E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മകളുടെ വിയോഗത്തിൽ ഹൃദയം തകർന്ന് അമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malappuram-krishnendhu.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തന്റെ മുഴുവൻ പ്രതീക്ഷകളുമായ മകളുടെ മരണത്തിൽ തകർന്ന മനസ്സുമായി ഇനിയുള്ള കാലം വീട്ടിൽ ഏകയായി കഴിയാനാണ് അമ്മ ഭാനുകുമാരിയുടെ വിധി. ബേഡകം പഞ്ചായത്തിലെ ചുള്ളിയിലെ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ കഴിഞ്ഞ ദിവസം രാത്രി അബദ്ധത്തിൽ വീഴുകയായിരുന്നു മകൾ കെ.വി.കൃഷ്ണേന്ദു. കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. രാത്രി ഒന്നിച്ച് അത്താഴം കഴി‍ച്ചപ്പോൾ മകളുമൊത്തുള്ള അവസാനത്തെ അത്താഴമായിരിക്കുമെന്ന് അമ്മയും വിചാരിച്ചില്ല.

പത്തുമണിയോടെയാണ് വയറു വേദനയെ തുടർന്ന് ശുചിമുറിയിൽ പോകുന്നുവെന്ന് അമ്മയോട് പറഞ്ഞ് കൃഷ്ണേന്ദു കിടക്കയിൽ നിന്ന് എഴുന്നേറ്റത്. ഇതിനിടയിൽ ഉറങ്ങിപ്പോയ അമ്മ രണ്ടുമണിയോടെ ഉണർന്നപ്പോൾ മകളെ കാണാത്തതിനാൽ കരഞ്ഞുകൊണ്ട് പരിസരവാസികളെ അറിയിക്കുകയായിരുന്നു. തിരച്ചിലിനൊടുവിലാണ് വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണർ വക്കിൽ കാൽതെറ്റി വീണതിന്റെ പാടുകൾ കണ്ടത്.

കുറ്റിക്കോലിൽ നിന്ന് ഫയർഫോഴ്സെത്തി കൃഷ്ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ടു വർഷം മുൻപ് തൊഴിലുറപ്പ് പണിക്കിടെ ഹൃദയസ്തംഭനം വന്ന് മരിച്ചതാണ് കൃഷ്ണേന്ദുവിന്റെ അച്ഛൻ വളപ്പിൽ കൃഷ്ണൻ. പിന്നീട് കൂലിപ്പണിയെടുത്താണ് തന്റെ രണ്ടു പെൺമക്കളെ വളർത്തിയത്. സാമ്പത്തികമായി ഒന്നുമില്ലാത്ത കുടുംബത്തിൽ അമ്മയുടെ ഏക പ്രതീക്ഷ മക്കളിലായിരുന്നു. മൂത്ത മകൾ കൃഷ്ണപ്രിയ വിവാഹം കഴിഞ്ഞു പോയതോടെ വീട്ടിൽ അമ്മ ഭാനുകുമാരിയും മകൾ കൃഷ്ണേന്ദുവും മാത്രമായി. മുന്നാട് ജയപുരം അങ്കണവാടിയിൽ ഹെൽപ്പറാണ് ഇപ്പോൾ ഭാനുകുമാരി.

പഠനത്തിൽ മിടുക്കിയായ മകളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. ആഗ്രഹം സാധിച്ചുകൊടുക്കാനായിരുന്നു മകളുടെ ശ്രമവും. പക്ഷേ, ആഗ്രഹത്തെ തകിടം മറിച്ച് വിധി മകളുടെ ജീവനെടുത്തത് അമ്മയ്ക്ക് താങ്ങാവുന്നതിലപ്പുറമായി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമതായിരുന്നു കൃഷ്ണേന്ദുവെന്ന് അധ്യാപകർ പറയുന്നു.

സ്കൂളിന്റെ പ്രതീക്ഷയും അഭിമാനവുമായിരുന്നു. തൊഴിലുറപ്പിനിടെ നടന്ന ഭർത്താവിന്റെ അപകട മരണത്തിൽ ഒരു സഹായവും കുടുംബത്തിന് ലഭിച്ചിരുന്നില്ല. ഭാവി പ്രതീക്ഷയായ മകളും നഷ്ടപ്പെട്ടതോടെ ഭാനുകുമാരിക്കു മുന്നിൽ ജീവിതം ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്.

കൃഷ്ണേന്ദുവിന്‌ അന്ത്യാഞ്ജലി

വിദ്യാർഥിനിയുടെ മരണം കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിനെ ദുഃഖസാന്ദ്രമാക്കി. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി ചുള്ളിയിലെ കെ.വി.കൃഷ്ണേന്ദുവിന്റെ അപകട മരണമാണ് അധ്യാപകർ, സഹപാഠികൾ, മറ്റു വിദ്യാർഥികൾ, നാട്ടുകാർ എന്നിവരെ ഒരുപോലെ ദുഃഖത്തിലാഴ്ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് കൃഷ്ണേന്ദു തന്റെ വീട്ടുമുറ്റത്തെ ആൾമറയില്ലാത്ത കിണറിൽ അബദ്ധത്തിൽ‌ വീണു മരിച്ചത്.

ദുഃഖവാർത്തയറിഞ്ഞ് സ്കൂളിന് ഇന്നലെ അവധി നൽകിയിരുന്നു. പഠനത്തിൽ ഒന്നാമതായിരുന്ന കൃഷ്ണേന്ദു അധ്യാപകർക്കും സഹപാഠികൾക്കും പ്രിയങ്കരിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ഒരുമണിയോടെ കൊട്ടോടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെത്തിച്ച മൃതദേഹം കാണാൻ നാട്ടുകാർ തടിച്ചുകൂടി.

പ്രധാനാധ്യാപകൻ ഷാജി ഫിലിപ്, പിടിഎ പ്രസിഡന്റ് ബി.അബ്ദുല്ല, കെവിവിഇഎസ് കൊട്ടോടി യൂണിറ്റ് പ്രസിഡന്റ് കെ.കുഞ്ഞമ്പു, മദർ‌ പിടിഎ പ്രസിഡന്റ് ഗ്രേസി ഗോപി, സ്റ്റാഫ് കൗൺസിൽ, സഹപാഠികൾ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ആൻബിൻ മാത്യു എന്നിവർ റീത്ത് സമർപ്പിച്ചു. കള്ളാർ പഞ്ചായത്തംഗങ്ങൾ, മുൻ അധ്യാപകർ, നാട്ടുകാർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്, അംഗം ഇ.പത്മാവതി, ബേഡകം പഞ്ചായത്ത് പ്രസിഡന്റ് സി.രാമചന്ദ്രൻ, അംഗങ്ങളായ കെ.ഉമാവതി, പായം സുകുമാരൻ, സ്കൂൾ എസ്എംസി ചെയർമാൻ ഫിലിപ് കൊട്ടോടി, പ്രശാന്ത്, ബിനോയ് ഫിലിപ് തുടങ്ങിയവർ ആശുപത്രിയിലെത്തി.

Read More: Kasargod Local News

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :