E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്നേഹം കൊടുത്ത രണ്ടാം മിന്ന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

wedding
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മകന്റെ മരണശേഷം മരുമകൾക്കുവേണ്ടി വരനെ കണ്ടെത്തിയ ഒരമ്മയുടെ അപൂർവ കഥ പറഞ്ഞു തുടങ്ങാം.

മകന്റെ മരണത്തിനുശേഷം മരുമകളെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുകയും കൂട്ടിവച്ചും കടംവാങ്ങിയും സ്വരൂപിച്ച പണംകൊണ്ട് അവളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്ത ഒരു അമ്മായിഅമ്മയുടെ കഥയാണത്. വിവാഹം കഴിച്ചയച്ചാൽ മകളുടെ മേലുള്ള ഉത്തരവാദിത്തം കഴിഞ്ഞെന്നു കരുതുന്ന അമ്മമാരുള്ള നാട്ടിലാണ് സ്വയംപ്രഭ എന്ന സാധാരണക്കാരി മാതൃകയായി തിളങ്ങിയത്.

ര‍ഞ്ജിത്തിന്റെ (മകന്റെ) ഭാര്യയായാണു നീതു സ്വയംപ്രഭയുടെ വീട്ടിലെത്തുന്നത്. ഇടുക്കി കുഴിത്തൊളു സ്വദേശിയായ നീതുവിനു മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടിരുന്നു. അനുജത്തിയോടൊപ്പം അമ്മാവന്റെ സംരക്ഷണയിൽ കഴിയുമ്പോഴാണ് തൃശൂരിലെ തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി കിട്ടുന്നതും കൂടെ ജോലി ചെയ്തിരുന്ന രഞ്ജിത്ത് ജീവിതത്തിലേക്കു കടന്നുവന്നതും.

സന്തോഷത്തിന്റെ നാളുകൾ പക്ഷേ, ഏറെ നീണ്ടില്ല. വിവാഹം കഴിഞ്ഞ് ഏഴു മാസമായപ്പോൾ നിനച്ചിരിക്കാതെ വിധി ര‍ഞ്ജിത്തിന്റെ ജീവൻ തട്ടിയെടുത്തു. അമ്മയും മകളും തകർന്നുപോയ നാളുകൾ. മടങ്ങാൻ നീതുവിന് ഇടമുണ്ടായിരുന്നില്ല. മടക്കി അയയ്ക്കാൻ സ്വയംപ്രഭയ്ക്കും. കൂടെ നിർത്തി നീതുവിനെ സംരക്ഷിച്ചു. കോട്ടയം നഗരത്തിലെ തുണിക്കടയിൽ ജോലിയും ശരിയാക്കി. നാളുകൾ കടന്നുപോകവേ മറ്റൊരു വിവാഹത്തിനു നീതുവിനെ സ്നേഹപൂർവം നിർബന്ധിച്ച്‌ മനസ്സൊരുക്കിയ സ്വയംപ്രഭ, വരനെയും കണ്ടുപിടിച്ചു. അർബൻ ബാങ്കിൽനിന്നു വായ്പയെടുത്തു കല്യാണം നടത്തി.

സന്യാസിയാകണമെന്നായിരുന്നു കുമാരനാശാന്റെ ആഗ്രഹം. അതിനാൽ വിവാഹം കഴിച്ചില്ല. ഒടുവിൽ നാൽപത്തിനാലാം വയസ്സിലാണു ചെറുപ്പക്കാരിയായ ഭാനുമതി അമ്മയെ വിവാഹം ചെയ്തത്. 1924ൽ കുമാരനാശാന്റെ മരണത്തിനു ശേഷം വർഷങ്ങൾ കഴിഞ്ഞ് ഭാനുമതി അമ്മ പുനർവിവാഹം ചെയ്തു. രണ്ടു വിവാഹങ്ങളിലും മക്കളുണ്ടായി. 

കല്യാണിക്കുട്ടിയമ്മ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ രണ്ടാം ഭാര്യയാണ്. 1901ൽ രാമകൃഷ്ണപിള്ള വിവാഹം ചെയ്ത, തിരുവനന്തപുരം പാൽക്കുളങ്ങര തോപ്പുവീട്ടിൽ നാണിക്കുട്ടിയമ്മ മരിച്ചതിനെ തുടർന്ന് 1904ൽ വഞ്ചിയൂർ കുതിരവട്ടത്തു കുഴിവിളാകത്തു വീട്ടിൽ കല്യാണിയമ്മയെ വിവാഹം ചെയ്യുകയായിരുന്നു. 

ഒരു സ്ത്രീയുടെ ശ്രദ്ധേയമായ ആത്മകഥ മലയാളത്തിലാദ്യമായി പുറത്തുവന്നത് 1946ല്‍ ആണ്. സ്വദേശാഭിമാനി രാമ‍കൃഷ്ണപിള്ള മരിച്ച 1916ല്‍ തന്നെയാണു ഭാര്യ ബി. കല്യാണിക്കുട്ടിയമ്മയുടെ ‘വ്യാഴവട്ട സ്മരണകൾ’ പുറത്തുവന്നത്. ഒന്നാം പതിപ്പിനു ഗ്രന്ഥകർത്രി എഴുതിയ മുഖവുരയിൽ: ‘ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ ഒരു ചുരുങ്ങിയ വിവരണം ദാമ്പത്യാവസാനത്തിൽ ആരാണോ ശേഷിക്കുന്നത് ആ ആൾ എഴുതി പ്രസിദ്ധപ്പെടുത്തണമെന്നു ഭർത്താവ് പലപ്പോഴും കളിയായിട്ടും കാര്യമായിട്ടും പറഞ്ഞിരുന്നു’. ഇങ്ങനെയൊരു നിർദേശംവച്ച രാമകൃഷ്ണപിള്ള പക്ഷേ, ആദ്യഭാര്യയായ നാണിക്കുട്ടിയമ്മയെപ്പറ്റി ഇത്തരമൊരു ഗ്രന്ഥം എഴുതിയില്ല. പത്രപ്രവർത്തനത്തിൽ പോലും ഭർത്താവിനെ സഹായിച്ച ഒരു ഭാര്യയായിരുന്നു അവരെങ്കിലും. 

‘വ്യാഴവട്ട സ്മരണകൾക്കു’ശേഷം പല പത്നിമാരും, അന്തരിച്ച ഭർത്താക്കന്മാരെക്കുറിച്ചുള്ള ജീവിതാനുഭവങ്ങൾ എഴുതിയിട്ടുണ്ട്. 

മലയാളത്തിലെ ഒന്നാമത്തെ വിലാപകാവ്യമായ ‘ഒരു വിലാപം’ (1903) എഴുതിയ സി.എസ്. സുബ്രഹ്മണ്യൻ പോറ്റിക്കു പതിനേഴു വയസ്സുള്ളപ്പോഴാണ് പന്ത്രണ്ടു വയസ്സുള്ള അംബികത്തമ്പുരാട്ടിയെ വിവാഹം ചെയ്യുന്നത്. ഇവരുടെ മൂത്തമകൾ രണ്ടു വയസ്സായപ്പോൾ മരിച്ചതിനെപ്പറ്റിയാണ് ‘ഒരു വിലാപം’. 

ഗൗരി അന്തർജനവുമായി സിഎസിന്റെ വേളി നടക്കുന്നതു 38–ാം വയസ്സിലാണ്. വെള്ളിമന ഇല്ലത്ത് ആൺസന്താനമില്ലാത്ത ഒരവസ്ഥയുണ്ടായി. സിഎസിന്റെ ജ്യേഷ്ഠനു രണ്ടു പെൺകുട്ടികളായിരുന്നു. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാനായി സിഎസ് ഒരു അന്തർജനത്തെക്കൂടി വിവാഹം ചെയ്യണമെന്ന് അമ്മ പറഞ്ഞു. അദ്ദേഹം വഴങ്ങിയില്ല. എത്ര നിർബന്ധിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ അമ്മ ആദ്യപത്നിയായ അംബികത്തമ്പുരാട്ടിയെക്കൊണ്ടു തന്നെ പറയിച്ചു. അദ്ദേഹത്തിന്റെ ധാർമികമായ കടമയാണതെന്നു ചൂണ്ടിക്കാണിച്ച് അവർ നിർബന്ധിച്ചപ്പോഴാണ് അദ്ദേഹം സമ്മതം മൂളിയത്. 

