ഗൾഫിൽ നിന്നും മകൻ വരുന്നു എന്നു പറയുമ്പോൾ തന്നെ മാതാപിതാക്കൾ കാത്തിരിക്കാൻ തുടങ്ങും. ഈ കാത്തിരിപ്പിന്റെ ഇടയിൽ മകന് പകരം ശല്യക്കാരനായി ഒരു ഭിക്ഷക്കാരൻ വന്നാൽ എന്തുചെയ്യും? സ്വാഭാവികമായും ദേഷ്യം വരും. പോരാത്തതിന് അയാൾ വീടിന്റെ തിണ്ണയിൽ കയറി കിടക്കുകയും പലതരം കോപ്രായങ്ങൾ കാട്ടുകയും ചെയ്താലോ? ആർക്കായാലും തല്ലാൻ തോന്നും.
അങ്ങനെ മകനെ കാത്തിരുന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മുന്നിലേക്ക് യാചകന്റെ വേഷപകർച്ചയിലെത്തിയ ഗൾഫുകാരന്റെ വീഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പുത്തൻ ഡ്രസും കൂളിംഗ്ഗ്ലാസും, കഴുത്തിൽ സ്വർണ്ണചെയിനും വലിയപെട്ടിയുമായി വരുന്ന മകനെ കാത്തിരുന്നവർക്കു മുന്നിലേക്കാണ് ഭിക്ഷക്കാരന്റെ വേഷത്തിൽ കൂട്ടുകാരോടൊപ്പം ഗൾഫ്കാരൻ വീട്ടുകാരെ പറ്റിച്ചത്. ശല്യം സഹിക്കാനാവാതെ വേഷപകർച്ചയിൽ എത്തിയ ഭിക്ഷക്കാരനെ തല്ലാൻ ഒരുങ്ങിയപ്പോഴാണ് ഗൾഫുകാരൻ സ്വന്തംരൂപം പുറത്തുകാട്ടിയത്. ഏതായാലും വീഡിയോ ഹിറ്റായിക്കഴിഞ്ഞു.