E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ചൈനയ്ക്കൊരു കത്തുണ്ടേ! നാഥുലയിൽ നിന്നുള്ള കാഴ്ചകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

china-nathula
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇന്ത്യയിൽനിന്നു ചൈനയിലേക്കു കത്തയച്ചാൽ അയൽ രാജ്യത്തേക്കു നടന്നുപോയി അത് എത്തിക്കാൻ നമ്മുടെ രാജ്യത്തൊരു പോസ്റ്റ്മാനുണ്ട്! രാജ്യങ്ങൾക്കിടയിൽ കത്തിടപാട് നടത്തുന്ന പോസ്റ്റ്മാൻ. നാഥുലയ്ക്കു സമീപമുള്ള ഷെറാതാങ് പോസ്റ്റ് ഓഫിസിലെത്തുന്ന കത്തുകളിലെ വിലാസം ചൈനയാണ്.

ആ കത്തുകൾ കൈമാറാൻ എല്ലാ വ്യാഴാഴ്ചയും രാവിലെ എട്ടരയ്ക്കു ഷെറാതാങ്ങിൽ നിന്നുള്ള പോസ്റ്റ്മാൻ നാഥുല അതിർത്തിയിലൂടെ ചൈനയിലേക്കു കടക്കും. ചൈനീസ് അധികൃതർക്ക് കത്തുകൾ കൈമാറാൻ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സമയം മൂന്നു മിനിറ്റ്.

ഇന്ത്യയുടെ പോസ്റ്റ്മാൻ വ്യാഴാഴ്ചകളിൽ മൂന്നു മിനിറ്റ് ചൈനീസ് മണ്ണിൽ നിന്ന് വിളിച്ചു പറയും; ചൈനയ്ക്കൊരു കത്തുണ്ടേ! സംഘർഷം രൂക്ഷമായ സിക്കിമിലെ അതിർത്തി മേഖലകളിലൂടെയുള്ള യാത്രയിലുടനീളം ഇത്തരം ഒരുപാട് കൗതുകങ്ങൾ കാത്തുവച്ചിട്ടുണ്ടായിരുന്നു. വിളിപ്പാടകലെ ചൈനയുണ്ടായിരുന്നു. സിക്കിമിലെ കിഴക്ക്, വടക്കൻ മേഖലകളാണു ചൈനയുമായി അതിരു പങ്കിടുന്നത്; ആകെ 220 കിലോമീറ്റർ അതിര്. 

കൗതുകങ്ങളുടെ നാഥുല  

കൗതുകങ്ങളുടെ ചുരമാണു നാഥുല. ഏതാനും ചുവടുകൾക്കപ്പുറം ചൈന. കണ്ണിമചിമ്മാതെ സൈനിക സന്നാഹം. ഏഷ്യയിലെ ഏറ്റവും വലിയ സൈനിക ശക്തികളായ രണ്ടു രാജ്യങ്ങൾ മുഖത്തോടു മുഖം നോക്കി നിൽക്കുന്ന അതിർത്തിയിൽ പക്ഷേ, യുദ്ധഭീതിക്കപ്പുറം മറ്റു കഥകളുമുണ്ട്. അതിലൊന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കത്തിടപാട്. 

nadhula.jpg.image.784.410

ടിബറ്റിനു മേലുള്ള ചൈനീസ് അധിനിവേശ നാളുകളിൽ അവിടെ നിന്നു സിക്കിമിലേക്കു പലായനം ചെയ്ത അഭയാർഥികളാണു ടിബറ്റിലുള്ള തങ്ങളുടെ ബന്ധുക്കൾക്കു കത്തയയ്ക്കുന്നത്. കത്തിടപാടിനു സൗകര്യമൊരുക്കാൻ 1992ൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. അതിർത്തിക്കിരുവശവും വേർപെട്ടു പോയവർക്കു പരസ്പരം ബന്ധപ്പെടാനുള്ള ഉപാധി എന്ന നിലയ്ക്കായിരുന്നു ഇത്. 

ഷെറാതാങ് പോസ്റ്റ് ഓഫിസിൽ നിന്നുള്ള ജീവനക്കാരൻ ചൈനയിലേക്കു പോകുംപോലെ അവിടെനിന്ന് ഇന്ത്യയിലേക്കും പോസ്റ്റ്മാൻ എത്തും. ഞായറാഴ്ചകളിലാണു ചൈനീസ് പോസ്റ്റ്മാൻ നാഥുല കടന്ന് ഇന്ത്യയിലെത്തുന്നത്. ഇന്ത്യൻ മണ്ണിൽ അദ്ദേഹത്തിനും അനുവദിച്ചിരിക്കുന്ന സമയം മൂന്നു മിനിറ്റ് തന്നെ. കത്തുകൾ സ്വീകരിക്കാൻ ഇരുരാജ്യാതിർത്തിയിലും പ്രത്യേകം ക്യാംപ് സജ്ജമാക്കിയിട്ടുണ്ട്. 

