തൊഴുതുകൊണ്ട് കരഞ്ഞു പറഞ്ഞിട്ടും ഈ കുരുന്നിനോട് എന്തിനീ ക്രൂരത. കുട്ടികൾ നല്ല വിദ്യാഭ്യാസമുള്ളവരായി വളരേണ്ടത് അത്യാവശ്യമാണ്. പക്ഷെ അതിന് ഇങ്ങനെ തല്ലി പഠിപ്പിക്കണോയെന്ന് ചോദിപ്പിക്കും ഈ വീഡിയോ. മൂന്നുവയസിനോടടുത്ത് പ്രായമുള്ള കുഞ്ഞിനെ ഒരു സ്ത്രീ കണക്കുപഠിപ്പിക്കുന്നതും. കുഞ്ഞ് തെറ്റിക്കുമ്പോൾ അതിന്റെ നേരെ ആക്രോശിക്കുന്നതും ഈ വീഡിയോയിൽ കാണാം.
ഭയപ്പെടുത്താതെ സ്നേഹപൂർവ്വം പഠിപ്പിക്കൂ എന്ന് കുഞ്ഞ് തൊഴുതുപിടിച്ച് കരഞ്ഞ് അപേക്ഷിച്ചിട്ടും സ്ത്രീശബ്ദം ആക്രോശം തുടർന്നു. ഓരോ ആക്രോശത്തിലും പാവം കുഞ്ഞ് ഞെട്ടിവിറയ്ക്കുന്നതും വീഡിയോയിൽ കാണാം. അവസാനം ആക്രോശം അടിയിലേക്ക് മാറുന്ന കാഴ്ച്ചയാണ്. ഒരു ദയയുമില്ലാതെ കുഞ്ഞിന്റെ കരണത്ത് അടിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. വിരാട്കോഹ്‌ലിയുൾപ്പടെയുള്ള പ്രമുഖർ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇതിനുമുമ്പും കുട്ടികളോടുള്ള ക്രൂരതകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.