E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആള്‍ദൈവത്തെ പൂട്ടിയത് ഈ മലയാളി ഓഫീസർ, സിനിമയെവെല്ലുന്ന ആ കഥ ഇങ്ങനെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

narayanan-cbi-officer
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഗുർമീത് റാം റഹീം സിങ്ങ്- രാഷ്ട്രീയനേതാക്കന്മാർ പോലും ഭയത്തോടെയും ആദരവോടെയും കാണുന്ന ആൾദൈവം. അത്തരമൊരാളെ നിയമത്തിന്റെ മുന്നിലെത്തിച്ച് ശിക്ഷവാങ്ങികൊടുക്കുക അത്ര എളുപ്പമല്ല. ആ സാഹസികമായ ദൗത്യം ലഭിച്ചത് ഒരു മലയാളി ഓഫീസർക്കാണെന്നുള്ളതിൽ നമുക്ക് അഭിമാനിക്കാം. ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ നിയമത്തിനു മുന്നിലെത്തിച്ച മലയാളിയായ നാരായണനെ അറിയാം.

കൊലകൊമ്പന്മാർക്കു മുന്നിൽ മുട്ടു മടക്കാതിരുന്ന ആള്‍ദൈവത്തെ പൂട്ടിയത് മലയാളിയായ സിബിഐ ഓഫീസര്‍ നാരായണന്‍ ആണെന്ന് എത്രപേര്‍ക്കറിയാം? എന്നാൽ കേട്ടോളൂ, ആ കാസർഗോഡ്കാരൻ പറയുന്നത് ''ആള്‍ െദെവത്തിന്റെ ഗൗരവത്തോടെയാണ് ഗുര്‍മീത് എന്റെ മുന്നിലെത്തിയത്. അരമണിക്കൂറാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അയാള്‍ അനുവദിച്ചത്. ആദ്യം എല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിച്ചു. ഇടയ്‌ക്കെവിടയോവച്ച് അയാളുടെ തൊണ്ടയിടറി. പിന്നീട് രഹസ്യങ്ങളുടെ ചുരുളഴിഞ്ഞു. ''- സി.ബി.ഐ. മുന്‍ ഉദ്യോഗസ്ഥന്‍ നാരായണന്റെ വാക്കുകളില്‍ അഭിമാനം. 

സി.ബി.ഐ. ഉദ്യോഗസ്ഥനെന്ന നിലയില്‍ ഏറ്റവും വെല്ലുവിളി നേരിട്ട കേസാണു ഗുര്‍മീതിന്റേതെന്നാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കാസര്‍ഗോഡ് ഉപ്പള മുളിഞ്ച സ്വദേശി നാരായണന്റെ നിലപാട്. 2002 സെപ്റ്റംബറിലാണ് ആള്‍ െദെവത്തിനെതിരെയുള്ള ബലാത്സംഗ കേസ് പഞ്ചാബ്- ഹരിയാന െഹെക്കോടതി സി.ബി.ഐയ്ക്കു െകെമാറിയത്. സ്വാധീനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിന് നിയോഗിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. അവസാനം അന്വേഷണം നാരായണന്‍ എന്ന മിടുക്കനും ധീരനും നയതന്ത്രജ്ഞനും ആയ സിബിഐ ഓഫീസറുടെ കയ്യില്‍ എത്തി.

മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന വലിയ വലിയ സ്വാധീനങ്ങളും ഭീഷണികളും ഇദ്ദേഹത്തെയും തേടിയെത്തി. എല്ലാവരുടെയും ആവശ്യം അന്വേഷണവുമായി മുന്നോട്ടു പോകരുതെന്നായിരുന്നു. നേരിട്ടും ഗുര്‍മീതിന്റെ ഭീഷണിയെത്തി. അന്വേഷണം ഏല്‍പ്പിച്ചത് കോടതിയാണെന്ന വിശ്വാസമാണു കരുത്തായതെന്നു നാരായണന്‍ സാര്‍ പറയുന്നു. വര്‍ഷങ്ങളും നീണ്ട അന്വേഷണത്തിനിടയില്‍ പരാതിക്കാരിയായ മുന്‍ ആശ്രമവാസിയെയും നാരായണന്‍ കണ്ടെത്തി. അപ്പോഴേക്കും അവര്‍ കുടുംബ ജീവിതത്തിലേക്ക് കടന്നിരുന്നു.

അന്ന് പിതാവിനെപ്പോലെയാണു യുവതി തന്നെ കണ്ടത് എന്ന് ഇദ്ദേഹം ഓർക്കുന്നു. സമ്മര്‍ദങ്ങള്‍ക്കിടെയിലും നാരായണനെ വിശ്വസിച്ചാണു യുവതി മജിസ്‌ട്രേറ്റിനു മുന്നിലെത്തി ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മൊഴി നല്‍കിയത്. ഭാവിയില്‍ കേസ് ദുര്‍ബലപ്പെടാതിരിക്കാനായിരുന്നു അന്നത്തെ ആ ഇരട്ടപ്പൂട്ട്. ഗുര്‍മീതിനെ ചോദ്യം ചെയ്യുകയായിരുന്നു അടുത്ത കടമ്പ. ഏറെ സമ്മര്‍ദത്തിനുശേഷമാണ് അതു യാഥാര്‍ഥ്യമായത്.

38 വര്‍ഷമാണു നാരായണന്‍ സി.ബി.ഐയില്‍ സേവനം അനുഷ്ഠിച്ചത്. മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധം, അയോധ്യ രാമക്ഷേത്ര കേസ്, കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍ കേസ് എന്നിവ അനേ്വഷിച്ച സി.ബി.ഐ സംഘത്തില്‍ അംഗമായിരുന്നു. 2009ല്‍ സര്‍വീസില്‍നിന്നു വിരമിച്ച അദ്ദേഹത്തെ അതേവര്‍ഷം സി.ബി.ഐയുടെ ഉപദേഷ്ടാവായി നിയമിച്ചു. 2009ല്‍ വിരമിച്ച നാരായണന് 1992 ല്‍ മികച്ച സേവനത്തിനുള്ള പോലീസ് മെഡലും 1999 ല്‍ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിരുന്നു.