E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഈ മോഡലിങ് ഒരു സ്വപ്നം; ഗായിക അമൃത സുരേഷിന്റെ കിടിലൻ ഫോട്ടോ ഷൂട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു സ്വപ്നം യാഥാർഥ്യമായതിന്റെ ത്രില്ലിലാണ് ഗായിക അമൃത സുരേഷ്. മനോഹരമായ ശബ്ദവും ആലാപനവും മാത്രമല്ല മോഡലിങും തനിക്കിണങ്ങുമെന്നു പറയുകയാണ് അമൃത സുരേഷ്. അമൃത സുരേഷിനെ മോഡലാക്കി ഫോർവേർഡ് മാഗസിൻ തയ്യാറാക്കിയ ഫോട്ടോ ഷൂട്ട് അത്രയേറെ മനോഹരമാണ്. കിടിലൻ ലുക്കിലാണ് അമൃത. ഇൻഡോ–വെസ്റ്റേൺ സ്റ്റൈലിലാണ് അമൃത അണിഞ്ഞൊരുങ്ങിയത്. തീർത്തും വ്യത്യസ്തമായ ആഭരണങ്ങളും വസ്ത്രവുമണിഞ്ഞ അമൃത ആരുടെയും പ്രിയം നേടും. ജിന്‍സണ്‍ എബ്രഹാം ആണ് അമൃതയുടെ ചിത്രങ്ങൾ പകർത്തിയത്. 

"കുറേ നാളത്തെ ആഗ്രഹമായിരുന്നു ഒരു മാഗസിന് വേണ്ടി കവർ ഫോട്ടോഷൂട്ട് ചെയ്യണമെന്നത്. അത് അതിന്റേതായ സമയത്ത് എന്നെ തേടി വന്നു എന്നു തന്നെ പറയണം. ഒരു സുഹൃത്ത് വഴിയാണ് ഈ അവസരമൊരുങ്ങിയത്." അമൃത പറഞ്ഞു. ഫോട്ടോഷൂട്ട് വിഡിയോയ്ക്ക് ലഭിച്ച പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോൾ അമൃതയുടെ മറുപടി ഇങ്ങനെയായിരുന്നു. "ജീവിതത്തിൽ എന്തു കാര്യം ഞാൻ െചയ്താലും പലപ്പോഴും സോഷ്യൽമീഡിയയിലെ പ്രതികരണം എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും. അതൊന്നും നെഗറ്റീവ് ആയി കാണുന്നില്ല. എന്നെ സംബന്ധിച്ച് അതൊരു ഊർജമാണ്." അമൃത പറഞ്ഞു.

amirtha-two

റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രശസ്തയാകുന്നത്. പത്തോളം ചലച്ചിത്രങ്ങളിൽ പാടിയ അമൃതയുടെ ഏറ്റവും ഹിറ്റ് ഗാനം ആഗതന്‍ എന്ന ചിത്രത്തിലെ മുന്തിരി പൂവിൻ വർണജാലം എന്ന പാട്ടാണ്. അനിയത്തിയോടൊപ്പം ചേർന്നു രൂപീകരിച്ച അമൃതം ഗമയ എന്ന ബാൻഡുമായി സജീവമാണ് അമൃത. 'അണയാതെ' എന്നു പേരുള്ള ഒരു മ്യൂസിക് വിഡിയോയും അടുത്തിടെ അമൃത പുറത്തിറക്കിയിര‌ുന്നു. അമൃത തന്നെ ചിട്ടപ്പെടുത്തിയ ഗാനമാണിത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അമൃത പാടിയ കവർ വേർഷനുകള്‍ പലതും വൈറലാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :