E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അലാവുദീന്റെ അദ്ഭുതവിളക്കുപോലെ മാന്ത്രികവീട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

magic-home-mahe
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മാഹിയിലെ കടവത്തൂർ എന്ന സ്ഥലത്ത് 52 സെന്റിൽ 12000 ചതുരശ്രയടിയിലാണ് പ്രവാസിയായ അബ്ദുള്ളയുടെയും കുടുംബത്തിന്റെയും വീട്. കേരള ട്രഡീഷണൽ- മോഡേൺ ശൈലികൾ സമന്വയിക്കുന്ന ഒരു വീട് വേണം, തന്റെ വീട് ഒരു സിഗ്നേച്ചർ മോഡൽ ആയിരിക്കണം എന്നീ ആഗ്രഹങ്ങളായിരുന്നു ഉടമസ്ഥന് ഉണ്ടായിരുന്നത്.

അബ്ദുള്ള നാട്ടിലെത്തുമ്പോൾ ധാരാളം ആളുകൾ വീട്ടിൽ സന്ദർശകരായി ഉണ്ടാകും. കുടുംബത്തിന്റെ സ്വകാര്യത നഷ്ടമാകാതെ ഇവരെ ഉൾക്കൊള്ളാനായി രണ്ടു ബ്ലോക്കുകളായാണ് വീട് നിർമിച്ചത്. മുൻപിലായി പബ്ലിക് സ്‌പേസാണ്. ഇവിടെ സിറ്റ്ഔട്ടും വരാന്തയും ഉടമസ്ഥന്റെ ഓഫിസ് റൂമും ക്രമീകരിച്ചു. പിറകിലായി റെസിഡൻഷ്യൽ ഏരിയ വരുന്നു. ഇവിടെയാണ് വീടിന്റെ പ്രധാന മുറികൾ എല്ലാം വരുന്നത്. ഇതിലൂടെ കുടുംബാന്തരീക്ഷത്തിനു ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുന്നു. രണ്ട് ഏരിയകളെയും തമ്മിൽ ബന്ധിപ്പിക്കാനായി ഒരു പാസേജും നിർമിച്ചു. പാസേജിനെ മറയ്ക്കാനായി സിഎൻസി ജാളിയിൽ തീർത്ത ഒരു ഷോവോളും നൽകി.

luxury-spacious-house-mahe.JPG.image.784.410

വീടിന്റെ എലിവേഷൻ ഫ്ലാറ്റ്- സ്ലോപ് റൂഫുകളുടെ സങ്കലനമാണ്. വീടിന്റെ കുറച്ചു ഭാഗം ഫ്ലാറ്റ് റൂഫിൽ ട്രസ് വർക് ചെയ്ത് ഷിംഗിൾസ് വിരിക്കുകയായിരുന്നു. ഇതിലൂടെ രണ്ടു ഗുണങ്ങളുണ്ടായി. ഒന്ന് താഴെയുള്ള കിടപ്പുമുറികളിൽ ചൂട് ഗണ്യമായി കുറഞ്ഞു. രണ്ട് സ്ഥലഉപയുക്തയാണ്. മുകൾനില വിശാലമായ ഹാൾ ആക്കി മാറ്റി.

luxury-spacious-house-mahe-night.JPG.image.784.410

കാർ പോർച്ചിൽ എല്ലാ തൂണുകളിലും ക്ലാഡിങ് ടൈലുകൾ പതിച്ച് ആകർഷകമാക്കി. ഒരു ആഡംബര ഹോട്ടൽ ലോബിയെ അനുസ്മരിപ്പിക്കുംവിധം പ്രൗഢവും വിശാലവുമാണ് സിറ്റ്ഔട്ട്. ഇതിന്റെ വലതുവശത്തായി ഓഫിസ് സ്‌പേസ്. കമാനാകൃതിയിലുള്ള പ്രധാന വാതിലിൽ നിന്നും ഒരു നീണ്ട ഇടനാഴിയാണ്. ഇതിനെ ഹൈലൈറ്റ് ചെയ്യുന്നതിനായി ലീനിയർ പാറ്റേണിലുള്ള ടൈലുകൾ വിരിച്ചു. 

