E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

രാഹു കേതു മാറ്റം നിങ്ങൾക്കെങ്ങനെ? സമ്പൂർണ്ണ നക്ഷത്രഫലം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2017 ആഗസ്റ്റ് 18 ന് രാഹു ചിങ്ങത്തില്‍ നിന്നും കർക്കിടകത്തിലും കേതു കുംഭത്തിൽ നിന്നും മകരത്തിലും പ്രവേശിക്കുന്നു. ഈ മാറ്റമനുസരിച്ചുളള നക്ഷത്രഫലം. രാഹു കേതു പകർച്ചയാൽ ഒാരോ നക്ഷത്രക്കാരുടെയും ഫലം.

അശ്വതി

സാമ്പത്തികനില മെച്ചപ്പെടും. പ്രവൃത്തികൾ പ്രശംസനീയമായിരിക്കും. ആത്മവിശ്വാസം ഉണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം പ്രതീക്ഷിക്കാം. സഹിഷ്ണുത ശക്തിയുണ്ടാകും. പുണ്യക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരം ഉണ്ടാകും. കാര്യസാധ്യതയുടെ അവസരമാണ്.

ഭരണി

തൊഴിലഭിവൃദ്ധിയും മാനസിക സന്തോഷവും പ്രതീക്ഷിക്കാം. എന്തും സഹിക്കാനുള്ള മനസുണ്ടാകും. സെയിൽസ്മാൻ, മറ്റു ഉദ്യോഗസ്ഥർക്ക് ജോലിതിരക്ക് വർദ്ധിക്കും. സ്വതന്ത്ര ചിന്തകരായിരിക്കും. ജാതകരുടെ പ്രവൃത്തികൾ ഉത്തമമായിരിക്കും. എല്ലാ വൈഷമ്യങ്ങളും തരണം ചെയ്യും. വിനോദസഞ്ചാരത്തിനുള്ള സന്ദർഭം കാണുന്നു. നയനരോഗം വരാവുന്നതാണ്. മല പ്രദേശങ്ങൾ വാങ്ങാവുന്നതായിരിക്കും

കാർത്തിക

കോൺട്രാക്റ്റ്, മറ്റു സ്വന്തമായി സ്ഥാപനങ്ങൾ ഉള്ളവർക്ക് അധികലാഭം പ്രതീക്ഷിക്കാം. വേദാന്തചിന്തകൾ ഉണ്ടാകുന്നതാണ്. പുണ്യക്ഷേത്രദർശനം, ബുദ്ധികൂർമ്മത അനുഭവമാകും. സഹോദരങ്ങളാൽ മാനസിക വൈഷമ്യം ഉണ്ടാകുന്നതാണ്. പൊതുജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവരാകും. സുഹൃത്തുക്കളാൽ പലവിധ നന്മകൾ ഉണ്ടാകുന്നതായിരിക്കും.

രോഹിണി

തൊഴിലഭിവൃദ്ധിയും കാര്യസാധ്യതയുടെയും സമയമായി കാണുന്നു. വ്യാപാരത്താൽ  അധികം സമ്പാദിക്കുന്നതായിരിക്കും. അയല്‍വാസികളുമായി സ്നേഹമായി പ്രവർത്തിക്കും. ശരീരബലം ഉണ്ടാകും. അത്യാവശ്യപ്പെട്ട സമയത്ത് അന്യരെ സഹായിക്കാൻ കഴിയാതെ പോകും. ഭാഗ്യലബ്ധി പ്രതീക്ഷിക്കാവുന്നതാണ്. മനോബലം ഉണ്ടാകും. പഠനത്തിൽ ശ്രദ്ധ ചെലുത്തുന്നതായിരിക്കും.

മകയിരം 

വ്യാപാര അഭിവൃദ്ധിയുണ്ടാകും. കവിത, കഥ എഴുതുന്നവർക്ക് ഭാവന ലഭ്യമാകുന്നതായിരിക്കും. സഹോദര ഐക്യം കുറയും. നിലം, വസ്തുക്കളാൽ വരുമാനം വന്നു ചേരും. വിദേശത്ത് ഉപരിപഠനത്തിനായി പരിശ്രമിക്കാവുന്നതാണ്. ഗൃഹം നിർമ്മിക്കാൻ ഉചിതമായ സമയമായി കാണുന്നു. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവയ്ക്കുള്ള അവസരപ്രാപ്തിയുണ്ടാകും. മനോബലവും ശരീരബലവും ലഭ്യമാകും.

