E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ 5 തെറ്റുകൾ ഇനിയെങ്കിലും മാതാപിതാക്കൾ കുട്ടികളോട് ചെയ്യരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

eating-habit.jpg.image Representative Image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പേരന്റിങ്ങിനെക്കുറിച്ച് എപ്പോഴും സംശയമാണ് ന്യൂജനറേഷൻ അമ്മമാർക്ക്. അതുകൊണ്ടു തന്നെ ഒട്ടും റിസ്ക്കെടുക്കാൻ മിനക്കെടാതെ പഴമക്കാരുടെ ശീലങ്ങൾ ഒട്ടും മാറ്റമില്ലാതെ പിന്തുടരുകയും ചെയ്യും. എന്നാൽ കാലം മാറിയതനുസരിച്ച് കുഞ്ഞുങ്ങളുടെ സ്വഭാവരീതിയിലും അവരെ വളർത്തേണ്ട രീതിയിലും ഒരുപാടു മാറ്റം വന്നിട്ടുണ്ട്. പഴഞ്ചൻ ശീലങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന അമ്മമാരുടെ ശ്രദ്ധയ്ക്ക് ഈ അഞ്ചുതെറ്റായ കാര്യങ്ങൾ ഇനിയെങ്കിലും കുഞ്ഞുങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ മിനക്കെടരുത്.

1. പാത്രത്തിൽ വിളമ്പിയ ഭക്ഷണം മുഴുവൻ കഴിക്കാൻ നിർബന്ധിക്കരുത്

തിരിച്ചറിവാകാൻ തുടങ്ങുന്നതോടെ കുഞ്ഞുങ്ങൾ ഭക്ഷണം കഴിക്കാൻ താൽപര്യപ്പെടുന്നില്ലെന്നാണ് മിക്ക അമ്മമാരുടെയും പരാതി. ആവശ്യത്തിൽക്കൂടുതൽ ഭക്ഷണം പാത്രത്തിൽ വിളമ്പിവെച്ചിട്ട് അതു മുഴുവൻ കഴിച്ചതിനു ശേഷമേ എഴുന്നേൽക്കാവൂ എന്ന് ചില അമ്മമാർ ഉത്തരവിടാറുണ്ട്. കുട്ടികളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ശീലങ്ങളിലൊന്നാണിത്. എന്നാൽ ഇതു തെറ്റായ പ്രവണതയാണെന്നാണ് ഡയറ്റീഷ്യൻമാർ പോലും പറയുന്നത്. കുട്ടിക്കാലത്ത് മാതാപിതാക്കളെ പേടിച്ച് പാത്രത്തിലെ ആഹാരം മുഴുവൻ കഴിക്കുന്ന കുഞ്ഞുങ്ങൾക്ക് മുതിർന്നാലും വിശപ്പിനെ നിയന്ത്രിക്കാനാവില്ല. ആവശ്യത്തിലേറെ ഭക്ഷണം കഴിച്ചു കഴിച്ച് എത്ര കഴിച്ചാലും മതിവരാത്ത അവസ്ഥയിലെത്തുകയും അത് പൊണ്ണത്തടിക്കു കാരണമായിത്തീരുകയും ചെയ്യുന്നുവെന്നാണ് ഡയറ്റീഷ്യൻമാരുടെ വിശദീകരണം.

2. അഭിനന്ദിക്കാം, അമിതമാകാതെ

കുഞ്ഞുങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തികളെ തീർച്ചയായും അഭിന്ദിക്കണം. ലാളിച്ചാലോ കൂടുതൽ സ്വാതന്ത്രം കൊടുത്താലോ കുട്ടികൾ വഷളായിപ്പോകുമെന്ന് ചില മാതാപിതാക്കൾക്ക് തെറ്റിദ്ധാരണയുണ്ട്. ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും പുകഴ്ത്തിയില്ലെങ്കിലും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നല്ല പെരുമാറ്റത്തിനോ ബുദ്ധിപരമായ നീക്കത്തിനോ ഒക്കെ അവരെ അഭിനന്ദിച്ചാൽ അത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. വാത്സല്യവും ശിക്ഷണവും അഭിന്ദനവും ആവശ്യത്തിലേറെയായാൽ അതു വിപരീത ഗുണമേ ഉണ്ടാക്കൂവെന്ന കാര്യം മനസ്സിൽവെച്ചുകൊണ്ടു പെരുമാറണം.

3. മരണത്തെക്കുറിച്ച് നുണ പറയരുത്

ബന്ധുക്കളോ സുഹൃത്തുക്കളോ മരണപ്പെട്ടാൽ കുഞ്ഞ് ഭയക്കാതിരിക്കാൻ അവർ ഉറക്കമാണ്, ദൂരെ എവിടെയോ പോയിരിക്കുകയാണ് എന്നിങ്ങനെയുള്ള നുണകൾ പറയുന്നതു പതിവാണ്. ദയവായി കുഞ്ഞുങ്ങളോട് ഇനിയും ഇത്തരത്തിലുള്ള നുണകൾ ആവർത്തിക്കരുത്. ഉറ്റബന്ധുക്കളോ അഠുത്ത സുഹൃത്തുക്കളോ മരിയ്ക്കുമ്പോൾ അവർ മരണപ്പെട്ടു എന്നു തന്നെ അവർക്കു പറഞ്ഞുകൊടുക്കണം. കാരണം സ്വന്തം ജീവിതത്തിൽ ഏറെപ്രിയപ്പെട്ടവരുടെ വേർപാടുണ്ടാവുമ്പോൾ കുഞ്ഞുങ്ങൾക്ക് അതിജീവിക്കാൻ കഴിയണമെങ്കിൽ തീർച്ചയായും അവർ ആ സത്യം അറിഞ്ഞിരിക്കണം.

പൂർണരൂപം വായിക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :