E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മിയ ആഷ്, ഇവൾ ചില്ലറക്കാരിയല്ല, നിവധി പേർ കെണിയിൽ, ഹണി ട്രാപ്പിന് പിന്നിൽ ഇറാൻ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mia-ash
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുപ്പത് വയസുള്ള ബ്രിട്ടീഷുകാരി മിയ ആഷിന് രണ്ട് ആര്‍ട്ട് സ്‌കൂള്‍ ബിരുദങ്ങളുണ്ട്. മികച്ച ഫോട്ടോഗ്രാഫറായ അവരുടെ ഫെയ്സ്ബുക്കില്‍ 500 ല്‍ കുറയാത്ത സൗഹൃദങ്ങള്‍ സജീവമായിരിക്കുന്നു. ഇതില്‍ വലിയൊരു ഭാഗം പശ്ചിമേഷ്യയില്‍ നിന്നുള്ളവരാണ്. മിയ ആഷിന്റെ ഫോട്ടോകള്‍ക്ക് ഇവരെല്ലാം അഭിപ്രായം പറയുകയും ലൈക്ക് കൈമാറുകയും ചെയ്യാറുണ്ട്. ഫെയ്സ്ബുക്ക് ഇങ്ങനെയൊക്കെ വിവരിക്കുന്ന മിയ ആഷ് യഥാര്‍ഥത്തില്‍ ഇറാനിയന്‍ ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന വ്യാജ പ്രൊഫൈലാണെന്നാണ് കണ്ടെത്തല്‍. 

മിയ ആഷിന്റെ പ്രൊഫൈലില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഓരോ ഭാഗവും വ്യാജമാണ്. ചിത്രങ്ങളാകട്ടെ മറ്റൊരു സ്ത്രീയുടെ പ്രൊഫൈലില്‍ നിന്നും എടുത്തതും. സൈബര്‍ സുരക്ഷ സ്ഥാപനമാ സെക്യുര്‍ വര്‍ക്‌സ് ആണ് മിയ ആഷ് സൈബര്‍ ആക്രമണങ്ങള്‍ക്കുപയോഗിക്കുന്ന പ്രൊഫൈലാണെന്ന് കണ്ടെത്തിയത്. ഇറാന്‍ സര്‍ക്കാരിന്റെ പിന്തുണയുള്ള ഹാക്കര്‍മാരാണ് മിയ ആഷിന് പിന്നിലെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യയിലെ പല തന്ത്രപ്രധാന സ്ഥാപനങ്ങളിലേയും വിവരങ്ങള്‍ ചോര്‍ത്തുന്നതിന് മിയ ആഷിനെ ഉപയോഗിച്ചുവെന്നാണ് കരുതപ്പെടുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച ആദ്യത്തെ സംശയം ഉടലെടുക്കുന്നത്. പശ്ചിമേഷ്യയിലെ ഒരു പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരനുമായി ബന്ധം സ്ഥാപിക്കാന്‍ മിയ ആഷ് ശ്രമിച്ചു. ലിങ്ക്ഡ് ഇന്നിലാണ് ആദ്യം പരിചയപ്പെട്ടത്. ഫൊട്ടോഗ്രഫിയെക്കുറിച്ച് ഒരു സംശയം ചോദിച്ചായിരുന്നു ആരംഭം. പിന്നെ പതുക്കെ ഫെയ്സ്ബുക്കിലേക്കും ചാറ്റിംങിലേക്കും ബന്ധം വളര്‍ന്നു. ഫൊട്ടോഗ്രഫിക്ക് പുറമേ യാത്രകളും ജോലിയുമെല്ലാം സംസാര വിഷയങ്ങളായി.  

കമ്പനിയുടെ ഔദ്യോഗിക മെയിലിലേക്ക് ഒരു ഫൊട്ടോഗ്രഫി സര്‍വേ ഫയല്‍ ഒരു ദിവസം മിയ ആഷ് അയച്ചു നല്‍കി. ഓഫീസിലെ കംപ്യൂട്ടറില്‍ തുറക്കുന്നതാണ് നല്ലതെന്ന് സംശയം തോന്നിക്കാത്ത വിധം പറഞ്ഞു. ആ ജീവനക്കാരന്‍ അങ്ങനെ ചെയ്യുകയും ഫയല്‍ ഒഫീഷ്യല്‍ കംപ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ കമ്പനിയുടെ സുരക്ഷാ സംവിധാനം കുറ്റമറ്റതായിരുന്നതിനാല്‍ ഈ ഫയലിലെ വൈറസിനെ തടഞ്ഞു. സംഭവം അറിഞ്ഞ സെക്യുര്‍ വര്‍ക്‌സ് മിയ ആഷിന് പിറകെ പോയിട്ടാണ് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്.  

മിയ ആഷിന് പ്രധാനമായും രണ്ട് വിഭാഗക്കാരായ കൂട്ടുകാരാണ് ഫെയ്സ്ബുക്കിലും ലിങ്ക്ഡ് ഇന്നിലുമുള്ളത്. ഒന്ന് ഫോട്ടോഗ്രാഫര്‍മാരും ഫൊട്ടോഗ്രഫിയോട് താത്പര്യമുള്ളവരും. രണ്ടാമത്തേത് 20നും 40നും ഇടക്ക് പ്രായമുള്ളവര്‍. സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, ഇസ്രായേല്‍ തുടങ്ങി അമേരിക്കക്കാര്‍ വരെയുണ്ട് ഫ്രണ്ട്‌സ് ലിസ്റ്റില്‍. ഓയില്‍ റിഗ്, കൊബാള്‍ട്ട് ജിപ്‌സി എന്നീ ഹാക്കിങ് സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളുമായി മിയ ആഷിന് നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഇത് രണ്ടും ഇറാനുമായും നേരിട്ട് ബന്ധമുള്ള ഹാക്കിങ് സംഘങ്ങളാണ്.  

പൂര്‍ണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :