E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മലേഷ്യൻ വിമാനം തേടിപോയവർ ആഴക്കടലിനടിയിൽ കണ്ടത് അത്ഭുതകാഴ്ച

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mh370
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്നു വർഷം മുൻപ് 239 യാത്രക്കാരുമായി കാണാതായ ‌മലേഷ്യൻ എയർലൈൻസിന്റെ എംഎച്ച് 370 വിമാനം ഏറ്റവും കൂടുതൽ അന്വേഷിച്ചത് കടലിലാണ്. 2014 മുതൽ വിമാനത്തിനായി മലേഷ്യയും ചൈനയും ഓസ്ട്രേലിയയും സംയുക്തമായി തിരച്ചിൽ നടത്തിയത് ഇന്ത്യൻ സമുദ്രത്തിലെ 120,000 ചതുരശ്ര കിലോമീറ്റർ ഭാഗത്തായിരുന്നു. എന്നാൽ വിമാനം തിരയുന്നതിനിടെ കടലിന്റെ അടിത്തട്ടിൽ കണ്ട കാഴ്ചകൾ ശാസ്ത്രജ്ഞരെയും ഗവേഷകരെയും അദ്ഭുതപ്പെടുത്തിയിരിക്കയാണ്.

വിമാനത്തെ കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചില്ലെങ്കിലും മറ്റു നിരവധി കണ്ടെത്തലുകൾ നടത്താൻ ഈ തിരച്ചിൽ സഹായിച്ചു. ഇതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്. ആഴക്കടലിൽ വരെ വിവിധ സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയിരുന്നു. ഈ സമയത്താണ് സമുദ്രത്തിന്റെ അടിത്തട്ടിൽ ആരും കാണാതെ മറഞ്ഞുകിടക്കുന്ന അദ്ഭുത ലോകം കണ്ടെത്തുന്നത്.  

ആഴക്കടലിൽ കരയിൽ ഉള്ളതു പോലെ തന്നെ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന വൻ അഗ്നിപർവതങ്ങളും ഭീമൻ താഴ്‌വാരങ്ങളും പർവതങ്ങളും വരെ കണ്ടെത്തി. തകർന്ന കപ്പലുകൾ, വിലപ്പെട്ട വസ്തുക്കൾ എല്ലാം ഇവിടെ കാണാം. എല്ലാം ശാസ്ത്ര ലോകത്തെ അമ്പരപ്പിക്കുന്ന കാഴ്ചകളാണ്. പുതിയ വിവരങ്ങൾ ഓസ്ട്രേലിയയാണ് രൂപരേഖ സഹിതം പുറത്തുവിട്ടിരിക്കുന്നത്.  

ലോക ചരിത്രത്തിൽ തന്നെ ഏറ്റവും ചെലവേറിയ തിരച്ചിലാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തിയത്. തിരച്ചിലിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സമുദ്രത്തിന്റെ അടിത്തട്ട് രൂപരേഖ തയാറാക്കിയത്. ഭൂമിയിലെ തന്നെ ഏറ്റവും ആഴംകൂടിയ ഭാഗങ്ങളിലൊന്നാണ് ഇന്ത്യൻ മഹാസമുദ്രം. കണ്ടെത്തിയ വിവരങ്ങളും മാപ്പും തുടർന്നുളള ഗവേഷണങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :