E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:11 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നിങ്ങളെന്നെ ഗുണ്ടാത്തലവനാക്കി‌യെന്ന് അതുൽ ശ്രീവ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

athul-sreeva
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിങ്ങളെന്നെ ഗുണ്ടാത്തലവനാക്കിയെന്നാരോപിച്ച് സീരിയൽ നടനായ വിദ്യാർഥി അതുൽ ശ്രീവയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു പതിമൂന്ന് ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു എന്ന് പറഞ്ഞാണ് അതുലിന്‍റെ കുറിപ്പ് തുടങ്ങുന്നത്.  സഹപാഠിയായ വിദ്യാഥിയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് വിദ്യാര്‍ത്ഥി അതുല്‍ ശ്രീവയാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്.

മുടി നീട്ടി വളർത്തിതിന് തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ചിത്രീകരിച്ചെന്നും റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കായാണ് തന്‍റെ മുടി എന്നും അതുൽ പറയുന്നു. സംഭവം നടന്നു എന്നു പറയുന്ന ഗുരുവായൂരപ്പന്‍ കോളേജില്‍ തെളിവെടുപ്പിനായി പോലും തന്നെ പൊലീസ് കൊണ്ടു പോയില്ലെന്നും അതുൽ കുറിപ്പിൽ വ്യക്തമാക്കുന്നു. 

അതുലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ..

കുറച്ചു ദിവസങ്ങൾക് മുൻപ് ഒരു 13 ദിവസം കോഴിക്കോട് ജില്ലാ ജയിലിൽ ആയിരുന്നു... അതിനിടയാക്കിയ സംഭവം എല്ലാവരും അറിഞ്ഞു കാണും.. കോളേജിൽ ഞാൻ എന്റെ ജൂനിയർ വിദ്യാർഥിയെ തല്ലി പണം കവർന്നു (100 രൂപയ്ക്ക് വേണ്ടി ) എന്നതായിരുന്നു കേസ്..

പ്രിയ മാധ്യമ സുഹൃത്തുക്കളോട് ഒരു ചോദ്യം... ഈ സംഭവത്തെ കുറിച്ച് നിങ്ങൾ കോളേജിൽ അന്വേഷണം നടത്തിയിരുന്നു എങ്കിൽ എന്റെ സ്ഥിതി ഇത്ര ദയനീയം അവയില്ലായിരുന്നു. നിങ്ങൾ കള്ളനെന്നും പിടിച്ചുപറിക്കാരൻ, ഗുണ്ടാ തലവൻ എന്നൊക്കെ പറയുമ്പോൾ ഇതേകുറിച്ച് കൃത്യമായി അന്വേഷിക്കാമായിരുന്നു. ഇതാണോ നിങ്ങളുടെ മാധ്യമ ധർമം.....

1. ഒരു പോലീസുകാരന്റെ മകൻ ഒരു കുട്ടിയെ മർദിച്ചാൽ കേസ് തിരിയുന്ന 308,341,392 എന്നുള്ള വകുപ്പുകൾ ചേർക്കുന്ന രീതി.... ആ സുഹൃത്തിന് പരിക്കുകൾ ഇല്ല പക്ഷേ പരിക്കുകൾ ഉണ്ടാക്കി എന്നെ ജയിലിൽ അടയ്ക്കാൻ മാത്രം എന്ത് തെറ്റ് ഞാൻ ചെയ്തു എന്നുള്ളത് നിങ്ങൾ പോലീസുകാർ വ്യക്തമാക്കണം...

2. സംഭവം നടന്നയിടത് അതായത് (ഗുരുവായൂരപ്പൻ കോളേജിൽ ) തെളിവെടുപ്പിനായി പോലും പോലീസ് എന്നെ കൊണ്ട് പോയില്ല...

3. ഞാൻ ഡ്രഗ്സ് യൂസ് ചെയ്യുന്ന ഒരാളായി പോലും പോലീസ് ചിത്രീകരിച്ചു

മുടി നീട്ടിയാൽ കഞ്ചാവുവലിക്കാരൻ എന്ന് പറഞ്ഞ പോലീസുകാരാ... RCC അഥവാ റീജിണൽ ക്യാൻസർ സെന്ററിൽ കഴിയുന്ന രോഗികൾക്കാണ് മുടി എന്നുള്ളത് നിങ്ങൾ അറിഞ്ഞിരുന്നില്ല ചോദിച്ചതുമില്ല..... സന്തോഷം നിങ്ങൾ എന്നെ സമൂഹത്തിൽ അങ്ങനെ ആക്കിയതിൽ...

3. ഈ പ്രശ്നത്തിൽ ഇടതു കൈക്കു പരിക്ക് പറ്റിയതൊന്നും ആരും അറിഞ്ഞതുമില്ല...

4. കൂടെ നിന്നും എന്റെ പതനം ആസ്വദിച്ചവർ... ക്രിമിനൽ ആക്കി മാറ്റിയ സുഹൃത്തുക്കൾ.....

പക്ഷെ തിരിച്ചു വരും ഇതിലും ശക്തിയോടെ...... എന്റെ നിരപരാധിത്തം തെളിയിക്കാൻ... കൂടെ കൈപിടിക്കാൻ എന്റെ പ്രിയപ്പെട്ടവരും ഉണ്ട്.... സഹപാഠികളും

എന്തായാലും വളരെ നന്ദി എല്ലാവരോടും ഒരു സാധാരണക്കാരന്റെ ജീവിതം ഇങ്ങനെ ആക്കി തന്നതിൽ കൃതജ്ഞത..... (മാധ്യമ സുഹൃത്തുക്കൾ, കസബ പോലീസ്.... )

By.

അതുൽ ശ്രീവ