ഒരേ ദിവസം കുടുംബത്തിലേക്കു രണ്ടു കുഞ്ഞതിഥികളെത്തിയതിന്റെ സന്തോഷത്തിലാണ് കുടുംബം. ഈ കുടുംബത്തിലെ സഹോദരിമാർ ഒരേ ദിവസമാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. ന്യൂയോർക്കിലെ ജെസീക്ക ലമ്പെർട്ട്, സഹോദരി ക്രിസ്റ്റിൻ കോർനിൻ എന്നിവർക്കാണ് ഒരേദിവസം കുഞ്ഞുങ്ങൾ പിറന്നത്.
സംഭവത്തെക്കുറിച്ച് മുപ്പതുവയസ്സുകാരിയായ ജെസീക്ക പറയുന്നതിങ്ങനെ. ഇരുവരുടെയും രണ്ടാമത്തെ പ്രസമായിരുന്നു ഇത്. 34 വയസ്സുകാരിയായ ക്രിസ്റ്റിൻ ഗർഭിണിയാണന്നറിയുന്നതിനു ഏകദേശം ഒരാഴ്ച മുമ്പാണ് എന്റെ ഗർഭവും സ്ഥിരീകരിച്ചത്. രണ്ടാമത്തെ കുഞ്ഞുങ്ങൾ ഒരുമിച്ചു പിറക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിട്ടില്ല. അതിനായി പരിശ്രമിച്ചിട്ടുമില്ല. കുഞ്ഞുങ്ങൾ ഒരാഴ്ച വ്യത്യാസത്തിൽ ജനിക്കുമെന്നാണ് ഞങ്ങൾ കരുതിയിരുന്നത്.
എന്നാൽ ഡോക്ടറിനെ കണ്ടപ്പോൾ രണ്ടുപേർക്കും ഡ്യൂഡേറ്റ് ആയി ലഭിച്ചത് ജൂലൈ 19 ആയിരുന്നു. ഗുഡ്സമരിറ്റൻ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ജെസീക്കയുടെ രണ്ടാമത്തെ കുട്ടിയും പെൺകുട്ടിയാണ്. ക്രിസ്റ്റിന്റെ രണ്ടാമത്തെ കുട്ടി ആൺകുട്ടിയും. കേവലം ആറുമാസത്തെ പ്രായവ്യത്യാസത്തിലാണ് ഈ സഹോദരിമാരുടെ മൂത്തകുട്ടികൾ ജനിച്ചത്. ഇരുവർക്കും മൂന്നുവയസ്സാണ് പ്രായം. കുഞ്ഞതിഥികളുടെ ആദ്യത്തെ പിറന്നാൾ ആഘോഷമാക്കാനാണ് കുടുംബത്തിന്റെ പദ്ധതി.