ഇന്ത്യന്‍ ഇതിഹാസകാവ്യങ്ങളായ രാമായണവും മഹാഭാരതവും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ ക്ലാസു മുറികളിലേക്ക് എത്തുന്നു. ഇന്ത്യന്‍ മതങ്ങള്‍ അവരുടെ ആഖ്യാന സാഹിത്യങ്ങളിലൂടെ എന്ന കോഴ്സിന്റെ ഭാഗമായാണു രാമായണവും മഹാഭാരതവും പഠിപ്പിക്കുക. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ദക്ഷിണേഷ്യന്‍ മതങ്ങളെ കുറിച്ചു പഠിപ്പിക്കുന്ന പ്രഫ. ആന്‍ ഇ. മോനിയസാകും ക്ലാസുകള്‍ നയിക്കുക.
കഥകളിലൂടെ പരക്കുന്ന ദക്ഷിണേഷ്യയിലെ മതപരമായ ആചാരങ്ങളെയും മതാധിഷ്ഠിത സമൂഹങ്ങളെയും കോഴ്സ് പരിശോധനയ്ക്കു വിധേയമാക്കും. വ്യാസന്റെയും വാത്മീകിയുടെയും സംസ്കൃതത്തിലുള്ള ആഖ്യാനങ്ങളില്‍ നിന്നും തെരുവു നാടകങ്ങളുടെയൂം ടിവി സീരിയലുകളുടെയും രൂപത്തിലുള്ള ഇതിഹാസങ്ങളുടെ ആധുനിക ആവിഷ്ക്കാരങ്ങളില്‍ നിന്നും ഇന്ത്യന്‍ മതങ്ങളെ പഠനവിധേയമാക്കാന്‍ കോഴ്സ് ശ്രമിക്കുന്നത്. ഈ വര്‍ഷം മുതലാണ് കോഴ്സ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ചു തുടങ്ങുക.