്കാളിയെപ്പോലെ തന്നെ നമ്മുടെ ഇഷ്ടങ്ങളും സന്തോഷങ്ങളുമെല്ലാം മാറിയിട്ടുണ്ട്. പണ്ട് നമുക്ക് ഇഷ്ടമുണ്ടായിരുന്ന ഗാനമല്ല ഇന്ന് ഇഷ്ടമുള്ളത്. പണ്ട് ഇഷ്ടമുള്ള താരത്തെയോ  സ്ഥലത്തെയോ  ഭക്ഷണമോ വാഹനമോ ഒന്നുമല്ല നമ്മുടെ ഇന്നത്തെ ഇഷ്ടം.  പ്രകൃതിക്ക് പോലും  മാറ്റങ്ങൾ ഉള്ളപ്പോൾ മനുഷ്യന്റെ കാര്യം  പറയാനുണ്ടോ. അതുകൊണ്ടു തന്നെ പ്രായത്തിന്റെയും സാമ്പത്തിക സ്ഥിതിയുടെയും  സാഹചര്യങ്ങളുടെയും സമ്മർദത്തിന്റെയും  ജോലിയിലെ പ്രശ്നങ്ങളുടെയുമൊക്കെ  ഫലമായി ശരീരത്തിലും മനസ്സിലുമൊക്കെ മാറ്റങ്ങൾ സർവസാധാരണമാണ്. അത് ഉൾക്കൊള്ളാൻ നിങ്ങൾ തയാറാവുക.

ഇവരുടെ മറ്റുള്ള  സ്വഭാവസവിശേഷതകൾ കൂടി  ജീവിത പങ്കാളി അറിഞ്ഞിരിക്കുക. നിര്‍ബന്ധ ബുദ്ധി അൽപം കൂടുതലുള്ള  പെരുമാറ്റം ഉണ്ടാകും.  സ്വന്തം കഴിവുകളെ മ റ്റുള്ളവർ അംഗീകരിക്കണമെന്ന് ആഗ്രഹിക്കും.

ന്യായവും  ധർമവും  സത്യവും അടിയറവ് വച്ച് ഒരു കാര്യവും നേടാൻ ആഗ്രഹിക്കാറില്ല.  സഹനശക്തി  വളരെ കുറവാണ്. അതിരുകടന്ന അഭിമാനബോധം  കാരണം ആ രോടും സഹായം അഭ്യർഥിക്കില്ല. ഏതു പ്രവർത്തനത്തിന്റെയും  നേതൃത്വം ഏറ്റെടുക്കാൻ കഴിവുണ്ട്. എല്ലാ പ്രവർ ത്തനത്തിലും ഒരുതരം ചിട്ട പാലിക്കും.  സത്യപ്രിയരായതിനാൽ എല്ലാ കാര്യവും തുറന്ന് പറയാൻ ശ്രമിക്കും. സ്വന്തം വീട് വിട്ട് മറ്റു സ്ഥലങ്ങളിൽ പോകുന്നത്  കഴിവതും ഇഷ്ടപ്പെടാത്ത സ്വഭാവവും ഇവർക്കുണ്ട്. 

കുംഭം 

വിശാലഹൃദയവും ദീർഘവീക്ഷണവും ഉള്ളവരാണ് കുംഭമാസത്തിൽ ജനിച്ചവർ.  തന്റെ കഴിവിനെ മറ്റുള്ളവർ അംഗീകരിക്കണമെന്ന ചിന്ത ഉള്ളതിനാൽ ഒരു പ്രവർത്തനത്തിന്റെയും പിൻനിരയിൽ ഒതുങ്ങിപ്പോകാൻ നിങ്ങൾ ആ ഗ്രഹിക്കാറില്ല.  എന്നാൽ ദുരഭിമാനബോധവും  ആർക്ക് വിഷമം തോന്നുന്നു എന്ന് നോക്കാതെ സംസാരിക്കുന്നതും ജീവിത പങ്കാളിക്ക് പ്രാധാന്യം നൽകാത്തതും  മൂലം  ഈ വർഷം  കുടുംബ ജീവിതം  പ്രശ്നത്തിലാകാതെ നോക്കുക.

നിങ്ങൾക്ക് എന്തു തോന്നിയാലും  അത് ജീവിതപങ്കാളിയോട് തുറന്ന് പറയാൻ ശ്രമിക്കുക.  നമുക്ക് എന്തെങ്കിലും ബലഹീനതയുണ്ടെങ്കിൽ അത് മറയ്ക്കാനായി നടത്തുന്ന ശ്രമങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷകരമാകാനാണ് സാധ്യത.  സ്വന്തം തെറ്റിനെ ന്യായീകരിക്കാനായി ജീവിത പങ്കാളിയുടെ തെറ്റ് കണ്ടു പിടിക്കാൻ  നടക്കുന്നത് പോംവഴിയല്ല. തുറന്നു സംസാരിക്കാനുള്ള ശ്രമം ഈ വർഷം ഉണ്ടാകണം. സ്വന്തം കഴിവിന്  വീട്ടിൽ നിന്നു അംഗീകാരം ലഭിക്കുന്നില്ല എന്ന വിഷമം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കാൻ സാധ്യതയുണ്ട്.   നമ്മുടെ കഴിവുകൾ വീട്ടുകാരേക്കൂടി ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അവർ വേണമെങ്കിൽ മനസ്സിലാക്കട്ടെ എന്ന ചിന്താഗതി നല്ലതല്ല.

ഓരോ വിഷയങ്ങളെയും അതിന്റേതായ രീതിയിൽ അ വതരിപ്പിക്കാൻ ശ്രമിക്കുക.

സ്ഥിരമായി താമസിച്ചു വരുന്ന ഭർത്താവിനോട് ഇനി താമസിച്ച് വന്നാൽ സ്വന്തം വീട്ടിലേക്കു പോകുമെന്നും മറ്റുമുള്ള ഭീഷണികൾ ഒഴിവാക്കുക. താങ്കൾ വരാൻ വൈകുന്നതുമൂലം ഒറ്റയ്ക്കിരിക്കാൻ ഭയം തോന്നുന്നുണ്ടെന്നും  ജോലി കൂടുതലാണെന്ന് അറിയാം  എങ്കിലും കഴിവതും നേരത്തെ വരാൻ നോക്കൂ എന്നും ഈ വിഷയം അവതരിപ്പിച്ചു കൂടേ.

കുംഭമാസത്തിൽ ജനിച്ചവരുടെ മറ്റ് സ്വഭാവ വിശേഷങ്ങളും ഇതാ. എന്തെങ്കിലും തെറ്റ് ചെയ്ത് മറ്റുള്ളവരുടെ മുന്നിൽ ചെറുതാകാൻ ഇവർ ആഗ്രഹിക്കാറില്ല.  ഏതെങ്കിലും  കാര്യം നിശ്ചയിച്ച് ഉറപ്പിച്ചാൽ  അതിൽ നിന്ന് ഇവരെ പിന്മാറ്റുക പ്രയാസമാണ്.  ഏതു ചുറ്റുപാടിലും പതറാതെ മുന്നോട്ടു പോകാൻ ഇവർക്ക് കഴിയും. തന്നെ ഏൽപിക്കുന്ന ജോലി വിശ്വാസ്യതയോടെ  ചെയ്ത് തീർക്കും. മറ്റുള്ളവരെ ഉപദേശിച്ച്, തുറന്ന മനസ്സോടെ മറ്റുള്ളവരെ സഹായിക്കാൻ ശ്രമിക്കും.  

ചെറിയ വിഷമങ്ങളെപ്പോലും വലുതായി അവതരിപ്പിക്കുന്ന സ്വഭാവം  ഉണ്ടാകും. ഏതു കാര്യത്തിലും നിഷ്പക്ഷമായി തീരുമാനമെടുക്കാൻ സാധിക്കും. ആരുടെയെങ്കിലും   മുന്നിൽ തല കുനിക്കുന്നതോ തെറ്റ് ഏറ്റു പറയുന്നതോ ഇഷ്ടമുള്ള കാര്യമല്ല. ഇടപാടുകളിൽ നിയമത്തിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത കണിശത ഇവരുടെ പ്രത്യേകതയാണ്. എല്ലായ്പോഴും എന്തെങ്കിലും  എതിർപ്പുകളെ നേരിട്ട് ജീവിക്കേണ്ടിവരും. സ്വന്തമായി ഉപയോഗിക്കുന്ന എല്ലാ കാര്യത്തിനും എന്തെങ്കിലും  പ്രത്യേകതകൾ ഉണ്ടാകണമെന്ന്  നിർബന്ധമുള്ളവരാണ്. മുഖസ്തുതി പറഞ്ഞ് മറ്റുള്ളവരെ പുകഴ്ത്തുക എന്നത് ഇവർക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.

മീനം

ഭാവി ജീവിതത്തിനു വേണ്ടി എന്തെങ്കിലും  കരുതി വയ്ക്കണമെന്ന ചിന്തയുള്ളവരാണ്  മീനമാസം ജനിച്ചവർ. എന്ത് വില കൊടുത്തും  താൻ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിൽ  എത്തിച്ചേരാനും ഇവർ ശ്രമിക്കാറുണ്ട്. തുറന്ന് ഇടപഴകാത്തതും മറ്റുള്ളവരുമായി താരതമ്യപ്പെടുത്തിയുമുള്ള സംസാര രീതിയും താൻ പറയുന്നതെല്ലാം മറ്റുള്ളവർ അംഗീകരിക്കണ മെന്നുള്ള  പിടിവാശിയും ഈ വർഷം കുടുംബ ജീവിതത്തെ ബുദ്ധിമുട്ടിലാക്കാതെ നോക്കുക.

ചിരിക്കാൻ പോലും സമയമില്ലാത്ത തരത്തിൽ തിരക്കുകൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ നോക്കുക.  ഒരാഴ്ച ഒഴിവാക്കാനാകാത്ത തിരക്കുണ്ടെങ്കിൽ ഒരു ദിവസം അവധിയെടുത്താണെങ്കിലും കുടുംബത്തോടൊപ്പം  ചെലവഴിക്കാ ൻ ശ്രമിക്കുക.  കുടുംബജീവിതത്തിലെ  ഓരോ ദിവസത്തിനും  മുൻവിധി വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണം.   നാം  പ്രതീക്ഷിക്കുന്നതു പോലെയുള്ള  ജീവിതം ഒരിക്കലും ലഭിക്കി ല്ല എന്ന് തിരിച്ചറിയുക. സ്വന്തം വീട് ജയിൽമുറി പോലെ  ആകാതിരിക്കാൻ ശ്രമിക്കുക. ജീവിതപങ്കാളിയെ അടിമയെപ്പോലെ കാണരുത്.  അടിമ ഒരിക്കലും തന്റെ ഉടമയെ സ്നേഹിക്കില്ല.

സുഹൃത്തുക്കൾ  അത്യാവശ്യമാണെങ്കിലും  അമിത പ്രാധാന്യം നൽകാതിരിക്കാൻ  സൂക്ഷിക്കുക. പുറത്തുള്ളവരുമായി  ജീവിത പങ്കാളിയെ താരതമ്യം  ചെയ്ത് സംസാരിക്കരുത്. ഓരോരുത്തർക്കും നല്ല വശങ്ങളും മോശം സ്വഭാവങ്ങളും  ഉണ്ടാകാം. എല്ലാ കാര്യത്തിലും  തികഞ്ഞവൾ ആകണമെന്നില്ല.

ദേഷ്യപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ  ഒരു തീരുമാനവും എടുക്കാതെയും നടപ്പാക്കാതെയുമിരിക്കാൻ ശ്രദ്ധിക്കുക.  അൽപം കഴിയുമ്പോൾ സാഹചര്യം മാറും.  പ ക്ഷേ, വാക്കുകളോ പ്രവൃത്തിയോ  തിരിച്ചെടുക്കാൻ  കഴിയില്ല എന്ന് തിരിച്ചറിയുക.

ജീവിതപങ്കാളിയടക്കം  ചെയ്യുന്ന  നല്ല കാര്യങ്ങൾ  തുറന്ന് സമ്മതിക്കാൻ ശ്രമിക്കുക.  മറ്റാരു നൽകുന്നതിനേക്കാ ൾ  അവർക്ക്  ആഹ്ലാദം നൽകുന്നത്  നിങ്ങളുടെ പ്രോത്സാഹനം ആയിരിക്കുമെന്നും മനസ്സിലാക്കുക.

ഇവരുടെ പ്രത്യേക  സ്വഭാവവിശേഷങ്ങൾ  ജീവിത പ ങ്കാളി അറിഞ്ഞിരിക്കുന്നത്  നല്ലത്.  മറ്റുള്ളവരുടെ നിരൂപണത്തെ ഭയപ്പെടുന്ന സ്വഭാവരീതി ഉണ്ടാകും. ജോലികളെ മറ്റൊരു  അവസരത്തിലേക്ക് മാറ്റി വയ്ക്കും. ഒരു പ്രവൃത്തി  പൂർത്തിയാകാതെ മറ്റൊരു പ്രവൃത്തിയിലേക്ക് തിരിയുന്ന സ്വഭാവമുണ്ട്.  അപ്രതീക്ഷിതമായ  ധനനഷ്ടങ്ങൾ ഇടയ്ക്കിടെ  ഉണ്ടാകും.  ആജ്ഞാശക്തിയോടെ  കാര്യങ്ങ ൾ ൈകകാര്യം ചെയ്യും.

