E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പുതുക്കിപ്പണിയൽ ഒരു അദ്‌ഭുതമായി തോന്നിയത് ഈ വീട് കണ്ടപ്പോഴാണ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

house-renovation
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

48 വർഷത്തോളം പഴക്കമുള്ള അഞ്ചു കിടപ്പുമുറികളും 2400 ചതുരശ്രയടിയുമുണ്ടായിരുന്ന കുമ്മായം പൂശിയ കുടുംബവീട്. അന്ന് കാലടി പ്രദേശത്തെ വിശാലമായ വീടുകളിൽ ഒന്നായിരുന്നു അത്. കുടുംബവീടിനോടുള്ള ഈ വൈകാരിക അടുപ്പമാണ് പൊളിച്ചുകളയാതെ വീട് പുതുക്കിയെടുക്കാം എന്ന ആശയത്തിലേക്ക് ഉടമസ്ഥനെ കൊണ്ടെത്തിച്ചത്. 

ഗതകാല പ്രൗഢി ഒട്ടും കുറയ്ക്കാതെയാണ് കാലത്തിനൊത്ത മേക്ഓവർ വീടിനു നൽകിയത്. യൂറോപ്യൻ ശൈലിയിലാണ് എലിവേഷൻ.മേൽക്കൂര ഫ്ലാറ്റ് റൂഫായി വാർത്തു ട്രസ്സ് ഇട്ട് ഓടുപാകി, മുകളിൽ ഡോർമർ ജനാലകളും നൽകി. ഇതോടെ എലിവേഷന് കൊളോണിയൽ പ്രൗഢി കൈവന്നു. 

ഊണുമുറി, അടുക്കള, വർക് ഏരിയ, കോർട് യാർഡ് എന്നിവയാണ് പുതുതായി പണിതത്. ബാക്കിയിടങ്ങളെല്ലാം പഴയമുറികൾ പുനർക്രമീകരിച്ചതാണ്. ഗൃഹനാഥന് തടിയുടെ ബിസിനസാണ്. അതിനാൽ ഇന്റീരിയറിൽ തടിപ്പണികൾ സമൃദ്ധമായി നൽകിയിട്ടുണ്ട്.

kalady-house-exterior.JPG.image.784.410

പഴയ വീടിന്റെ മുൻവശം അതേപടി നിലനിർത്തി. സിറ്റ്ഔട്ട് അല്പം മുൻപിലേക്ക് പ്രൊജക്റ്റ് ചെയ്തു. ഇതിനുമുകളിൽ ബാൽക്കണിയും നൽകി. സിറ്റ്ഔട്ടിന്റെ നാലുതൂണുകളിലും വുഡൻ പാനലിങ് ചെയ്തു വശങ്ങളിൽ ക്ലാഡിങ് ടൈലുകൾ പാകി. പഴയ വീട്ടിൽ ഇടക്കാലത്ത് ജി ഐ റൂഫിങ് ഷീറ്റ് മേഞ്ഞിരുന്നു. ഇത് പൊളിച്ചുമാറ്റിയാണ് മുകൾനില പണിതത്. 

സിറ്റ്ഔട്ടിൽ പായ്ക്കപ്പലിന്റെ ആകൃതിയിൽ തടിയിൽ കൊത്തിയെടുത്ത ഇരിപ്പിടം ശ്രദ്ധേയമാണ്.

നീളൻ ലിവിങ് റൂമാണ് ആദ്യ ഹൈലൈറ്റ്. ഇവിടെ ഭിത്തിയിൽ തടി കൊണ്ട് നിഷുകൾ നൽകി. ഇതിൽ വോൾപേപ്പറും എൽഇഡി ലൈറ്റുകളും ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. ഇതിന്റെ ഇരുവശത്തുമായി വൈറ്റ് ഫാബ്രിക് ഫിനിഷിൽ സോഫ ക്രമീകരിച്ചു.

പഴയ വീട്ടിലെ ലിവിങ് റൂമിന്റെ ഒരുഭാഗം പ്രെയർ സ്‌പേസ് ആക്കി മാറ്റി. ഇവിടെ ഭിത്തിയിൽ ഡെക്കറേറ്റീവ് ഗ്ലാസും വോൾപേപ്പറും നൽകി ഹൈലൈറ്റ് ചെയ്തു.

kalady-house-sitout.JPG.image.784.410

ഇന്റീരിയറിലെ ഹൈലൈറ്റ് വിശാലമായ ഊണുമുറിയും ഹാളുമാണ്. ഇതുതന്നെ 500 ചതുരശ്രയടിയുണ്ട്. ഡബിൾ ഹൈറ്റിൽ പണിതതുകൊണ്ട് കൂടുതൽ വിശാലതയും പ്രകാശവും ഉള്ളിലേക്കെത്തുന്നു. കുടുംബയോഗങ്ങളും ഒത്തുകൂടലുകൾക്കും വേദിയാകുന്നത് ഇവിടമാണ്. പഴയ വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഈട്ടിയിൽ നിർമിച്ച പത്തു പേർക്കിരിക്കാവുന്ന ഊണുമേശ പോളിഷ് ചെയ്തു പുനരുപയോഗിച്ചു.

