ആൾക്കൂട്ടത്തിനിടയിൽ ഒരു സാധാരണക്കാരനെ പോലെ നിൽക്കുന്ന നരേന്ദ്ര മോദിയെ കണ്ടാൽ ഇനി ആരും ഞെട്ടരുത്. ഓടിച്ചെന്നു ഒരു സെൽഫി എടുത്തേക്കണം. പയ്യന്നൂരുകാരൻ രാമചന്ദ്രൻ ചേട്ടനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ മോദിയുടെ അപരൻ.
മോദിജി അല്ലേ എന്ന് ചോദിക്കുന്നവരോട് പറക്കും തളികയിലെ സുന്ദരന്റെ ഡയലോഗ് കടമെടുത്തു പറഞ്ഞിട്ടുണ്ട് രാമചന്ദ്രൻ ചേട്ടൻ. പയ്യന്നൂരിൽ വിശ്രമ ജീവിതം നയിക്കുന്ന രാമചന്ദ്രൻ യാതൃശ്ചികമായി താടി വളർത്തിയപ്പോഴാണ് മോദിജിയെന്നു നാട്ടുകാർ വിളിച്ചുതുടങ്ങിയത്. യാത്രകളാണ് ഈ പയ്യന്നൂറിലെ മോദിജിയുടെയും ഇഷ്ടം. എവിടെ പോയാലും സെൽഫി എടുക്കാൻ ആളുകൂടും.
ഇപ്പോൾ സ്വന്തം കൊച്ചുമകൾക്കു പോലും മോദി അങ്കിൾ ആണ് രാമചന്ദ്രൻ. ബെംഗളൂരുവിലേക്കുള്ള യാത്രക്കായി പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ ആരോ എടുത്ത പടമാണ് കറങ്ങിതിരിഞ്ഞു മോദി ഇവിടെയും എത്തിയോ എന്ന കമെന്റോടുകൂടി സമൂഹം മാധ്യമങ്ങളിൽ വൈറൽ ആയത്.