E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് അടുത്ത ആഴ്ച?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

astrology-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2017 ജൂലൈ 23 മുതൽ 29 വരെ

മേടക്കൂറ്

(അശ്വതി, ഭരണി, കാർത്തികയിൽ ആദ്യത്തെ 15 നാഴിക)

സർക്കാരിലെ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവർക്ക് ലഭിക്കാനുള്ള സന്ദർഭം കാണുന്നു. വിദേശത്ത് നിന്നും ശുഭവാർത്തകൾ ശ്രവിക്കാനുള്ള അവസരമായി കാണുന്നു. ലുബ്ധമായി ചെലവഴിക്കും. സൽക്കർമ്മങ്ങൾക്കായി ധാരാളം ധനം ചെലവഴിക്കും. പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർക്ക് അകലെ ലഭിക്കുന്നതാണ്. പിതൃഭൂസ്വത്തുക്കൾ വിൽക്കാനുള്ള അവസരപ്രാപ്തിയുണ്ടാകും. വ്യാപാരം ചെയ്യുന്നവർക്ക് മികച്ചലാഭം കൈവരിക്കാൻ സാധിക്കും. ഹാസ്യകലാ പ്രകടനക്കാർക്ക് പല വേദികളും ലഭിക്കുന്നതാണ്. പാർട്ടിപ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള സന്ദർഭം കാണുന്നു.

ഇടവക്കൂറ്

(കാർത്തികയിൽ 15 നാഴിക മുതൽ 60 നാഴിക, രോഹിണി, മകയിരത്തിൽ ആദ്യത്തെ 30 നാഴിക)

ഉന്നതസ്ഥാനപ്രാപ്തി പ്രതീക്ഷിക്കാവുന്നതാണ്. ബുദ്ധികൂർമ്മതയുണ്ടാകും. ധനവരവും സന്തോഷവും സുഹൃത്തുക്കളാല്‍ ലഭിക്കാവുന്നതാണ്. കുടുംബാഭിവൃദ്ധിയുണ്ടാകും. കുടുംബക്കാരാൽ പ്രശംസിക്കപ്പെടും. സ്വർണ്ണക്കട, വെള്ളിക്കടകളിൽ വ്യാപാരം വർദ്ധിക്കുന്നതായിരിക്കും. അന്യരുടെ ധനം ധാരാളം വന്നുചേരും. ധനസുഭക്ഷിത്വം അനുഭവപ്പെടുന്നതായിരിക്കും. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. പിതൃഭൂസ്വത്തുക്കൾ വിൽക്കാവുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം നടത്തുന്നതിനുള്ള സന്ദർഭം കാണുന്നു. അൽപം അലച്ചിൽ ഉണ്ടാകും. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. ദാനധർമ്മങ്ങൾ ചെയ്യുന്നതായിരിക്കും.

മിഥുനക്കൂറ്

(മകയിരത്തിൽ 30 നാഴിക മുതൽ 60 നാഴിക, തിരുവാതിര, പുണർതത്തിൽ 45 നാഴിക)

കുടുംബാഭിവൃദ്ധിയുണ്ടാകും. ഭാര്യക്കും മാതാവിനും ചില നന്മകൾ വരാനിടയുണ്ട്. ഭൃത്യന്മാരാൽ പലവിധ നേട്ടങ്ങളുണ്ടാകും. ഗുരുവിനെ ദർശിക്കാനുള്ള അവസരപ്രാപ്തിയുണ്ടാകുന്നതാണ്. വ്യവസായത്താൽ ധാന്യങ്ങൾ ശേഖരിച്ച് അധികവിലയ്ക്ക് വിൽക്കും. നൃത്തം, സംഗീതം, മറ്റുകലകൾ അഭ്യസിക്കാവുന്നതാണ്. അൽപം അധൈര്യമുണ്ടാകും. ആത്മാർത്ഥതയുള്ള സ്ത്രീ സൗഹൃദബന്ധം ലഭ്യമാകും. കീഴ്തരമായ പ്രവൃത്തികൾ ചെയ്യുന്നതാണ്. വിദ്യാഭ്യാസ പുരോഗതി പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കുക. മറ്റു പല നേട്ടങ്ങളും ലഭിക്കുന്നതായിരിക്കും. വ്യാപാര വ്യവസായ മേഖലകൾ പുഷ്ടിപ്പെടുന്നതായിരിക്കും. ബന്ധുക്കളുമായി അൽപം അകല്‍ച്ചയുണ്ടാകുന്നതാണ്.

കർക്കടകക്കൂറ്

(പുണർതത്തിൽ 45 നാഴിക മുതൽ 60 നാഴിക, പൂയം, ആയില്യം)

കുടുംബാഭിവൃദ്ധിയുണ്ടാകും. നൃത്തസംഗീത ക്ലാസുകൾ നടത്തുന്നവർക്ക് ധാരാളം വിദ്യാർത്ഥികൾ ലഭ്യമാകും. വ്യാപാര അഭിവൃദ്ധിയുണ്ടാകും. സൽക്കർമ്മങ്ങളിൽ മനസ്സ് ചെലുത്തും. നയപരമായും വശ്യതയാർന്ന സംസാരമായിരിക്കും. പിതാവിനോട് സ്നേഹമായിരിക്കും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കുന്നതാണ്. വ്യവസായ കാർഷിക മേഖലകൾ അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളാൽ മാനസികസന്തോഷം പ്രതീക്ഷിക്കാം. എല്ലാകാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം ആരായും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരുന്നതാണ്. പല സാമൂഹ്യപരിപാടികളിലും പങ്കെടുക്കും.

ചിങ്ങക്കൂറ്

(മകം, പൂരം, ഉത്രത്തിൽ ആദ്യത്തെ 15 നാഴിക)

വിദേശത്ത് ജോലിക്കായി പരിശ്രമിക്കാവുന്നതാണ്. അപ്രതീക്ഷിതമായി ഭാഗ്യാനുഭവങ്ങൾ വന്നുചേരും. സകലവിധ സന്തോഷലബ്ധിയുടെ സമയമായി കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്കാരങ്ങൾ ലഭ്യമാകും. കവിത, നൃത്തസംഗീത മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയസാധ്യത കാണുന്നു. ദമ്പതികളിൽ അഭിപ്രായഭിന്നതയുണ്ടാകും. നയപരമായും വാക്ചാതുര്യവുമായി സംസാരിക്കും. വ്യാപാര വ്യവസായ മേഖലകൾ അഭിവൃദ്ധിയുണ്ടാകും. വാഹനം വാങ്ങാവുന്നതാണ്. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ ചെലുത്തും. പിതാവിന് അസുഖം വരാവുന്നതാണ്. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും. ശത്രുഭയം, ധനചെലവും വർദ്ധിക്കാവുന്നതാണ്. കാർഷിക മേഖലയിൽ വിളവ് പ്രതീക്ഷിച്ചപോലെ ലഭ്യമാകും.

കന്നിക്കൂറ്

(ഉത്രത്തിൽ 15 നാഴിക മുതൽ 60 നാഴിക, അത്തം, ചിത്തിരയിൽ ആദ്യത്തെ 30 നാഴിക)

സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. ഉന്നതസ്ഥാനപ്രാപ്തിക്കുള്ള സമയമാണ്. ശരീരബലം ഉണ്ടാകും. ഒന്നിലധികം മേഖലയിൽ വരുമാനം ഉണ്ടാകുന്നതാണ്. ഭാര്യയാൽ മാനസികസന്തോഷം ലഭിക്കുന്നതായിരിക്കും. അന്യരാൽ അസൂയപ്പെടുന്ന അളവിൽ വ്യാപാര അഭിവൃദ്ധിയുണ്ടാകും. ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും. കമ്പനികളില്‍ സാമർത്ഥ്യവും കഴിവും ഉള്ള അഡ്വക്കറ്റുമാർ ഉപദേശകരായി വന്നുചേരും. വസ്തുക്കൾ വാങ്ങാവുന്നതാണ്. പുത്രലബ്ധി പ്രതീക്ഷിക്കാം. നല്ല മാർക്കോടുകൂടി വിദ്യാർത്ഥികൾ വിജയിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. എല്ലാ മേഖലകളിലും കഴിവും സാമർത്ഥ്യവുമായി വിജയം കൈവരിക്കും. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്.

തുലാക്കൂറ്

(ചിത്തിരയിൽ 30 നാഴിക മുതൽ 60 നാഴിക, ചോതി, വിശാഖത്തിൽ ആദ്യത്തെ 45 നാഴിക)

ന്യായാധിപൻ, പിഎ മുതലായ ഉയർന്ന തസ്തികയിലേക്ക് പരിശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ്. മന്ത്രിസഭാ അംഗങ്ങൾക്ക് അനുകൂല സമയമായി കാണുന്നു. പട്ടാളത്തിലോ പോലിസിലോ ചേരാവുന്നതാണ്. അതിഥികളെ സൽക്കരിക്കും. യന്ത്രശാലകളിൽ വരുമാനം വർദ്ധിക്കുന്നതാണ്. പ്രശംസനീയരാൽ പ്രശംസിക്കപ്പെടും. സഹോദരങ്ങൾക്ക് ദോഷകരമായ സമയമാണ്. അധ്യക്ഷത വഹിക്കാനുള്ള സന്ദർഭം കാണുന്നു. ചുറുചുറുപ്പായ ഗുണം ഉണ്ടാകും. പിതാവിന് ഹൃദയസംബന്ധമായി രോഗം വരാനിടയുണ്ട്. ബന്ധുക്കളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതായിരിക്കും. അഗ്നി സംബന്ധമായും ലോഹങ്ങളാലും വരുമാനം വർദ്ധിക്കുന്നതാണ്. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും.