luxury-exterior.JPG.image.784.410

വളരെ വ്യത്യസ്തമായ ശൈലിയിലാണ് ഇന്റീരിയർ ഒരുക്കിയത്. ക്ലാസിക് വീടുകളെ അനുസ്മരിപ്പിക്കുന്ന വിധം ആഡംബരം തുളുമ്പുന്ന പോളിഷ്ഡ് ശൈലിയാണ് ഇന്റീരിയർ തീം. വാം ടോൺ ലൈറ്റിങ്ങാണ് അകത്തളങ്ങളിൽ നൽകിയത്. ടീക് വുഡാണ് ഫർണിഷിങ്ങിലെ പ്രധാന ഘടകം. ഇടയ്ക്ക് പ്ലൈവുഡ്- വെനീർ മിശ്രണവും നൽകിയിരിക്കുന്നു. പ്രധാന ഹാളുകളിലെല്ലാം നാനോ വൈറ്റ് ഫ്ലോറിങ്ങാണ് ഉപയോഗിച്ചത്. എളുപ്പത്തിൽ വൃത്തിയാക്കാം, അകത്തളങ്ങളിൽ കൂടുതൽ പ്രസന്നത കൈവരും എന്നിവയാണ് ഇതിന്റെ ഗുണങ്ങൾ. ചിലയിടങ്ങളിൽ വുഡൻ ടൈൽ ഫ്ളോറിങ്ങും ചെയ്തിരിക്കുന്നു.

spacious-upper-hall.JPG.image.784.410

ആഡംബരം വഴിയുന്ന ലിവിങ് റൂം. ഇവിടെ ഒരു ഭിത്തിയിൽ വുഡൻ ടൈലുകൾ വിരിച്ചു ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഫ്ലോറിങ്ങുമായി ഇഴുകിച്ചേരുന്ന വൈറ്റ് ലെതർ ഫിനിഷിലുള്ള സോഫ. നാനോ വൈറ്റ് കൊണ്ട് ടീപോയ്. ഇവിടെ ഒരു മൂലയിലെ ഭിത്തി വുഡൻ പാനലിങ് ചെയ്തു അതിൽ ടിവി യൂണിറ്റ് ക്രമീകരിച്ചു.

luxury-spacious-kitchen.JPG.image.784.410

മുന്തിയ ഷാൻലിയറുകളും ഹാങ്ങിങ് ലൈറ്റുകളും ഒക്കെ വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഫാമിലി ലിവിങ്ങിൽ ബ്ലാക് ലെതർ സോഫകൾ നൽകി. ഇവിടെയും വശത്തെ ഭിത്തിയിൽ വുഡൻ പാനലിങ് ചെയ്തു ടിവി യൂണിറ്റ് നൽകിയിട്ടുണ്ട്. പിരിയൻ ശൈലിയിലാണ് ഗോവണി. സ്‌റ്റെയിൻലെസ്സ് സ്റ്റീലും ഗ്ലാസുമാണ് ഹാൻഡ് റെയിലിൽ ഉപയോഗിച്ചത്. ഇതിന്റെ താഴെയുള്ള സ്‌പേസിൽ ഒരു കമ്പ്യൂട്ടർ ടേബിൾ ക്രമീകരിച്ചു. 

luxury-spacious-house-bed.JPG.image.784.410

പത്തു പേർക്കിരിക്കാവുന്ന കുലീനമായ ഊണുമേശ അമേരിക്കയിൽ നിന്നും ഇമ്പോർട് ചെയ്തതാണ്. ഇതിന്റെ വശത്തെ ഭിത്തിയിൽ പാൻട്രി സൗകര്യമുള്ള ഷോകേസ് ക്രമീകരിച്ചു. ഊണുമുറിയുടെ ഒരരികിലായി വാഷ് റൂം. സിഎൻസി ജാളി വർക്ക് ചെയ്ത പാർടീഷനാണ് ഇതിനെ വേർതിരിക്കുന്നത്.  

luxury-spacious-bedroom.JPG.image.784.410

മുകളിലും താഴെയും മൂന്നുവീതം ആറു കിടപ്പുമുറികളാണ് വീട്ടിൽ ഉള്ളത്. വിശാലതയും പ്രൗഢിയും സമ്മേളിക്കുന്ന ഇടമാണ് ഇവിടുത്തെ കിടപ്പുമുറികൾ. ഫോൾസ് സീലിങ്ങും ലൈറ്റിങ്ങുമാണ് മുറികളിലെ ഹൈലൈറ്റ്. ജ്യാമിതീയ രൂപങ്ങളുടെ വിന്യാസമാണ് ഫോൾസ് സീലിങ്ങിൽ കാണാൻ കഴിയുക.

spacious-house-stair.JPG.image.784.410

ഒരു മുറിയിൽ ഹെഡ്ബോർഡ് മുതൽ സീലിങ് വരെ നീളുന്ന സർക്കുലർ നിഷുകളിൽ കമനീയമായി ലൈറ്റിങ് ചെയ്തിരിക്കുന്നു. അടുത്ത മുറിയിൽ സ്ക്വയർ പാറ്റേണിലാണ് ഫോൾസ് സീലിങ് നിഷുകളുടെ ഡിസൈൻ. തടിയാണ് കൂടുതലും സീലിങ്ങിന് ഉപയോഗിച്ചത്. ചിലയിടങ്ങളിൽ പ്ലൈവുഡ് വെനീറും ഉപയോഗിച്ചു. 