അതതു രാജ്യത്തെ സൈനികരുടെ അകമ്പടിയോടെയാണു പോസ്റ്റ്മാൻ നീങ്ങുക. കാര്യമായി ഒന്നും സംസാരിക്കാതെ കത്തുകൾ കൈമാറിയ ശേഷം നിമിഷങ്ങൾക്കുള്ളിൽ അവിടെനിന്നു മടങ്ങുകയാണു രീതിയെന്നു ഷെറാതാങ്ങിലെ തപാൽ ജീവനക്കാർ പറഞ്ഞു. 

ഇന്ത്യയിൽ നിന്നുള്ള കത്തുകൾ ബംഗാളിലെ സിലിഗുഡിയിലെ തപാൽ ഓഫിസിലേക്കാണ് ആദ്യമെത്തുക. അവിടെ നിന്ന് ഗാങ്ടോക്കിലെ ടഡോങ്ങിലുള്ള സൈന്യത്തിന്റെ 77 ഫീൽഡ് പോസ്റ്റ് ഓഫിസിലേക്ക്. തുടർന്ന് സീൽ ചെയ്ത കവറിൽ കത്തുകൾ അതിർത്തിയിലേക്ക് അയയ്ക്കുന്നു. ചൈനയുടെ അതിരു കടക്കുന്ന കത്തുകൾ ടിബറ്റിലെ ചുംബി താഴ്‌വരയിലുള്ള യാതുങ് പോസ്റ്റ് ഓഫിസിൽ എത്തിച്ചാണ് അതതു വിലാസങ്ങളിലേക്ക് അയയ്ക്കുന്നത്. 

അതിർത്തിയിൽ സംഘർഷം പാരമ്യത്തിലെത്തിയ നാളുകളിൽ പോലും കത്തിടപാട് നിർത്തിയിട്ടില്ല. നാഥുല അതിശൈത്യത്തിൽ മുങ്ങുന്ന നവംബർ–മാർച്ച് മാസങ്ങളിലും മഞ്ഞുപാതകൾ താണ്ടി പോസ്റ്റ്മാൻ അതിർത്തി കടക്കും. കത്തുകൾ ഇല്ലാത്ത ആഴ്ചകളിലും ഈ യാത്ര മുടക്കില്ല. കത്തുകളില്ലാത്തപ്പോൾ, അതിർത്തി കടന്ന് അയൽ രാജ്യത്തെ ക്യാംപിലെത്തി കാലിയായ ബാഗ് കാട്ടി പറയും: ഈയാഴ്ച കത്തുകളൊന്നുമില്ല.  

കച്ചവടം ഈ വഴി  

ഇന്ത്യയും ൈചനയും തമ്മിൽ അതിർത്തിവഴിയുള്ള കച്ചവട പാതയാണു നാഥുല. പുരാതന സിൽക്ക് റൂട്ട് ഇതുവഴിയാണു കടന്നുപോയിരുന്നത്. അതിന്റെ തുടർച്ചയാണ് ഇരുരാജ്യങ്ങളും തമ്മിൽ നാഥുല വഴിയുള്ള കച്ചവടപാത. 1962ലെ ഇന്ത്യ–ചൈന യുദ്ധശേഷം 44 വർഷം അടഞ്ഞുകിടന്ന പാത 2006 ജൂലൈ ആറിന് വീണ്ടും തുറന്നു. അന്ന്, പുരാതന സിൽക്ക് റൂട്ടിലൂടെ ഇരു രാജ്യത്തെയും ഉൽപന്നങ്ങൾ വഹിച്ച് ട്രക്കുകൾ അതിർത്തി കടന്നു.

വസ്ത്രങ്ങൾ, കാപ്പി, ചായപ്പൊടി, സുഗന്ധവ്യഞ്ജനങ്ങൾ, ഗോതമ്പ്, കമ്പിളി, എണ്ണ തുടങ്ങിയവയാണ് ഇന്ത്യയിൽനിന്നു ചൈനയിലേക്ക് അയയ്ക്കുന്നത്. കുതിര, ഷൂ, ഹെർബെൽ മരുന്ന്, ആട്ടിൻ തോൽ എന്നിവയാണ് ഇന്ത്യയിലേക്കെത്തുന്നത്. കഴിഞ്ഞവർഷം 63.38 കോടി രൂപയുടെ ഉൽപന്നങ്ങൾ ഇന്ത്യ നാഥുല വഴി കയറ്റുമതി ചെയ്തു; 19.3 കോടിയുടേത് ഇറക്കുമതി ചെയ്തു. അതിശൈത്യം മൂലം ഡിസംബർ മുതൽ മേയ് വരെ പാത അടഞ്ഞുകിടക്കും. 

