E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ കുടുംബം 100 വർഷങ്ങളിലേറെ ചിലവഴിച്ചത് ആകാശത്ത്; പ്രണയമാണ് ആകാശത്തോട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

pilots-family ചിത്രത്തിന് കടപ്പാട്; പിടിഐ.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്വപ്നത്തെ പിന്തുടർന്ന് ആകാശം കീഴടക്കിയവരുണ്ട്. അവരുൾപ്പെട്ട കുടുംബത്തിന് അഭിമാനമായവർ. പക്ഷേ, ഭാസിൻസ് കുടുംബത്തിലെ ഒന്നോ രണ്ടോ പേരല്ല, കുടുംബം മുഴുവൻ ആകാശവിതാനങ്ങളിൽ കരിയർ രൂപപ്പെടുത്തിയവർ. കുടുംബത്തിലെ അഞ്ചുപേരുംകൂടി 100 മണിക്കൂറല്ല. 100 വർഷങ്ങളിലേറെ ചെലവഴിച്ചത് ആകാശത്ത്. കൃത്യമായി പറഞ്ഞാൽ 8,76,000 മണിക്കൂറുകൾ! കഥ തുടങ്ങുന്നത് മുത്തഛൻ ക്യാപ്റ്റൻ ജയ് ദേവ് ഭാസിനിൽ. 1954–ൽ കമാൻഡർ പദവിയിൽ എത്തുന്ന രാജ്യത്തെ ആദ്യത്തെ ഏഴുപൈലറ്റുമാരിൽ ഒരാൾ. ജയ്ദേവിന്റെ ഭാവി മരുമകൾ നിവേദിത ജയ്ൻ അദ്ദേഹം ജോലി ചെയ്യുന്ന ഇന്ത്യൻ എയർലൈൻസിൽ ചേരുമ്പോൾ രാജ്യത്തു പൈലറ്റ് പദവിയിലെത്തുന്ന ആദ്യത്തെ മൂന്നുവനിതകളിൽ ഒരാളായിരുന്നു. 

നിവേദിതയും ഭർത്താവ് ക്യാപ്റ്റൻ രോഹിത് ഭാസിനും ഇന്ന് കമാൻഡർ പദവിയിലെത്തിയ രണ്ടുമക്കളുടെ മാതാപിതാക്കൾ. രോഹന്റെയും  നീഹാരികയുടെയും അച്ഛനമ്മമാർ. അങ്ങനെ ജയ് ദേവ് ഭാസിനിൽ തുടങ്ങി രോഹനിൽ എത്തിനിൽക്കുന്ന മൂന്നു തലമുറയുടെ കുടുംബകഥ ആകാശത്തെ പ്രണയിച്ചവരുടെ കഥയാണ്. വിമാനങ്ങളുടെ ചിറകുകളിലേറി സ്വപ്നത്തിലേക്കു കുതിച്ചവരുടെ അത്യപൂർവ വിജയകഥ. ഓർമവച്ചകാലം മുതലേ ഞാൻ പൈലറ്റ് ആകാൻ ആഗ്രഹിച്ചു. ഏതാണ്ട് അഞ്ചോ ആറോ വയസ്സിലേ തീരുമാനിച്ചിരുന്നു എന്നെങ്കിലുമൊരിക്കൽ വിമാനം പറപ്പിക്കുമെന്ന്– 54 വയസ്സുള്ള നിവേദിത ജയ്ൻ ആവേശത്തോടെ  ആകാശ സ്വപ്നങ്ങളെക്കുറിച്ചു പറയുന്നു. ജീവിതത്തിലെ അവിസ്മരണീയ ദിവസത്തെക്കുറിച്ചു പറയുമ്പോൾ നിവേദിതയുടെ കണ്ണുകൾ അസാധാരണായി തിളങ്ങുന്നു. 

വാക്കുകളിൽ ആവേശത്തിന്റെ കുതിപ്പ്. ഒരു സുഹൃത്തിന്റെ ജൻമദിന പാർട്ടിയിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ് അച്ഛൻ നിമയനഉത്തരവുമായി എന്റെ അടുത്തേക്ക് വന്നത്. ഇന്ത്യൻ എയർലൈൻസിൽ നിന്നു ലഭിച്ച അപ്പോയിന്റ്മെന്റ് ഓർഡർ. ആ ദിവസം ഇന്നുമെന്റെ ഓർമയിൽ ഒരിക്കലും മറക്കാനാവാത്ത വിധത്തിൽ മുദ്രിതമായിക്കിടക്കുന്നു. 1984 ജൂൺ 29  : ഗൃഹാതുരതയോടെ നിവേദിത ഓർമിക്കുന്നു. 20–ാം വയസ്സിലാണു നിവേദിത ഇന്ത്യൻ എയർലൈൻസിൽ ചേരുന്നത്. അടുത്ത ഒരുദശകത്തിനുള്ളിൽ രാജ്യത്തെ വനിതകൾക്കു വഴികാട്ടിയാകുന്ന അനേകം നാഴികക്കല്ലുകൾ നിവേദിത പിന്നിട്ടു. 26–ാം വയസ്സിൽ ഒരു വയസ്സുള്ള മകളുടെ അമ്മയായ നിവേദിത ബോയിങ് 737 ന്റെ അമരക്കാരിയായി. ജെറ്റ് വിമാനം പറപ്പിക്കുന്ന ലോകത്തെതന്നെ ഏറ്റവും ചെറുപ്പക്കാരിയായ യുവതി. 

pilot-family-02 ചിത്രത്തിന് കടപ്പാട്; പിടിഐ.

ഏഴുവർഷത്തിനുശേഷം എയർബസ് 300 ന്റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ ലോകമെങ്ങുമുള്ള വനിതകളോട് അസാധ്യമായി ഒന്നുമില്ലെന്നു പറയുകയായിരുന്നു നിവേദിത. 1985– ൽ വനിതകൾ മാത്രം ഉൾപ്പെട്ട ടീം വിമാനം പറപ്പിച്ച് ചരിത്രമെഴുതിയപ്പോൾ സഹ പൈലറ്റ് ആയിരുന്നു  നിവേദിത. ലോകത്തിനു മാതൃകയായതിനൊപ്പം തന്റെ മക്കളെയും ആകാശത്തിലേക്കു കൈപിടിച്ചുയർത്തിയ നിവേദിത നേട്ടങ്ങളുടെയും വിജയകിരീടങ്ങളുടെയും വലിയൊരു ചരിത്രം തന്നെ തന്റെ പേരിൽ എഴുതിച്ചേർത്തു. ഇപ്പോൾ 26 വയസ്സുള്ള നീഹാരിക കുട്ടിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ തനിക്കു വഴികാണിച്ച അമ്മയെക്കുറിച്ച് അഭിമാനത്തോടെ  പറയുന്നു – കുട്ടിയായിരുന്നപ്പോൾ അമ്മ ജോലിക്കുപോകാൻവേണ്ടി ഒരുങ്ങുന്നത് ഞാൻ കണ്ടുനിൽക്കുമായിരുന്നു. അമ്മയെപ്പോലെ വിശേഷപ്പെട്ട യൂണിഫോം അണിയുന്നത്  അന്നേ സ്വപ്നം കണ്ടു. ആഗ്രഹിച്ചു. കഠിനമായി പ്രയത്നിച്ചു. 

പൂർണരൂപം വായിക്കുന്നതിന്