luxury-spacious-house-living.JPG.image.784.410

അറ്റാച്ഡ് ബാത്റൂമുകളും ഡ്രസിങ് ഏരിയയും വാഡ്രോബുകളും സ്‌റ്റഡി ടേബിളുകളുമൊക്കെ കിടപ്പുമുറികളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഫോൾസ് സീലിങ് ഡിസൈനിനോട് യോജിക്കുംവിധമാണ് വാഡ്രോബുകളും നിർമിച്ചത്. ഒരു കിടപ്പുമുറിയിൽ വൃത്താകൃതിയിലുള്ള ഹെഡ്ബോർഡിനോട് ചേരുന്ന വൃത്താകൃതിയിലുള്ള വാഡ്രോബ് ശ്രദ്ധേയമാണ്.

വൈറ്റ് തീമിലാണ് അടുക്കള. നാനോവൈറ്റ് കൊണ്ട് കൗണ്ടർടോപ്പ്. കുടുംബാംഗങ്ങൾക്ക് ഇരുന്നു ഭക്ഷണം പാചകം ചെയ്യാനും സംസാരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാനുമായി ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. പ്ലൈവുഡിൽ വൈറ്റ് പോളിഷ് നൽകി സ്‌റ്റോറേജ് യൂണിറ്റുകൾ ക്രമീകരിച്ചു.

spacious-house-dining.JPG.image.784.410

ലാൻഡ്സ്കേപ്പിങ് വളരെ കലാപരമായി ചെയ്തിരിക്കുന്നു. വീട്ടിൽ എത്തുന്ന ആരുടേയും ശ്രദ്ധ ആദ്യം പതിക്കുന്നത് ഫ്രണ്ട് യാർഡിൽ കൊട്ടയുടെ മാതൃകയിലൊരുക്കിയ കിണറിലാണ്. ഡിസൈൻ വരച്ചു സിമന്റ് പ്ലാസ്റ്ററിങ് ചെയ്താണ് ഇതൊരുക്കിയത്. ലാൻഡ്സ്കേപ്പിങ്ങിൽ പലയിടത്തായി അറേബ്യൻ മാതൃകയിലൊരുക്കിയ പ്രതിമകളും നൽകിയിട്ടുണ്ട്.

luxury-living.JPG.image.784.410

അറേബ്യൻ കൂജയിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുംവിധം ഒരു ചെറുകുളവും പുൽത്തകിടിയും കലാപരമായി ഒരുക്കിയിരിക്കുന്നു. റിട്രോ ഫീലിങ് നൽകുന്ന ഇരിപ്പിടങ്ങൾ. സിമന്റ് പ്ലാസ്റ്ററിങ് ചെയ്താണ് ഇരിപ്പിടങ്ങളും ഒരുക്കിയത്. കരിങ്കല്ല് കൊണ്ട് ഒരു പർഗോളയും ഉദ്യാനത്തിൽ നിർമിച്ചിട്ടുണ്ട്. നാച്വറൽ സ്‌റ്റോണും ഗ്രീൻ ഗ്രാസുമാണ് മുറ്റംകെട്ടാൻ ഉപയോഗിച്ചത്. വീടിന്റെ വശത്തായി വീടിന്റെ ഒരു ചെറുപതിപ്പ് പോലെ ഇരുനില ഗരാജ്. ഇതിൽ മുകളിലെ നില ഡ്രൈവർക്ക് താമസിക്കാനായി നൽകി.

രാത്രിയുടെ പ്രശാന്തതയിൽ വിളക്കുകളുടെ പ്രഭയിൽ വീട് കാണാൻ പ്രത്യേക ഭംഗിയാണ്. മനസ്സ് എത്ര അസ്വസ്ഥമാണെങ്കിലും പൊയ്കയിലെ ജലത്തിന്റെ കളകളാരവവും ആസ്വദിച്ചു പുൽത്തകിടിയിൽ ഇരുന്നാൽ അല്ലെങ്കിൽ മുറ്റത്തൂടെ വെറുതെ ഉലാത്തിയാൽത്തന്നെ ടെൻഷനുകൾ എല്ലാം പറപറക്കും. ചുരുക്കത്തിൽ അലാവുദീന്റെ അദ്ഭുതവിളക്കുപോലെ ആഗ്രഹിച്ചതെല്ലാം നൽകുന്ന ഈ വീട് എല്ലാവർക്കും ഇഷ്ടപ്പെടുമെന്നു തീർച്ച.   

Project Facts

Place- Mahe, Kadavathoor

Area-12000 SFT

Plot- 52 cents

Completion year- 2015

Owner- Abdulla 

Construction, Design- Salim

Salim Grops Design

email- salimgroups@gmail.com