അപൂർവരോഗം ബാധിച്ച യുവതിയുടെ കൺപോളയിൽ നിന്നു 11 മില്ലിമീറ്റർ നീളമുള്ള പുഴുവിനെ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. എംടിഎംഎം മിഷൻ ആശുപത്രിയിലെ നേത്രചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജയ് രാജുവാണ് ആറ്റിങ്ങൽ സ്വദേശിനി ഹസീന(22)യുടെ വലതുകണ്ണിൽ നിന്നു പുഴുവിനെ പുറത്തെടുത്തത്.
വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ ഉണ്ടായ പകർച്ചവ്യാധിയാണ് രക്തത്തിലൂടെ കണ്ണിൽ എത്തിയതെന്നാണ് നിഗമനം. പ്രാഥമിക പരിശോധനയിൽ തന്നെ രോഗം ബോധ്യമായ ഡോ. സഞ്ജയ് യുവതിയെ വേഗം ശസ്ത്രക്രിയ നടത്തിയാണ് പുഴുവിനെ പുറത്തെടുത്തത്. ഡൈറോഫിലേറിയാസിസ് എന്ന അപൂർവരോഗമാണിതെന്നും സാധാരണയായി ഡോക്ടർമാർ മടിക്കുന്ന അതിസൂക്ഷ്മ ശസ്ത്രക്രിയ നടത്തിയാണ് പുഴുവിനെ പുറത്തെടുത്തതെന്നും ഡോ. സഞ്ജയ് രാജു പറഞ്ഞു.