തിരുവാതിര

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കാവുന്നതാണ്. അടിമയെപ്പോലെ ജോലി ചെയ്യും. വ്യാപാരത്തിലും സ്വന്തമായി തൊഴിൽ ചെയ്യുന്നതിലും അറിവ് വർദ്ധിക്കും. സഹോദരങ്ങൾ പരസ്പരം സഹായ സഹകരണങ്ങൾ ചെയ്യുന്നതല്ല. സ്വന്തം ഇഷ്ടാനുസരണം പ്രവർത്തിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. ദമ്പതികളിൽ അഭിപ്രായ ഭിന്നതയുണ്ടാകും. പിതാവിന് അസുഖം വരാനിടയുണ്ട്.

പുണർതം

സർക്കാരിൽ പെൻഷൻ മറ്റു ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകും. ബന്ധുക്കളുടെ ഉപദേശം അനുസരിക്കുന്നതല്ല. ഇളയ സഹോദരത്തിന് ദോഷകരമായ സമയമായി കാണുന്നു. ഗൗരവവും ധനവരവും ലഭിക്കുന്നതാണ്. എംബിഎ, തൊഴിൽ സംബന്ധമായി പഠിക്കുന്നവർക്ക് പലതരം റാങ്കും ക്യാമ്പസ് സെലക്ഷനും ലഭിക്കും. അനുസരണയുള്ള ഭൃത്യന്മാർ ലഭിക്കും. ഗുരുക്കളെ ദർശിക്കാനുളള സന്ദർഭം കാണുന്നു.

പൂയം

തർക്കങ്ങളിൽ വിജയിക്കും. കേസ് ഉള്ളവർക്ക് അനുകൂലവിധി പ്രതീക്ഷിക്കാം. സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. ശരീരത്തിന്റെ മേൽഭാഗത്ത് രോഗം വരാനിടയുണ്ട്. ജലം സംബന്ധമായി രോഗം. അനുയോജ്യമല്ലാത്ത സ്ത്രീസൗഹൃദബന്ധം വരാനിടയുണ്ട്. കഠിനമായ ചെലവുകൾ വന്നുചേരും. വിവാഹം അന്വേഷിക്കുന്നവർക്ക് തീർച്ചപ്പെടാവുന്നതാണ്.

ആയില്യം

സഹകരണ സ്ഥാപനങ്ങളിൽ ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. ആത്മാർത്ഥതയുള്ള നല്ല സ്ത്രീസൗഹൃദബന്ധം പല നന്മകൾ ഉണ്ടാകും. നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് വിജയസാധ്യത കാണുന്നു. സഹോദര ഐക്യം ഉണ്ടാകും പ്രശംസനീയരാൽ പുകഴ്ത്തപ്പെടും. ചുറുചുറുക്കായി എല്ലാ ജോലികളും ചെയ്യും. ബന്ധുക്കളിൽനിന്നും അകലുന്നതാണ്.

മകം

പല മേഖലകളിലും വരുമാനവും പ്രശസ്തിയും ഉണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ഭൃത്യന്മാർ ലഭിക്കാതെ വിഷമിക്കും. നൃത്തം, സംഗീതം, മറ്റു കലകളിൽ അഭിരുചിയുണ്ടാകുന്നതാണ്. ഭാര്യയുടെ ഹിതാനുസരണം പ്രവർത്തിക്കും. എല്ലാവിധ സന്തോഷങ്ങളും അനുഭവിക്കുന്ന‌താണ്. അധിക ചെലവ് വന്നുചേരുന്നതായിരിക്കും. കഠിനമായി പ്രയത്നിച്ച് വിജയം കണ്ടെത്തും. വാർദ്ധക്യം ചെന്നവർക്ക് ഉറക്കക്കുറവ് അനുഭവപ്പെടുന്നതായിരിക്കും.

