ലയന്‍സ് ജിയോയുടെ ഡേറ്റാ ബേസ് സിസ്റ്റങ്ങളില്‍ കടന്നുകയറ്റം നടത്തിയതിനു മുപ്പത്തിയഞ്ചുകാരനായ കംപ്യൂട്ടര്‍ സയൻസ് വിദ്യാര്‍ഥി ഇമ്രാന് ചിപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാറ്റ് ആപ്ലിക്കേഷനിലൂടെ സൗജന്യ റീചാര്‍ജ് ലഭിക്കാനുള്ള ലിങ്കുകള്‍ എന്ന പേരില്‍ മെസേജുകള്‍ അയക്കുകയായിരുന്നു ഇയാള്‍ ചെയ്തുകൊണ്ടിരുന്നത്. ഇതില്‍ നല്‍കിയിരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഐഡിയും പാസ്വേര്ഡും ഇയാള്‍ക്ക് ലഭിച്ചിരുന്നു.
ഉപഭോക്താക്കള്‍ക്ക് റീചാര്‍ജ് ചെയ്തു നല്‍കാനായി ജിയോ പ്രത്യേകം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്ലിക്കേഷനില്‍ ഉപയോഗിക്കാന്‍ നല്കുന്ന ഐഡികളും പാസ്വേര്ഡുകളുമാണ് ഇദ്ദേഹം ആദ്യം ചോർത്തിയത്. ഒഡിഷയിലെ ഒരു റീചാർജ് കടക്കാരന്റെ ലോഗിൻ വിവരങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചതെന്ന് പൊലീസ് കണ്ടെത്തി. എംസിഎ പരീക്ഷ കഴിഞ്ഞ് ജോലിയ്ക്ക് വേണ്ടി നോക്കിയിരിക്കുകയായിരുന്നു ഇമ്രാന് ചിപ്പ.