ജീവിതത്തിൽ അടുക്കും ചിട്ടയും വലിയ പ്രാധാന്യമുള്ള  കാര്യമെന്ന ചിന്ത ഉണ്ടാകും.  പണം ചെലവഴിക്കുന്ന കാര്യത്തിൽ  വലിയ പിശുക്കൊന്നും കാട്ടുന്ന പ്രകൃതമല്ല. എല്ലാവരുടെയും മുന്നിൽ  വച്ച് ആരെയും  വകവെച്ചു  കൊടുക്കാറില്ല.

തന്റെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നത്  ഇഷ്ടപ്പെടാറില്ല. എത്ര സ്നേഹിതരാണെങ്കിലും  അമിതമായി ആരെയും വിശ്വസിക്കാറില്ല.

മേടം

കുടുംബ ബന്ധത്തിന് ഏറ്റവും  പ്രാധാന്യം  കൊടുക്കുന്ന  സ്വഭാവമുള്ളവർ.  സ്നേഹിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടും  ഉണ്ടാകാതെ നിങ്ങൾ നോക്കാറുണ്ട്.  മറ്റുള്ളവരുടെ അഭിപ്രായങ്ങളെ മുഖവിലയ്ക്കെടുത്ത്  ചില തീരുമാനങ്ങൾ മാറ്റാറുണ്ട്.  കൊടുക്കുന്ന സ്നേഹം  അതേ അളവിൽ തന്നെ  തിരിച്ചു കിട്ടണമെന്ന  ശാഠ്യവും നിങ്ങൾക്കുണ്ടാകാം.  ഈ സ്വാർഥതയും തീരുമാനങ്ങൾ പിന്നത്തേക്ക് മാറ്റി വയ്ക്കുന്ന സ്വഭാവവും  മേടമാസത്തിൽ  ജനിച്ചവരുടെ കുടുംബജീവിതത്തിൽ  ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

ചെറിയ ആശങ്ക വന്നാൽപോലും  ഒരു കാര്യത്തിൽ  മനസ്സ്  ഉറപ്പിച്ചു നിർത്താൻ  നിങ്ങൾക്കു കഴിയാറില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് നിങ്ങൾ കൂടുതൽ അസ്വസ്ഥരാകും.  ആ സമയത്ത്  ആഹാരം കഴിക്കാതെ  ഒറ്റയ്ക്കിരിക്കുക. ആവശ്യമില്ലാത്ത നിർബന്ധശീലം  ഉണ്ടാകുക . ഒ രു പ്രവർത്തനത്തിലും ആ സമയം ഏർപ്പെടാതിരിക്കുക  തുടങ്ങിയ ശീലങ്ങൾ  നിങ്ങൾക്കുണ്ടാകും.  

ആശങ്കകൾ ഒന്നിനും പരിഹാരമല്ല.  എല്ലാ കാര്യത്തെയും ഭയപ്പാടോടേ കാണാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക. ഒരു കാര്യം ചെയ്യാൻ നമുക്ക് ഭയമുണ്ടെങ്കിൽ ആ ഭയം മാറ്റാൻ  അതേ കാര്യം ചെയ്യുക എന്ന പോംവഴി  മാത്രമേയുള്ളു.  നഗരത്തിലൂടെ വാഹനം ഓടിക്കാൻ  നമുക്ക് ഭയമാണെങ്കിൽ  ഗ്രാമപ്രദേശത്തുകൂടി വാഹനം ഓടിച്ച് ആ ഭയം മാറ്റാനാകില്ല എന്ന് മനസ്സിലാക്കൂ.

പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകുന്നതാണെന്നു തിരിച്ചറിയുക. ജീവിത പ ങ്കാളിയോട് കാര്യങ്ങൾ തുറന്നു സംസാരിക്കുക.

ഏതു കാര്യവും  ആരംഭിക്കുന്നതുവരെയുള്ള പ്രയാസങ്ങൾ മാത്രമേയുള്ളു. ആരംഭിച്ചു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും ആത്മവിശ്വാസം ഉണ്ടാകും. അതിലൂടെ നിങ്ങൾക്ക് ജീവിത വിജയത്തിലെത്തിച്ചേരാം. സംശയിച്ചു നിന്നാൽ ജീവിതത്തിലെ ഒരു കാര്യവും പൂർത്തിയാക്കാൻ സാധിക്കില്ല.  വിജയത്തിലേക്ക്  എത്താൻ കഴിവിനേക്കാൾ ആത്മവിശ്വാസമാണ്  വേണ്ടത്. ആരോഗ്യപരമായ  കാര്യത്തിൽ അൽപം  കൂടി ശ്രദ്ധ പുലർത്തുക.  ഇവരുടെ നല്ല സ്വഭാവങ്ങൾ ജീവിത പങ്കാളി  അറിഞ്ഞിരിക്കുന്നത് നല്ലതാണ്.  

വളഞ്ഞ വഴിയിലൂടെ സഞ്ചരിക്കുന്നത് ഇഷ്ടപ്പെടാത്ത പ്രകൃതം ഇവർക്കുണ്ട്.  സ്വന്തമായി സമ്പാദിച്ച  ധനത്തോടോപ്പം സ്വന്തം സാധനങ്ങളോടും  വലിയ പ്രതിപത്തി ഇവർക്കുണ്ടാകും. പണം പിശുക്കി വയ്ക്കുമെങ്കിലും  ചിലപ്പോൾ ഒറ്റയടിക്ക് വലിയ തുക നഷ്ടപ്പെടുന്ന തരത്തിൽ ചെലവ് വരും. രോഗം ബാധിച്ചാലും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും  എന്ന്  കരുതി  കഴിവതും പുറത്ത് പറയാതെ സൂക്ഷിക്കും.

പെട്ടെന്ന് ക്ഷോഭിച്ച് ഉറക്കെ സംസാരിക്കുകയും  അതേപോലെ തന്നെ തണുക്കുകയും ചെയ്യും. മുഖസ്തുതിക്ക് വഴങ്ങുക എന്ന സ്വഭാവമുണ്ട്. അകന്നു നിൽക്കുന്നവർക്കിടയിൽ  മധ്യസ്ഥരാകാ ൻ പ്രത്യേകം  സാമർഥ്യമുണ്ട്.  കൂടെക്കൂടെ അഭിപ്രായങ്ങൾ മാറ്റിപ്പറയുന്ന സ്വഭാവവും ഇവരിൽ കാണാം.

ഇടവം

എപ്പോഴും താങ്ങും  തണുമായി  മറ്റൊരാൾ ഉണ്ടെങ്കിൽ ഏതു കാര്യവും  നൂറുശതമാനം  കൃത്യതയോടെ  ചെയ്യുന്നവരാണ് ഇടവമാസത്തിൽ ജനിച്ചവർ.  താൻ ഉദ്ദേശിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ പെട്ടെന്ന് കോപാകുലരാകുന്ന  സ്വഭാവവും, വാശിയും  കാരണം ഇടവമാസത്തിൽ  ജനിച്ചവരുടെ  ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

കോപിക്കുമ്പോൾ പറയുന്ന വാക്കുകളും ചെയ്യുന്ന പ്രവൃത്തികളുമെല്ലാം പങ്കാളിയുടെ മനസ്സിൽ  ആഴത്തിലുള്ള മുറിവുകൾ ഉണ്ടാക്കിയേക്കാം. എതിർത്തു സംസാരിക്കുന്നവരോട് മാനസികമായ അകലം പാലിക്കുന്ന  ശീലവും നിങ്ങൾക്കുണ്ട്.  സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം  പ്രാധാന്യം കൊടുത്ത് തീരുമാനങ്ങൾ  എടുക്കുന്നതും ഈ വർഷം നിങ്ങൾക്ക് അത്ര നന്നല്ല.

തെറ്റ് സ്വന്തം ഭാഗത്താണെന്ന് ബോധ്യമായാലും ആരുടെ മുന്നിലും തല കുനിക്കാത്ത ഒരു ശീലം നിങ്ങൾക്കുണ്ട്. മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ തല കുലുക്കി കേൾക്കുമെങ്കിലും സ്വന്തം ഇഷ്ടം മാത്രമേ  നിങ്ങൾ നടപ്പാക്കൂ.

കുടുംബജീവിതത്തിലെ  ചെറിയ പ്രശ്നങ്ങൾ പോലും  സംവാദം നടത്തി പരിഹാരം കാണാൻ  നിങ്ങൾ ശ്രമിക്കരുത്. തെറ്റ് പറ്റിയാൽ ഒന്ന് ക്ഷമ ചോദിക്കുന്നതുകൊണ്ട് നിങ്ങൾ ഒരിക്കലും മോശക്കാരാകില്ല. നിങ്ങൾ തെറ്റുകാരാണെന്നും അതിനർഥമില്ല. പകരം ആ ബന്ധത്തിന് നിങ്ങൾ അത്രമാത്രം പ്രാധാന്യം   നൽകുന്നു എന്നുമാത്രമാണ്  അർഥം.

ദേഷ്യം  ഉണ്ടാകാൻ പാടില്ല എന്നൊരിക്കലും  പറയാൻ കഴിയില്ല.  ദേഷ്യവും നമുക്ക് രണ്ടു തരത്തിൽ വരുതിയിലാക്കാം. പെട്ടെന്ന് പൊട്ടിത്തെറിക്കാം, ആവശ്യമില്ലാത്ത  കാര്യങ്ങൾ പറയാം. സാധനങ്ങൾ നിലത്തിട്ട് ഉടയ്ക്കാം. അതുകൊണ്ട് എന്തു ലാഭമാണ് നമുക്കുണ്ടാകുക?  പിന്നീട് മനസ്സുകൊണ്ടെങ്കിലും പശ്ചാത്തപിക്കേണ്ടി വരും.എന്നാൽ ദേഷ്യസമയത്ത്  ആ സാഹചര്യങ്ങളിൽ നിന്ന് അൽപം മാറിപ്പോകാൻ ശ്രമിക്കാം.  

ഇടവ മാസത്തിൽ ജനിച്ചവർക്ക് നല്ല സ്വഭാവങ്ങൾ കൂടിയുണ്ട്.  ജീവിത പങ്കാളി അത്  മനസ്സിലാക്കി പെരുമാറിയാൽ ദാമ്പത്യം സന്തോഷവും ഐശ്വര്യം നിറഞ്ഞതുമാകും. എല്ലാ കാര്യത്തിലും ഇടയ്ക്കിടെ മാറ്റങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്ന  പ്രകൃതം. യാത്രകൾ ഇഷ്ടപ്പെടുന്ന സ്വഭാവരീതിയും ഇവർക്കുണ്ട്.  വിശ്വസിച്ച് ഏതു കാര്യവും ഇവരെ ഏൽപിക്കാം. അത്  ഉത്തരവാദിത്തത്തോടെ  ചെയ്തു തീർക്കും. കാര്യം നേടുന്നതിനായുള്ള കുറുക്കുവഴികൾ കണ്ടു പിടിക്കാൻ സമർഥരാണ്.   

സ്വന്തം പ്രയത്നംകൊണ്ട്  ജീവിതത്തിൽ  ഉയർച്ച പ്രാപിക്കും.  മറ്റുള്ളവരുടെ നിരൂപണത്തെ ഭയപ്പെടും.  സത്യസന്ധമല്ലാത്ത  പ്രവൃത്തികളിൽ ഏർപ്പെടാറില്ല.   ജീവിതം വല്യ അലച്ചിലൊന്നുമില്ലാതെ  പോകണമെന്ന്  അതിയായ ആഗ്രഹമുണ്ട്.  ഏതു ചുറ്റുപാടിലും സ്വന്തം സുഖസൗകര്യങ്ങൾക്ക്  തടസ്സം വരാതെ നോക്കും. ഭാവി കാലത്തേക്ക് വേണ്ടി എന്തെങ്കിലും സമ്പാദിച്ച് വയ്ക്കണമെന്ന ചിന്താഗതി ഉണ്ടാകും.

മിഥുനം

സ്നേഹിക്കുന്നവർക്കുവേണ്ടി  സ്വന്തം ഇഷ്ടങ്ങളും  താൽപര്യങ്ങളും  വരെ മാറ്റി വച്ച്  പ്രവർത്തിക്കുകയും  അതിൽ സന്തോഷിക്കുകയും ചെയ്യുന്ന  സ്വഭാവം ഉള്ളവരാണ് മിഥുനമാസം ജനിച്ചവർ. ഉത്കണ്ഠ ഉണ്ടാകുന്ന  നിങ്ങളുടെ  സ്വഭാവ രീതി കുടുംബജീവിതത്തിൽ അസ്വസ്ഥതയുണ്ടാകാതെ  നോക്കുക.

പങ്കാളി ഓഫിസിൽ നിന്നെത്താൻ അൽപം വൈകിയാൽ, വിളിക്കുമ്പോൾ ജീവിത പങ്കാളി ഫോൺ എടുക്കാതിരുന്നാൽ ആവശ്യത്തിലധികം പരിഭ്രാന്തി നിങ്ങൾക്കുണ്ടാകും.

ഈ ഉത്കണ്ഠ പലപ്പോഴും ദേഷ്യമായാകും പുറത്ത് വ രിക.  അവസാനം അത്  വഴക്കിലും കലാശിക്കും. ഇതുമൂലം ഉറക്കക്കുറവും ഏകാഗ്രതയില്ലായ്മയും  ഉണ്ടാകുകയും അത് ജീവിതത്തെ  തകിടം മറിക്കുകയും  ചെയ്യും.  പങ്കാളിക്ക് തന്നോട് സ്നേഹമില്ല എന്ന ചിന്തയും നിങ്ങളെ അസ്വസ്ഥമാക്കാം.