ബ്രിട്ടിഷ് രാജാവായിരുന്ന എഡ്വേർ‍ഡ് എട്ടാമനും ഹരിയാനയിലെ കോൺഗ്രസ് നേതാവ് ചന്ദർമോഹനും തമ്മിൽ എന്താണു ബന്ധം? ഒന്നു മാത്രം: പ്രണയം രണ്ടു പേർക്കും നഷ്ടപ്പെടുത്തിയത് അധികാരത്തിന്റെ കിരീടവും ചെങ്കോലുമാണ്. 1936ൽ കാമുകി അമേരിക്കക്കാരിയായ വാലിസ് സിംപ്സനെ കല്യാണം കഴിക്കാൻ വേണ്ടിയാണു ബ്രിട്ടിഷ് രാജാവ് എഡ്വേർഡ് എട്ടാമൻ സിംഹാസനം ഉപേക്ഷിച്ചത്. എന്നാൽ, ഹരിയാന ഉപമുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രി ഭജൻലാലിന്റെ മകനുമായ ചന്ദർമോഹൻ കാമുകി അനുരാധ ബാലിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. 

അപ്പോൾ, ചന്ദർമോഹനു ഭാര്യയും രണ്ടു മക്കളുമുണ്ട്. അനുരാധയാകട്ടെ, വിവാഹമോചിതയും. രണ്ടാമതും വിവാഹം കഴിച്ചതിന്റെ പേരിലല്ല, ഓഫിസിൽ വരാത്തതിന്റെ പേരിലാണു ചന്ദർമോഹനെ മന്ത്രിസഭയിൽനിന്നു മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ പുറത്താക്കിയത്. പക്ഷേ, പ്രണയം തനിക്കു നഷ്ടമാക്കിയ പദവിയെ ചൊല്ലി നഷ്ടബോധമില്ലെന്നു ചന്ദർമോഹൻ പിന്നീടു പറഞ്ഞു. 

ഒടുവിലായി, പഴയ ഭാര്യയെ തന്നെ വീണ്ടു കല്യാണം കഴിച്ച കഥകൂടി കേൾക്കണ്ടേ? 

സിനിമാക്കഥയല്ല, ഒരു സിനിമാ സംവിധായകന്റെ കാര്യമാണു പറയുന്നത്. ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്തയുടെ. 

പത്നി അനുലേഖിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞെന്നും അവളില്ലാതെ പൂർണതയില്ലെന്നും തിരിച്ചറിഞ്ഞ സഞ്ജയ് ഈ അപൂർവ തീരുമാനമെടുക്കുകയായിരുന്നു. 

നീണ്ട പ്രണയത്തിനൊടുവിലാണ് 1997 ഓഗസ്റ്റ് 18ന് അനുലേഖിയെ സഞ്ജയ് താലി കെട്ടിയത്. 2004ൽ ഇവരുടെ വിവാഹമോചന വാർത്ത പുറത്തുവന്നപ്പോൾ സുഹൃത്തുക്കൾ പോലും ഞെട്ടി. ഇതിനിടെ, സഞ്ജയിനൊപ്പം ചില നടിമാരുടെ പേരുകൾ ചേർത്തു ഗോസിപ്പുകളും കറങ്ങിനടന്നു. 

എന്നാൽ, 2009ൽ അനുവിന്റെ കഴുത്തിൽ വീണ്ടും മംഗല്യസൂത്രമണിയിച്ച സഞ്ജയ് പറഞ്ഞു: ‘അനുവിനെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ. അവളില്ലാത്ത അഞ്ചു കൊല്ലം പല കോട്ടങ്ങളും ഉണ്ടായി. അവളെ തിരിച്ചുവേണമെന്ന ആഗ്രഹത്തിൽ മനസ്സ് ഉറച്ചുനിന്നു’. 

ഇങ്ങനെയൊക്കെ സഞ്ജയ് പറഞ്ഞതു വെറുതെയല്ലെന്നു സുഹൃത്തുക്കൾക്കറിയാമായിരുന്നു. പിരിഞ്ഞുനിൽക്കുമ്പോഴും അനുവിനെ ഫോൺ ചെയ്യുക, വീട്ടിൽ പോയി കാണുക എന്നിങ്ങനെയുള്ള രണ്ടാം പ്രണയത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു ആ വിവാഹം.