പൂരം

സർക്കാർ ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വിദ്യാഭ്യാസപുരോഗതിയുണ്ടാകും. ഉന്നതസ്ഥാനമാനങ്ങൾ ലഭ്യമാകാനിടയുണ്ട്. ആൺ സന്താനങ്ങളാല്‍ മാനസിക വൈഷമ്യം ഉണ്ടാകാനിടയുണ്ട്. കഠിനമായി പ്രയത്നിച്ച് ധനം സമ്പാദിക്കുന്നതാണ്. വ്യവസായത്തിൽ അഭിവൃദ്ധിയുണ്ടാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും.

ഉത്രം

പുത്രലബ്ധിയും ജ്ഞാനവും ലഭ്യമാകുന്നതായിരിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. പഠനത്തിൽ ശ്രദ്ധ ചെലുത്തും. എല്ലാ ജനങ്ങൾക്കും പ്രിയമുള്ളവരാകും. അന്യരെ സഹായിക്കുകയും അവരാൽ തനിക്കും നന്മയുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശ്രവണശക്തി നഷ്ടപ്പെടുന്നതായിരിക്കും. വ്യാപാര, വ്യവസായികൾക്ക് പലവിധ നന്മകൾ, ലാഭം ലഭ്യമാകുന്നതാണ്.

അത്തം

കോൺട്രാക്റ്റ്, മറ്റു തൊഴിലുകൾ ചെയ്യുന്നവർക്ക് മികച്ച നേട്ടം ലഭ്യമാകും. വ്യാപാരത്താലും കാർഷികമേഖലയിലും വരുമാനം വന്നുചേരും. ശത്രുത മാറി മിത്രങ്ങളാകും. സാമർത്ഥ്യമായി എല്ലാ ജോലികളും ചെയ്തുതീർക്കും. പരുഷമായി സംസാരിക്കും. വിനോദയാത്രക്കുള്ള സന്ദർഭം വന്നുചേരും. സന്താനങ്ങളാലും സുഹൃത്തുക്കളാലും നന്മയുണ്ടാകും.

ചിത്തിര

ധനഐശ്വര്യത്തിന്റെയും മാനസികസന്തോഷത്തിന്റെയും സമയമാണ്. വാഹനം, വസ്തുക്കൾ വാങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. സന്താനലബ്ധിക്കുള്ള സമയമായി കാണുന്നു. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. ദാനധർമ്മങ്ങൾ ചെയ്യും. പിതാവിന് അസുഖം വരാനിടയുണ്ട്. ശയനസുഖം, ധനസുഖം എന്നിവ ലഭ്യമാകുന്നതാണ്. കുടുംബത്തിൽ ചില വൈഷമ്യങ്ങൾ അനുഭവപ്പെടുന്നതാണ്.

ചോതി

വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവർക്ക് ലഭ്യമാകും. വാക്ചാതുര്യം ഉണ്ടാകും. അർത്ഥം ഇല്ലാത്ത സംസാരമായിരിക്കും. പല കേസുകളും വിജയിക്കും. അഡ്വക്കറ്റുമാർക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാം. മനോദുഃഖം അനുഭവപ്പെടുന്നതായിരിക്കും. കാർഷിക വ്യാപാര മേഖലകളിൽ‌ പ്രതീക്ഷിച്ച നേട്ടം കൈവരിക്കും. മാതാവിനോട് സ്നേഹമായിരിക്കും.

വിശാഖം

പട്ടാള ഉദ്യോഗസ്ഥർക്ക് പലവിധ നേട്ടങ്ങൾ ഉണ്ടാകും. അന്യർക്ക് വേണ്ടി ജോലിചെയ്യും. ലുബ്ധമായി ചെലവഴിക്കും. പ്രശസ്തിയുടെ സമയമാണ്. ശത്രുക്കൾ വരാനിടയുണ്ട്. പഠനത്തിൽ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. ഗുസ്തി, കബഡി ചാമ്പ്യന്മാർക്ക് പ്രശസ്തിയുടെയും ധനവരവിന്റെയും സമയമാണ്. ഗൃഹം നിർമ്മിക്കാൻ അനുയോജ്യമായ സമയമായി കാണുന്നു.

പൂർണരൂപം