E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ടോൾബൂത്തുകളിൽ ഇനി ഫാസ്‌ടാഗ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

walayar-vadakanchery-toll
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബെംഗളൂരു∙ ഓണത്തിനു സ്വന്തം വാഹനത്തിൽ നാട്ടിൽ പോകുന്നവർക്കു ടോൾബൂത്തുകളിലെ കാത്തുകിടപ്പ് ഒഴിവാക്കാൻ ഇത്തവണ ഫാസ്‌ടാഗ് സഹായകമാകും. ഇലക്ട്രോണിക് ടോൾ കലക്‌ഷൻ സംവിധാനമായ ഫാസ്ടാഗ് പതിപ്പിച്ച വാഹനങ്ങൾക്ക്, ഓരോ തവണയും ക്യൂവിൽ കിടന്നു ടോൾ നൽകുന്നതിനു പകരം ബൂത്തിലെ പ്രത്യേക പാതയിലൂടെ കടന്നുപോകാം. ഇവിടെ ഫാസ്ടാഗ് സ്കാൻ ചെയ്യുമ്പോൾ ടോൾനിരക്കു ദേശീയപാത അതോറിറ്റിക്കു ലഭിക്കും. ടോൾ നിരക്കിൽ 7.5 ശതമാനം ഇളവും ലഭിക്കുമെന്നതാണ് ഫാസ്ടാഗിന്റെ മറ്റൊരു സവിശേഷത. മുംബൈ–അഹമ്മദാബാദ്, ചെന്നൈ–ബെംഗളൂരു പാതകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഫാസ്ടാഗ് സെപ്റ്റംബർ ഒന്നു മുതൽ രാജ്യത്തെ എല്ലാ ദേശീയപാതകളിലും നിലവിൽ വരും.

ബെംഗളൂരുവിൽ ഐസിഐസിഐ ബാങ്കിൽ നിന്നു തിരഞ്ഞെടുത്ത ടോൾബൂത്തുകളിൽ നിന്നു ലഭിക്കുന്ന ഫാസ്ടാഗ് ആവശ്യാനുസരണം റിചാർജ് ചെയ്തുപയോഗിക്കാം. ദേശീയപാതയിലെ ടോൾബൂത്തുകളിലെ നീണ്ട ക്യൂ ആണ് ബെംഗളൂരുവിൽ നിന്നു സ്വന്തം വാഹനത്തിൽ നാട്ടിലേക്കു പുറപ്പെടുന്നവരുടെ സമയം അപഹരിക്കുന്നത്. രാത്രി ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെയുള്ള യാത്രയിൽ കുറഞ്ഞതു രണ്ടു മണിക്കൂർ ടോൾ ബൂത്തുകളിൽ നഷ്ടപ്പെടുമെന്നു കാറിൽ സ്ഥിരം നാട്ടിൽപോയി വരുന്ന അങ്കമാലി സ്വദേശി നിതിൻ പറയുന്നു.

ഇതു മടുത്തപ്പോഴാണ് ഫാസ്ടാഗ് എടുത്തത്. സേലം, കോയമ്പത്തൂർ റൂട്ടിൽ ഭൂരിഭാഗം ബൂത്തുകളിലും സ്കാനറുകൾ ഘടിപ്പിച്ച പ്രത്യേക പാത ഫാസ്ടാഗ് വാഹനങ്ങൾക്കായി സജ്ജമാണ്. ഇത്തരം സംവിധാനം ഇല്ലാത്തയിടങ്ങളിൽ സ്കാനറുകളുമായി ജീവനക്കാരുണ്ടാകും. ഈദ്, ഓണം അവധിക്കു നൂറുകണക്കിനു സ്പെഷൽ ബസുകളും ബെംഗളൂരുവിൽ നിന്നു വരുംദിവസങ്ങളിൽ നാട്ടിലേക്കുള്ളതിനാൽ ടോൾബൂത്തിലെ തിരക്ക് അതിരൂക്ഷമായിരിക്കും.

∙ ഫാസ്ടാഗ് ലഭിക്കാൻ

– ഐസിഐസിഐ സെയിൽസ് ഓഫിസിലോ ടോൾബൂത്തുകളിലോ ഫാസ്ടാഗിന് അപേക്ഷ സമർപ്പിക്കാം.

– വാഹന ഉടമയുടെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, വാഹനത്തിന്റെ ആർസി ബുക്ക്, പാൻ അല്ലെങ്കിൽ മറ്റെന്തെങ്കിലും കെവൈസി രേഖകൾ എന്നിവയും ഇവയുടെ പകർപ്പുകളും കൈവശം വേണം.

– ഫാസ്ടാഗിന് അപേക്ഷിക്കുമ്പോൾ വാഹന ഉടമ അടുത്തില്ലെങ്കിൽ, ഉടമയുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.

– സേവന നികുതി ഉൾപ്പെടെ 200 രൂപ‌യാണ് ഫാസ്ടാഗിനുള്ള അപേക്ഷാ ഫീസ്. വാഹനങ്ങളുടെ വലിപ്പം അനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ടാകും.

– ഫാസ്ടാഗിന് അഞ്ചു വർഷത്തെ കാലാവധിയാണുള്ളത്. ഇത് ആവശ്യാനുസരണം ഓൺലൈൻ വഴി റിചാർജ് ചെയ്തുപയോഗിക്കാം.

– 2017–18 സാമ്പത്തിക വർഷം ടോൾനിരക്കിൽ 7.5 ശതമാനം ഇളവാണ് ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്കു ലഭിക്കുക. ഓരോ സാമ്പത്തിക വർഷവും ഇളവിൽ മാറ്റമുണ്ടാകാം.

– ഒരു വാഹനത്തിന്റെ ഫാസ്ടാഗ് മറ്റൊന്നിൽ ഉപയോഗിക്കാനാകില്ല.

– വിശദ വിവരങ്ങൾക്കു കസ്റ്റമർ കെയർ നമ്പർ: 1860 267 0104