ജീവിത പങ്കാളി ഫോണെടുത്തില്ലെങ്കിൽ അപകടം പറ്റിയോ എന്നും മറ്റുമുള്ള ചിന്തകൾ മാറ്റുക.   മനസ്സിൽ നിന്നും ആശങ്കകൾ അകറ്റാൻ ശ്രമിക്കുക.  ഏതെങ്കിലും  അത്യാവശ്യ  മീറ്റിങ്ങിൽ ആണെന്നും അറിയാതെ ഫോൺ സൈലന്റിൽ ആയിപ്പോയതാണെന്നും  ചിന്തിച്ചു കൂടേ?

വെറുതെയിരിക്കുന്ന സമയം പരമാവധി കുറയ്ക്കുന്നത് ഉത്കണ്ഠ ഒഴിവാക്കാൻ  സഹായകരമാണ്.  നിങ്ങളുടെ ഈ ഉത്കണ്ഠാശീലം കാരണം അത് സംശയരോഗമാണോ എന്നു പോലും പങ്കാളി ചിന്തിക്കാം.മിഥുനമാസക്കാരുടെ ജീവിത പങ്കാളിയോട് ഒരു വാക്ക്. ചില പെരുമാറ്റങ്ങൾ വിഷമകരമാണെങ്കിലും  ഇവരുടെ പൊതു സ്വഭാവത്തിൽ  ധാരാളം നല്ല വശങ്ങൾ ഉണ്ട്.

എല്ലാ കാര്യത്തിലും  നേതൃത്വം വഹിക്കാൻ നല്ല കഴിവുണ്ടായിരിക്കും.  ചില ആശയങ്ങൾ പെട്ടെന്ന് മനസ്സിൽ ഉദിക്കുകയും അത് പെട്ടെന്ന് നടപ്പാക്കണമെന്ന ് ശാഠ്യം  പിടിക്കുകയും ചെയ്യും. സ്വാർഥത അൽപം കൂടിയ പെരുമാറ്റം ഉണ്ടാകും.   മറ്റുള്ളവർക്ക് നല്ല വഴി കാട്ടുന്ന ഉപദേശങ്ങൾ നൽകും. മറ്റുള്ളവരെയൊക്കെ  സ്വന്തം  വഴിക്ക്  കൊണ്ടുവരാനുള്ള ശ്രമം നടത്തും.

പിണങ്ങി നിൽക്കുന്നവരെ ഒരുമിപ്പിക്കാൻ  ഇവർക്ക് ന ല്ല കഴിവുണ്ട്.  മാനസികമായ  ആക്രമണങ്ങളെ ഭയപ്പെടും.  സ്വന്തം കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും  കഥകൾ  പുകഴ്ത്തിപ്പറയുന്നത് ഇവരെ സംബന്ധിച്ച്  ഇഷ്ടമുള്ള  കാര്യമാണ്.  ഏതു കാര്യവും ചെയ്യാൻ  ഒരുപാട് കൂടു തൽ ആലോചിക്കും.  ചുമതലയോടു കൂടി ഏതു കാര്യവും ഇവരെ ഏൽപിക്കാം.

രഹസ്യവും പരസ്യവുമായ അനേകം ബുദ്ധിമുട്ടുകളെ  തരണം ചെയ്തവരാണ് മിഥുനമാസക്കാർ. ഏതു കാര്യത്തെയും   നിക്ഷ്പക്ഷമായി നിരൂപണം ചെയ്യും.

ഏതു ജോലിയാണെങ്കിലും  കലാപരമായി  പൂർത്തിയാക്കും.  മറ്റുള്ളവരോട്  വിനയത്തോടെ പെരുമാറും. ഒരു കാര്യവും  മറച്ചു വയ്ക്കാതെ സംസാരിക്കും. അറിഞ്ഞുകൊണ്ട്   ഒരിക്കലും  നേർവഴിയിൽ  നിന്നു  വ്യതിചലിക്കില്ല.

കർക്കടകം

തെറ്റിൽ നിന്ന് പഠിക്കാൻ ശ്രമിച്ച് മുന്നോട്ടു പോകുന്നതാണ് ഉചിതം. ഓരോ ദിവസവും   ചെയ്യേണ്ട കാര്യങ്ങളുടെ  ലിസ്റ്റ് തയാറാക്കുക. അതനുസരിച്ച് പ്രവർത്തിക്കുക.   അത്  ചെയ്തത് കൊണ്ട് നമ്മുടെ ജീവിതത്തിൽ ഉണ്ടായ ഗുണങ്ങൾ അടുത്ത ദിവസം വിശകലനം ചെയ്യുക. തീർച്ചയായും ആത്മവിശ്വാസം കൂടും.

നമ്മെക്കൊണ്ട് കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കാതിരിക്കുക.  വലിയ ആലോചനയില്ലാതെ മറ്റുള്ളവരെ സഹായിക്കാം എന്നു നിങ്ങൾ ഏൽക്കും. പക്ഷേ, അത്  ചെയ്യാൻ സാധിക്കാറുമില്ല. അതുകൊണ്ട് തന്നെ സ ന്തോഷത്തോടെ  ഇരിക്കുന്നവരുമായി ശത്രുത ഉണ്ടാകാം.

ഇവരുടെ സ്വഭാവത്തിലെ നല്ല വശങ്ങളും പ്രത്യേകതകളും ജീവിത പങ്കാളി മനസ്സിലാക്കുന്നത് നല്ലത്.

ഭംഗിയായി സംസാരിക്കുന്നതിനുള്ള  കഴിവ്  ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ക്ഷമയോടെയും  തന്ത്രപൂർവവും  ചെയ്യേണ്ട കാര്യങ്ങൾ ഇവരെ ഏൽപിക്കാം. ചുറ്റുപാടുകളുമായി  ഇണങ്ങിപ്പോകാൻ ചിലപ്പോൾ സാധിക്കാറില്ല. മറ്റുള്ളവരുടെ  നിസ്സാരമായ  കുറവുകൾപോലും കണ്ടുപിടിക്കും. മറ്റുള്ളവരെ വേദനിപ്പിക്കുന്നത് വലിയ തെറ്റാണെന്നു ചിന്തിക്കുന്ന സ്വഭാവം ഉള്ളവരാണ്  കർക്കടകമാസം  ജനിച്ചവർ. സ്നേഹിക്കുന്നവർക്ക് ഒരു ബുദ്ധിമുട്ടും വരുത്തരുത്  എന്ന ആഗ്രഹവും നിങ്ങൾക്ക് ഉണ്ടാകും.

കുടുംബകാര്യങ്ങൾ നടത്തിയില്ലെങ്കിലും മറ്റുള്ളവരുടെ എല്ലാ കാര്യത്തിനും പിന്നാലെ പായുന്ന സ്വഭാവവും പറ്റില്ല എന്ന് മറ്റാരോടും  പറയാൻ ശ്രമിക്കാത്തതും മൂലം ദാമ്പത്യജീവിതത്തിൽ  അസ്വസ്ഥത വരാതെ ശ്രദ്ധിക്കുക.

സ്വന്തം  ജീവിതത്തിൽ ഒരു പരിധിക്കപ്പുറം  ഇടപെടാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കാൻ നോക്കുക.  ജീവിതത്തിൽ ഒരോരുത്തർക്കും ഓരോ സ്ഥാനങ്ങൾ നൽകുകയും അത് തുടരുകയും ചെയ്യുക.  എല്ലാവരെയും തൃപ്തിപ്പെടുത്താൻ  നിങ്ങൾ ശ്രമിക്കരുത്. അത് പരാജയത്തിനു കാരണമാകും. ചിലപ്പോഴൊക്കെ നമ്മൾ എടുക്കുന്ന തീരുമാനങ്ങൾ തെറ്റിയേക്കാം.  അത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക്  തീരുമാനം എടുക്കാനേ കഴിയില്ല എന്ന അപകർഷതാബോധം  ഉണ്ടാകാരുത്.

കർക്കടകമാസം  ജനിച്ചവരുടെ സ്വഭാവ സവിശേഷതകൾ  കൂടി മനസ്സിലാക്കുക.

മറ്റുള്ളവരെ സ്നേഹിക്കുമെങ്കിലും  സ്വന്തം  വ്യക്തിത്വം  ആർക്കും അടിയറവ്  വയ്ക്കില്ല.  ആളുകളുമായി തുറന്ന് ഇടപഴകുന്നത് അത്ര ഇഷ്ടപ്പെടില്ല.  അറിയാവുന്ന വിഷയങ്ങൾ മറ്റുള്ളവരെ പറഞ്ഞ് മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. ആകർഷകമായ  പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റും. 

അന്യർക്ക് വേദനയുണ്ടാകുന്നതും ദ്രോഹപരവുമായ പ്രവൃത്തികളിൽ  കഴിവതും ഏർപ്പെടാറില്ല. ചിലരെ അ തിരു കവിഞ്ഞ് വിശ്വസിക്കുക എന്നതു ദൗർബല്യമാണ്. വിശ്വസിക്കുന്നവരിൽ നിന്നും ഇടയ്ക്കിടെ ചതിവുകളും പറ്റും. നയപരമായി കാര്യങ്ങൾ തീരുമാനിക്കാനും  മധ്യസ്ഥം പറയാനും  കഴിവ് ഉണ്ടാകും.  

Read more: , Download yearly horoscope, Soul mate, Malayalam Panchangam, Feng Shui Tips in Malayalam, Astrology Tips in Malayalam