ഈട്ടി കൊണ്ടാണ് ഗോവണി. ജിഐ പൈപ്പിൽ ടഫൻഡ് ഗ്ലാസ് നൽകിയാണ് ഹാൻഡ്റെയിൽ നിർമിച്ചത്. ഗോവണിയുടെ വശത്തെ ഡബിൾ ഹൈറ്റ് ഭിത്തിയിൽ എംഡിഎഫ് കൊണ്ട് നീളത്തിൽ പാനലിങ് ചെയ്ത് എൽഇഡി ലൈറ്റുകൾ നൽകി ഇല്യുമിനേറ്റ് ചെയ്തിട്ടുണ്ട്. ഗോവണിയുടെ താഴെയുള്ള സ്‌പേസിൽ കോമൺ ബാത്റൂമും വാഷ് ഏരിയയും നൽകി.

kalady-house-formal-living.JPG.image.784.410

ഡബിൾ ഹൈറ്റ് ഗോവണിയുടെ ഭാഗത്തെ റൂഫിൽ നൽകിയിരിക്കുന്ന ഷാൻലിയർ ഇന്റീരിയറിനു മാസ്മരികമായ അഴക് നൽകുന്നു.

അപ്പർ ലിവിങ് സ്‌പേസ് ഒരു ഹോം തിയറ്ററായും ഉപയോഗിക്കാം. ഇവിടെ വോൾപേപ്പർ കൊണ്ട് ഹൈലൈറ്റ് ചെയ്ത ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി.കൂടുതൽ ശബ്ദ പ്രതിരോധത്തിനായി സ്ലൈഡിങ് ഗ്ലാസ് വാതിലുകൾ നൽകി. സീലിങ്ങിൽ ജിപ്സം+ വെനീർ ഫിനിഷിൽ ഫോൾസ് സീലിംഗ് ചെയ്തു ലൈറ്റിങ് നൽകി. 

kalady-prayer-room.JPG.image.784.410

അഞ്ചു കിടപ്പുമുറികൾ തന്നെയാണ് പുതിയ വീട്ടിലും. വിശാലമാണ് കിടപ്പുമുറികൾ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യം ഒരുക്കി. 

കിഡ്സ് ബെഡ്‌റൂം വർണാഭമായി ഒരുക്കി. ഒരു മുറി പിങ്ക് തീമിലാണ്. ഹെഡ് ബോർഡിന്റെ ഭിത്തിയിൽ ഇതിനോടു യോജിക്കുന്ന വോൾപേപ്പർ നൽകി.

വിശാലമാണ് അടുക്കള. തടി കൊണ്ട് പാനലിങ് ചെയ്തു സ്റ്റോറേജ് യൂണിറ്റുകൾ നൽകി. ഇതിനുസമീപം വർക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്.

kaladi-house-before-after.jpg.image.784.410

പഴയ വീട്ടിൽ വിരിച്ചിരുന്ന ഇന്റർലോക്ക് ടൈലുകൾ മാറ്റി വീടിന്റെ കളർതീമിന് യോജിക്കുന്ന പുതിയ ടൈലുകൾ വിരിച്ചു. വിശാലമായ മുറ്റം. വശങ്ങളിൽ ഡ്രൈവ് വേ നിർമിച്ചു. ഇതിന്റെ വശങ്ങളിൽ പുൽത്തകിടി നൽകി. വീടിന്റെ വശത്തുള്ള പഴയ എരുത്തിൽ അതേപടി നിലനിർത്തി. വീടിന്റെ തീമിനോട് യോജിക്കുന്ന രീതിയിൽ ചുറ്റുമതിൽ നൽകി. 

kalady-house-bed.JPG.image.784.410

അങ്ങനെ മാറിയ കാലത്തിന്റെ രൂപഭാവങ്ങൾക്കൊപ്പം പഴമയുടെ ഓർമകളും നിലനിർത്തി വീട് തയാറായി. വീട്ടിലെത്തുന്ന ബന്ധുക്കളിൽ പലർക്കും ഇത് പഴയ വീട് പുതുക്കിയതാണെന്നു വിശ്വസിക്കാനാകുന്നില്ല എന്നതാണ് ക്ളൈമാക്സ്. 

kalady-house-kids-room.JPG.image.784.410

Project Facts

Location- Kalady

Area- 5529 SFT

Owner- Sabu Parakkal

Engineer- Abubakkar

361 ° Architects, Perumbavoor

Mob: 9142500361,9142600361

Email :info@361architects.com

Website : www.361architects.com