വൃശ്ചികക്കൂറ്

(വിശാഖത്തിൽ 45 നാഴിക മുതൽ 60 നാഴിക, അനിഴം, തൃക്കേട്ട)

ഭാഗ്യാനുഭവങ്ങളുടെ സമയമാണ്. ഒന്നിലധികം മേഖലയിൽ വരുമാനം വന്നുചേരുന്നതായിരിക്കും. പ്രവൃത്തികൾ അൽപം കഠിനമായിരിക്കും. സാമർത്ഥ്യവും കഴിവും ഉള്ളവർ സഹായികളായി വന്നുചേരും. ധർമ്മകാര്യങ്ങൾ ചെയ്യുന്നതാണ്. സൽപ്രവൃത്തികൾ ചെയ്യും. എല്ലാമേഖലകളിലും വിജയം കൈവരിക്കും. സഹോദരങ്ങളുമായി സ്വരച്ചേർച്ചക്കുറവ് അനുഭവപ്പെടുന്നതാണ്. തർക്കങ്ങളിൽ വിജയം കൈവരിക്കുന്നതാണ്. മാതാവിന് അസുഖം വരാവുന്നതിനുള്ള സമയമായി കാണുന്നു. പഠനത്തിൽ ശ്രദ്ധയും താൽപര്യവും പ്രകടിപ്പിക്കും. സന്താനഭാഗ്യലബ്ധിക്കുള്ള സന്ദർഭം കാണുന്നു. വാഹനം, വസ്തുക്കൾ വാങ്ങാവുന്നതാണ്. സന്താനങ്ങൾക്ക് വിവാഹം തീർച്ചപ്പെടാവുന്ന അവസരമാണ്. പക്ഷവാതം, വാതം മുതലായ രോഗങ്ങൾ വരാനിടയുണ്ട്.

ധനുക്കൂറ്

(മൂലം, പൂരാടം, ഉത്രാടത്തിൽ ആദ്യത്തെ 15 നാഴിക)

സാമ്പത്തികനേട്ടത്തിന്റെ സമയമാണ്. വ്യാപാര അഭിവൃദ്ധിയുണ്ടാകും. വിദ്യാഭ്യാസ പുരോഗതിക്കുള്ള സമയമായി കാണുന്നു. കുടുംബത്തിൽ പലവിധ നന്മകളും ഉണ്ടാകുന്നതാണ്. മാതാപിതാക്കളെ പ്രശംസിക്കും. ലോകത്തിലുള്ള എല്ലാവിധ സുഖഭോഗങ്ങളും ലഭിക്കും. ബാങ്കിൽ ലോണിനായി അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭ്യമാകുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകും. ഗൃഹം നിർമ്മിക്കാവുന്നതാണ്. സ്വർണ്ണക്കട, മറ്റുസ്ഥാപനങ്ങളിൽ മോഷ്ടാക്കളാൽ ഭയം ഉണ്ടാകും. പിതാവിന് അസുഖങ്ങൾ വരാതെ ശ്രദ്ധിക്കുക. സന്ധിവേദന, കൈകാലുകൾക്ക് വേദന വരാനിടയുണ്ട്.

മകരക്കൂറ്

(ഉത്രാടത്തിൽ 15 നാഴിക മുതൽ 60 നാഴിക, തിരുവോണം, അവിട്ടത്തിൽ ആദ്യത്തെ 30 നാഴിക)

ധനഐശ്വര്യത്തിന്റെയും പ്രശസ്തിയുടെയും സമയമായി കാണുന്നു. മന്ത്രിസഭാ അംഗങ്ങൾക്ക് അനുകൂല സമയമായി കാണുന്നു. കലകളിൽ അറിവ് വർദ്ധിക്കുന്നതായിരിക്കും. വിവാഹം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ ബന്ധം ലഭ്യമാകുന്നതായിരിക്കും. വ്യാപാരത്തിൽ അറിവ് വർദ്ധിക്കും. എംബിഎ തൊഴിൽസംബന്ധമായി പഠിക്കുന്നവർക്ക് റാങ്കും ക്യാമ്പസ് സെലക്ഷനും ലഭ്യമാകും. കുടുംബത്തിൽനിന്നും മാറി താമസിക്കാവുന്നതാണ്. അന്യസ്ത്രീകളുമായി ബന്ധം പുലർത്തേണ്ടതായിരിക്കും. അതിഥികളെയും ബ്രാഹ്മണരെയും സൽക്കരിക്കും. ക്ഷേത്രദർശനം, തീർത്ഥാടനം ചെയ്യും. വിവാഹം അന്വേഷിക്കുന്നവർക്ക് (സന്താനങ്ങൾക്ക്) തീർച്ചപ്പെടുന്നതായിരിക്കും. സന്ധിവേദന, കൈകാലുകൾക്ക് വേദന വരാനിടയുണ്ട്.

പൂർണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :