കുട്ടികളായിരിക്കുമ്പോൾ ശരീരം വളരുന്നതും പ്രായം കൂടുന്നതും നമ്മൾ അിറയുന്നില്ല. ശൈശവവും ബാല്യവും കടന്ന് കൗമാരപ്രായത്തിലെത്തുമ്പോൾ യൗവനത്തിലെത്തിച്ചേരാൻ മനസ്സു കൊതിക്കും. പിന്നെ മധ്യവയസ്സിനെയും, വാർധക്യത്തെയും ഭയമാണ്. എങ്ങനെ അവിടേക്ക് എത്തിച്ചേരാതിരിക്കാമെന്നാണ് പിന്നീടുള്ള ചിന്ത. പ്രായത്തെ തടഞ്ഞുനിൽത്താൻ കഴിയില്ലെങ്കിലും പ്രായക്കൂടുതൽ തോന്നിക്കുന്നതു തടഞ്ഞുനിർത്താൻ ഒരു പരിധിവരെ കഴിയും. എങ്ങനെയെന്നല്ലേ? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
∙ ആഹാരമിതത്വം പാലിക്കുക. അമിതാഹാരം ശരീരത്തിന്റെ മൊത്തത്തിലുള്ള ഘടനയെ വികലമായി തോന്നിപ്പിക്കും. പൊണ്ണത്തടിയും പൊണ്ണവയറും യുവത്വത്തിന്റെ ലക്ഷണമല്ലെന്ന് അിറയുക.
∙ വറുത്തതും കൊഴുപ്പു കൂടിയതുമായ ഭക്ഷണപദാർത്ഥങ്ങളും കലോറി കൂടിയ പാനീയങ്ങളും ഒഴിവാക്കുക.
∙ രാവിലെ ഭക്ഷണത്തിന് അരമണിക്കൂർ മുൻപോ രാത്രിയിൽ ഭക്ഷണത്തിന് അര മണിക്കൂർ ശേഷമോ പാലിനോടൊപ്പം അഞ്ചോ ആറോ ബദാംപരിപ്പ് കഴിക്കുക.
∙ ഏതു മണ്ണിലും വളരുന്ന ചെറുവൃക്ഷമാണ് അത്തി. അത്തിപ്പഴം സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് യൗവനം ദീർഘനാൾ നിലനിൽക്കുവാൻ സഹായിക്കും.