അതിർത്തിയിൽ മലയാളം  

കിഴക്കൻ സിക്കിമിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ അതിരു തീർക്കുന്ന നാഥുലയിൽ പുറമെ സ്ഥിതി ശാന്തം; വിനോദസഞ്ചാരികൾ അണമുറിയാതെ ഇവിടേക്ക് ഒഴുകുന്നു. ശാന്തിയുടെ പുറംകവചത്തിനു പിന്നിൽ നാഥുല സംഘർഷഭരിതമാണ്. അതിർത്തിക്കപ്പുറത്തുനിന്ന് ചൈന ഉയർത്തുന്ന ഏത് ആക്രമണവും നേരിടാൻ പടച്ചട്ടയണിഞ്ഞ് ഒരുങ്ങി നിൽക്കുന്നൂ, ഇന്ത്യ. 

സംഘർഷത്തിന്റെ വിശദാംശങ്ങൾ തേടി സിക്കിം തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 54 കിലോമീറ്റർ അകലെയുള്ള നാഥുലയിലേക്കു പോകുംവഴി കണ്ട സൈനിക ട്രക്കിനു കൈ കാണിച്ചു. വാഹനമോടിക്കുന്ന സൈനികന്റെ യൂണിഫോമിലെ പേരിലേക്കു കണ്ണോടിച്ചു. ഉത്തരേന്ത്യൻ പേര്. 

മലയാള മനോരമയിൽ നിന്നാണ് എന്നറിയിച്ചപ്പോൾ ലഭിച്ച മറുപടി പച്ചമലയാളത്തിൽ! കണ്ണൂർ സ്വദേശിയായ സൈനികൻ അതിർത്തിയിലെ സാഹചര്യം വിശദീകരിച്ചു: ‘താഴെ ആരുമില്ല. എല്ലാവരും മുകളിലാണ്. ഞാനും അവിടേക്കു പോകുന്നു’. ഗാങ്ടോക്കിലെ 17 മൗണ്ടൻ ഡിവിഷൻ സൈനിക കേന്ദ്രത്തിൽ നിന്നുള്ള സൈനികരെയെല്ലാം അതിർത്തിയിലേക്കു നീക്കിയെന്നു വെളിപ്പെടുത്തി അദ്ദേഹം പറഞ്ഞു. 

india-china-checkpost.jpg.image.784.410

നിലവിൽ, ഒട്ടേറെ മലയാളി സൈനികർ ചൈനയെ നേരിടാൻ അതിർത്തിയിൽ സർവസജ്ജമാണെന്നു കൂട്ടിച്ചേർത്ത് മുന്നോട്ടു നീങ്ങുന്നതിനിടെ അദ്ദേഹം ചോദിച്ചു; നാട്ടിൽ ഇപ്പോൾ കാലവർഷമായിരിക്കും അല്ലേ? മറുപടിക്കു കാത്തുനിൽക്കാതെ, സൈനികസംഘം മഴയിൽ മുങ്ങിനിൽക്കുന്ന നാഥുല ലക്ഷ്യമിട്ടു നീങ്ങി.  

അതിദുർഘടം അതിർത്തി  

സൈനിക ബൂട്ടുകളുടെ ശബ്ദമാണു നാഥുലയുടെ താളം. യുദ്ധസമാന സാഹചര്യമെന്നു വാർത്തകൾ വരുന്നതിനാലാവാം, ഇവിടേക്കെത്തുന്ന സന്ദർശകരുടെ ‘ഭാരത് മാതാ കീ ജയ്’ വിളികൾക്കു വർധിതവീര്യം. അതിർത്തിയിലേക്കു നീങ്ങുന്ന സൈനിക വാഹനവ്യൂഹത്തിനു സല്യൂട്ട് നൽകിയും സൈനികർക്ക് അഭിവാദ്യമർപ്പിച്ചും സന്ദർശകർ സേനയ്ക്ക് ഊർജം പകരുന്നു. സൈനികരിൽ നിന്ന് ഓട്ടോഗ്രാഫ് വാങ്ങുകയാണു ചിലരുടെ ലക്ഷ്യം. മറ്റു ചിലർക്ക് ഒപ്പംനിന്നു സെൽഫിയെടുക്കണം. സെൽഫിക്കു സ്നേഹപൂർവം നിന്നുകൊടുക്കുന്ന സൈനികർ പറയുന്നു: പടമെടുത്തോ പക്ഷേ, ഫെയ്സ്ബുക്കിൽ ഇടരുതേ! 

