ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാൻ കിടന്നാൽ ഭാരം കൂടുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാൽ ഉറങ്ങുന്നതിനു മൂന്നു മണിക്കൂർ മുമ്പുവരെ ഭക്ഷണം കഴിച്ചാൽ പിന്നീട് വീണ്ടും വിശക്കാനുള്ള സാധ്യതയുമുണ്ട്. ഇതില്ലാതാക്കാനാണ് പലരും ഉറക്കത്തിന് തൊട്ടുമുമ്പ് എന്തെങ്കിലും കുടിക്കുന്നത്. കാലങ്ങളായി മലയാളി പിന്തുടരുന്ന ശീലങ്ങളിലൊന്നാണിത്. എന്നാൽ ഇതും ശരീര ഭാരം കൂടാൻ കാരണമാകും. ഈ പേടിയില്ലാതെ കുടിക്കാവുന്ന ചില പാനീയങ്ങളാണ് ചുവടെ
പാല്- ഉറക്കം സുഖകരമാകാന്‍ ഒരു ഗ്ലാസ്സ് പാൽ കുടിക്കുന്നത് നല്ലതാണ്. ട്രിപ്ടോഫാനും കാൽസ്യവും ഏറെ അടങ്ങിയിട്ടുള്ളതാണ് പാല്. ഉറങ്ങും മുമ്പ് പാല് കുടിക്കുന്നത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും
സോയ പാല്- സോയ മിൽക്ക് കുടിക്കുന്നതും ഭാരം കുറയ്ക്കാന്‍ നല്ലതാണ്. സോയാപാല്‍ കുടിച്ചാല്‍ തലച്ചോര്‍ നല്ല ഹോര്‍മോണുകള്‍ നിർമിക്കും.
മുന്തിരി ജ്യൂസ്- ശുദ്ധമായ മുന്തിരി നീര് കുടിക്കുന്നത് ഉറക്കത്തിനും ഭാരം കുറയ്ക്കുന്നതിനും നല്ലത്.