E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒരു വിമാനത്തിനകത്തു കയറും പോലെ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-interior
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ക്‌ളാസിക് ശൈലിയിൽ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുന്ന, വിശാലമായ അകത്തളങ്ങളുള്ള ഒരു വീട് വേണം, ഒരു വിമാനത്തിന്റെ ഇന്റീരിയർ പോലെയുള്ള ലിവിങ് റൂം വേണം, ആറു കിടപ്പുമുറികൾ ഉണ്ടായിരിക്കണം എന്നിവയായിരുന്നു ഉടമസ്ഥൻ മുഹമ്മദ് ഡിസൈനർക്ക് മുൻപിൽ വച്ച ആവശ്യങ്ങൾ. ഇതിനനുസൃതമായാണ് മലപ്പുറം മോങ്ങം എന്ന സ്ഥലത്ത് 5000 ചതുരശ്രയടിയിൽ ഈ വീട് നിർമിച്ചത്.

പ്രത്യേക ആകൃതിയൊന്നും ഇല്ലാതെകിടന്ന ഒരു പ്ലോട്ടായിരുന്നു ആദ്യം ഇത്. പിന്നീട് പ്ലോട്ടിനെ പല ഭാഗങ്ങളായി തിരിച്ച് കലാപരമായി ലാൻഡ്സ്കേപ് ചെയ്തു. നാച്വറൽ സ്‌റ്റോണും ഗ്രീൻ ഗ്രാസുമാണ് ലാൻഡ്സ്കേപ്പിങ്ങിൽ ഉപയോഗിച്ചത്. ലൈറ്റിങ് കൂടി നൽകിയതോടെ ലാൻഡ്സ്കേപ്പ് വീടിന്റെ മാറ്റ് കൂട്ടുന്നു. 

classic-lanscape-house.JPG.image.784.410

മൂന്ന് തട്ടുകളായാണ് എലിവേഷൻ. സ്ലോപ് റൂഫിന്റെയും ഫ്ലാറ്റ് റൂഫിന്റെയും സമ്മേളനമാണ് ഇവിടെ. സെക്കൻഡ് ഫ്ലോറിൽ ഒരു ചെറിയ പാർട്ടി ഏരിയയും നൽകിയിട്ടുണ്ട്. മൂന്ന് കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ വിശാലമായ പോർച്ച്. അതുകഴിഞ്ഞാൽ നീളൻ വരാന്തയാണ്. ഇവിടെ അനാവശ്യമായ പില്ലറുകൾ ഒന്നും നൽകിയിട്ടില്ല എന്നത് വിശാലത നൽകുന്നു. ഇവിടെയും വൈറ്റ് ഫിനിഷിൽ ഫോൾസ് സീലിങ് ചെയ്തു ലൈറ്റിങ് നൽകിയിട്ടുണ്ട്.

courtyard-upper-down-view.JPG.image.784.410

ലിവിങ് റൂമിലെ ഫർണിച്ചറുകൾ ഒരു വിമാനത്തിനകത്തെ പോലെ ഡിസൈൻ ചെയ്തിരിക്കുന്നു. ബ്രൗൺ ഫിനിഷിൽ ലെതർ സോഫകൾ നിരനിരയായി ക്രമീകരിച്ചു. ലിവിങ്ങിലെ ഒരു ഭിത്തി വുഡൻ പാനലിങ് നൽകി വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. സീലിങ്ങിൽ മറൈൻ പ്ലൈ കൊണ്ട് ഫോൾസ് സീലിങ് നൽകി ഹാങ്ങിങ് ലൈറ്റുകൾ ക്രമീകരിച്ചു. 

classic-designer-house-porch.JPG.image.784.410

ഫോർമൽ ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിക്കാൻ ഒരു പാർട്ടീഷൻ ഭിത്തി നൽകി. ഇതിന്റെ ഒരുവശത്ത് വുഡൻ പാനലിങ് നൽകി ടിവി യൂണിറ്റും മറുവശത്ത് ഡൈനിങ്ങിന്റെ തുടർച്ചയായി വാഷ് കൗണ്ടറും നൽകി. കോൺട്രാസ്റ്റ് കൊണ്ടുവരുന്നതിനായി വുഡൻ പാനലിങ്ങിൽ ചാരനിറമുള്ള ക്ലാഡിങ് ടൈലുകളും വിരിച്ചു മനോഹരമാക്കി.

classic-designer-house-elevator.JPG.image.784.410

ഇന്റീരിയറിലെ ഹൈലൈറ്റ് എന്നുപറയുന്നത് കോർട്യാർഡാണ്‌. ഇത് മൂന്നാം നിലവരെ തുടരുന്നു. കോർട്യാർഡിന്റെ ഓരോ നിലയ്ക്ക് ചുറ്റിലും വുഡൻ ഫിനിഷിൽ പ്ലൈവുഡ് പാനലിങ് നൽകി. മുഗൾ ശൈലിയിൽ മൾട്ടിവുഡിൽ സിഎൻസി കട്ടിങ് നൽകി കലാപരമായാണ് പർഗോള ടോപ് നിർമിച്ചത്.  

താഴെ പെബിളുകൾ വിരിച്ചു ഗ്ലാസ് പാനലിങ് നൽകി. ഇതിൽ എൽഇഡി സ്ട്രിപ്പുകളും നൽകി.

നാലുവശത്തും തൂണുകളിൽ വുഡൻ ഫിനിഷിൽ  ക്ലാഡിങ് ടൈലുകൾ വിരിച്ചു. കോർട്യാർഡിന്റെ വശത്തൂടെ ഒരു ഇടനാഴി നൽകി അതിന്റെ വശങ്ങളിൽ മറ്റുമുറികൾ വരുന്ന രീതിയിലാണ് ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്.

classic-designer-house-bed.JPG.image.784.410

ലളിതമായ ഗോവണി. ഗ്ലാസും സ്റ്റീലും കൊണ്ടാണ് ഗോവണിയുടെ ഹാൻഡ്റെയിൽ നിർമിച്ചത്. ഇതിന്റെ താഴെയുള്ള സ്ഥലത്ത് സ്റ്റോറേജ് യൂണിറ്റ് നൽകി. 

classic-designer-house-bedroom.JPG.image.784.410

സൗകര്യങ്ങളിലെ ഹൈലൈറ്റ് ഇതൊന്നുമല്ല. പാർട്ടികളും മറ്റും നടക്കുമ്പോൾ മുകളിലേക്ക് എളുപ്പത്തിനെത്താൻ ലിഫ്റ്റ് സൗകര്യവും ഇവിടെ ക്രമീകരിച്ചിരിക്കുന്നു.

classic-designer-kitchen.JPG.image.784.410

മുകളിലും താഴെയും മൂന്നുവീതം ആറു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. ആറു കിടപ്പുമുറികളും ഓരോ കളർതീമിലാണ് ഒരുക്കിയത്. ഇതിനു യോജിക്കുന്ന കർട്ടനുകളും ഇവിടെ നൽകി. എല്ലാ മുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി.

വൈറ്റ് തീമിലാണ് അടുക്കള. മോഡുലാർ കിച്ചനാണ്. ഇതിനുസമീപം വർക്ക് ഏരിയയും ക്രമീകരിച്ചു. അടുക്കളയിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഒരുക്കി. നാനോവൈറ്റ് കൊണ്ട് കൗണ്ടർടോപ്പ്. വിശാലമായ ചിമ്മിനി. ഇവിടെ ഹാങ്ങിങ് ലൈറ്റുകളും നൽകി. 

ചിത്രങ്ങൾ- അജീബ് കൊമാച്ചി

Project Facts

Location- Mongam, Malappuram

Area- 5000 SFT

Owner- Muhammed

Construction, Design- Shameer Babu

Shameer Architects

Completion year- 2016

Mob- 8129200500