സിക്കിമിൽ ഇപ്പോൾ തിമിർത്തുപെയ്യുന്ന മഴയിൽ അതിർത്തിയിലേക്കുള്ള യാത്ര അതിദുർഘടമാണ്. അതിർത്തി കാണാൻ പറ്റിയ സമയമല്ലെന്ന സൈനികരുടെ മുന്നറിയിപ്പുകൾ വകവയ്ക്കാതെ, സന്ദർശകർ നാഥുലയിലേക്കു നീങ്ങുകയാണ്. നാഥുലയിലേക്ക് അണമുറിയാതെ നീങ്ങുന്ന സൈനിക വാഹനവ്യൂഹത്തിനൊപ്പം ടൂറിസ്റ്റ് ടാക്സികളും മല കയറുന്നു. 

മലയിടിച്ചിലുണ്ടായാൽ, പാതയിൽ കിലോമീറ്ററുകളോളം ഗതാഗതകുരുക്ക് രൂപപ്പെടും. കനത്തമഴയിൽ മണിക്കൂറുകൾ ദുർഘട പാതയിൽ കുടുങ്ങുമ്പോൾ ചിലർ ദൈവത്തെ വിളിക്കും; മറ്റു ചിലർ തിരക്കിട്ടു ചിത്രങ്ങളെടുക്കും. മഴ കനത്തതോടെ, നാഥുലയിലേക്കുള്ള ഇടുങ്ങിയ പാതയിൽ മലയിടിച്ചിൽ പതിവായി. 

‘ഉറപ്പില്ലാത്ത മണ്ണ് കൂറ്റൻ പാറക്കല്ലുകൾക്കൊപ്പം ഏതുനിമിഷവും താഴേക്കു വീഴാം. ‌ശക്തമായ മലയിടിച്ചിലിൽപെട്ടാൽ മരണംവരെ സംഭവിക്കാം’–പാതയ്ക്ക് ഒരുവശത്തു കണ്ണെത്താദൂരം ആഴമുള്ള കൊക്കയിലേക്ക് ഒലിച്ചിറങ്ങിയ മണ്ണിടിച്ചിൽ ചൂണ്ടിക്കാട്ടി ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ (ബിആർഒ) സൈനികൻ പറഞ്ഞു. ‘പ്രവചനാതീതമാണു നാഥുലയിലെ കാലാവസ്ഥ.  

india-china-boarder.jpg.image.784.410

പ്രദേശം കനത്ത മൂടൽമഞ്ഞിൽ മുങ്ങുമ്പോൾ തൊട്ടുമുന്നിലുള്ളയാളെ പോലും കാണാനാവില്ല. കണ്ണ് മൂടിക്കെട്ടിയ നിലയിൽ ജോലിചെയ്യേണ്ട അവസ്ഥയാണപ്പോൾ. ഒരുചുവടു പിഴച്ചാൽ കൊക്കയിൽ വീഴാം’ – ബിആർഒയിലെ ഉദ്യോഗസ്ഥർ പറയുന്നു. ഏതുനിമിഷവും മലയിടിഞ്ഞുവീഴാമെന്ന മരണസമാനമായ സാഹചര്യത്തിൽ ജോലിചെയ്യുന്ന സൈനികർക്കു വിശ്രമിക്കാൻ നേരമില്ല. സംഘർഷം കനത്ത സാഹചര്യത്തിൽ സൈനിക വാഹനവ്യൂഹത്തിനു സുഗമമായ നീക്കം സാധ്യമാക്കാൻ പാതയിൽ രാപ്പകൽ അധ്വാനിക്കുകയാണു ബിആർഒ.  

ൈസന്യത്തിനൊരു സല്യൂട്ട്  

14,440 അടി ഉയരത്തിൽ അതിർത്തിക്കു കാവലായി സൈന്യം നിതാന്ത ജാഗ്രതയോടെ നിലയുറപ്പിച്ചിരിക്കുന്നു. നാഥുല എന്ന പേരിനർഥം ശ്രവിക്കുന്ന കാതുകൾ. അതിർത്തിക്കപ്പുറത്തു നിന്നുള്ള സംഘർഷത്തിന്റെ ചെറിയ അനക്കങ്ങൾക്കുപോലും കാതോർത്ത് സൈന്യം സദാ ജാഗരൂകരാണ്. അതിർത്തിയിൽ നിന്നു മടങ്ങുമ്പോൾ കണ്ണിലുടക്കിയ ബോർഡിലെ വരികൾ മനസ്സിൽ മായാതെയുണ്ട്: 

‘‘ഞാൻ പൊരുതും. എന്റെ ബറ്റാലിയനു വേണ്ടി; റെജിമെന്റിനു വേണ്ടി, സൈന്യത്തിനു വേണ്ടി; എന്റെ മാതൃരാജ്യത്തിനു വേണ്ടി ഞാൻ പൊരുതും; ജീവന്റെ അവസാന ശ്വാസം വരെ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :