E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇൗ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

weekly-horoscope-july07-15.jp
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അശ്വതി: വീട്ടുകാര്യങ്ങൾ യഥായോഗ്യം നടപ്പാക്കാൻ കഴിയും. മറ്റുള്ളവർക്ക് ആത്മവിശ്വാസം വളർത്തുന്ന കാര്യങ്ങൾ ചെയ്യും. വിദ്യാഭ്യാസകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാകും. കൂടുതൽ ഉത്സാഹത്തോടെ പല കാര്യങ്ങളിലും ഏർപ്പെടും. സാമ്പത്തികമായ നീക്കിയിരുപ്പ് കണ്ടെത്തും. തൊഴിൽരംഗത്ത് ശ്രദ്ധയും ഉത്സാഹവും കുറയും. വിദേശത്തുള്ളവർക്കു കാലം ഗുണകരമാണ്. അപ്രതീക്ഷിതമായി മനപ്രയാസം ഉണ്ടാകുന്ന ചില കാര്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എഴുത്തുകാർക്കു നല്ല കാലമാണ്. 

ശുഭദിനം – വെള്ളി.

ഭരണി: കല അഭ്യസിക്കുന്നവർക്കു കാലം ഗുണകരമാണ്. തൊഴിൽപരമായി പ്രയാസങ്ങൾ ഉണ്ടാകുമെങ്കിലും അവയെ തരണം ചെയ്യാനാകും. പൊതു പ്രവർത്തകർക്ക് ആഹ്ലാദിക്കാൻ അവസരം ഉണ്ടാകും. ചെലവുകൾ കുറയ്ക്കും. ദൈവിക കാര്യങ്ങളിലേർപ്പെടും. ആരോഗ്യപരമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാവും. ബന്ധങ്ങൾ ദൃഢപ്പെടും. ഭൂമി സംബന്ധമായ കാര്യങ്ങൾ അനുകൂലമാക്കിയെടുക്കാൻ കഴിയും. പൈതൃക സ്വത്ത് ലഭിക്കും. 

ശുഭദിനം – ബുധൻ

കാർത്തിക: കൃഷി ലാഭകരമാകും. വ്യക്തിപരമായ കാര്യങ്ങൾക്കു കാലം ഗുണകരമാണ്. പ്രതീക്ഷിച്ച ധനാഗമ മാർഗങ്ങൾ കൈവരും. ഭൂമി സംബന്ധമായി ചില പ്രയാസങ്ങളനുഭവപ്പെടും. ഉന്നത വിദ്യാഭ്യാസത്തിനു സാധ്യതയുണ്ട്. യാത്രകൾക്കവസരം ലഭിക്കും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ വർധിക്കും. ജീവിതപങ്കാളിയുടെ കാര്യങ്ങൾക്കു തടസ്സങ്ങളനുഭവപ്പെടും. മാതാവിന് അൽപം അരിഷ്ടുള്ള കാലമാണ്. 

ശുഭദിനം – തിങ്കൾ.

രോഹിണി: അവസരങ്ങൾ പലതും ലഭിക്കും. അനുഭവത്തിലൂടെ ചില കാര്യങ്ങൾ മനസ്സിലാക്കാനും പഠിക്കാനും കഴിയും. സഹോദരന്മാരുമായി മാനസികമായ അകൽചയ്ക്കു സാധ്യതയുണ്ട്. സന്താനപരമായും സാമ്പത്തികമായും കാലം ഗുണകരമാണ്. തീരുമാനങ്ങൾ യഥായോഗ്യം നടപ്പാക്കാൻ സാധിക്കും. പിതാവിൽനിന്നു പ്രീതി ലഭിക്കും. വാഹനം ലാഭകരമാകും. സന്താനങ്ങൾക്ക് വിദ്യാഭ്യാസപരമായി മികവു കൈവരും.

ശുഭദിനം – തിങ്കൾ.

മകയിരം: പ്രയാസങ്ങളെ ലഘുവായി കണ്ടു പരിഹരിക്കാനുള്ള ശ്രമം വിജയിക്കും. ദീർഘവീക്ഷണങ്ങൾ വർധിക്കും. ചെറിയ തോതില്‍ ദേഹാസ്വാസ്ഥ്യങ്ങളനുഭവപ്പെടും. പൊതുപ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. മാതാപിതാക്കളിൽനിന്നുള്ള സഹകരണം വർധിക്കും. ധനാഗമം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിതമായി ചെലവുകളുണ്ടാകും. സുഹൃത്തുക്കളെ സാമ്പത്തികമായി സഹായിക്കേണ്ടിവരും. വാക്കു തർക്കങ്ങളിൽ അകപ്പെടും. വ്യവഹാരങ്ങൾ തീർപ്പിലാകും. കുടുംബപുഷ്ടി കൈവരും.  ശുഭദിനം – വ്യാഴം. 

തിരുവാതിര: തൊഴിൽരംഗത്തു നല്ല ചില അനുഭവങ്ങളുണ്ടാകും. പല കാര്യങ്ങളിലും ഉണർവോടെ പ്രവർത്തിക്കാനാകും. കർഷകർക്കു മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകും. വ്യാപാരികൾ അൽപം ശ്രദ്ധിക്കുന്നതു നന്ന്. സ്വത്തുസംബന്ധമായ കാര്യങ്ങൾ അനുകൂലമാകും. വാഹനം, ഗൃഹോപകരണം എന്നിവയ്ക്കു ചെറിയ തകരാറുകൾ അനുഭവപ്പെടും. വിദ്യാഭ്യാസ കാര്യങ്ങൾ മെച്ചപ്പെടുന്നതിന്റെ ലക്ഷണം കണ്ടുതുടങ്ങും. പൊതുവേ സഹകരണ മനോഭാവം വർധിക്കും. നാൽക്കാലികൾ മുഖേന ലാഭം ഉണ്ടാകും. 

ശുഭദിനം – ഞായർ.

പുണർതം: വിപരീത സാഹചര്യങ്ങളെ ബുദ്ധിപൂർവം തരണംചെയ്യും. സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിക്കാൻ പ്രയാസപ്പെടും. വിദ്യാർഥികൾ കഠിനാധ്വാനം ചെയ്യേണ്ടിവരും. കലാകാരന്മാർക്കും കർഷകർക്കും നല്ലഫലം പ്രതീക്ഷിക്കാം. പുതിയ ചില തൊഴിലവസരങ്ങൾ ലഭിക്കും. മാതാപിതാക്കൾക്ക് അൽപം അരിഷ്ട് അനുഭവപ്പെടും. ചില സൽകർമങ്ങളിൽ ഏർപ്പെടും. ആരോഗ്യപരമായ വിഷമതകൾ കുറയും. വീടും സ്വത്തും വിൽക്കാനും വാങ്ങാനും കഴിയും. 

ശുഭദിനം – ബുധൻ.  

പൂയം: സഹോദരന്മാരിൽനിന്നും സഹായികളിൽനിന്നും സഹകരണം ലഭിക്കും. ചെറിയതോതിൽ അലസത ഉണ്ടാകും. തൊഴിൽമേഖലയിൽ ഉത്സാഹവും ആത്മാർഥതയും വർധിക്കും. വിദ്യാർഥികൾ പരിശ്രമിക്കുമെങ്കിലും ഫലം കുറയും. വ്യാപാരികൾക്കു നല്ല അവസരങ്ങൾ കൈവരും. പൊതുകാര്യങ്ങളിൽ നിന്നു വിട്ടുനിൽക്കും. എടുത്തുചാട്ടം കൂടുതലാകും. അലർജി മുതലായ രോഗങ്ങൾ ശ്രദ്ധിക്കണം. യാത്രകൾ ആവശ്യമായിവരും. 

ശുഭദിനം – ബുധൻ.

ആയില്യം: വിവാഹം, തൊഴിൽ എന്നിവയ്ക്കു ശ്രമിക്കുന്നവർക്കു കാലം ഗുണകരമാണ്. വേണ്ടപ്പെട്ടവരുമായി കൂടുതൽ അടുപ്പം പുലർത്തും. ആഗ്രഹനിവൃത്തിക്കായി പരിശ്രമിക്കും. ഗൃഹനിർമാണ കാര്യങ്ങളിൽ തടസ്സങ്ങളനുഭവപ്പെടും. മാതാപിതാക്കൾക്കു വിഷമകരമായ കാര്യങ്ങളിലേർപ്പെടും. പല കാര്യങ്ങൾക്കും പൊതുവേ നിയന്ത്രണം ഏർപ്പെടുത്തും. സാമ്പത്തികഭദ്രത കൈവരും. വിദേശയാത്ര സാധ്യമാകും.

ശുഭദിനം – ബുധൻ.

മകം: സാമ്പത്തിക പുരോഗതിക്കുവേണ്ടിയുള്ള ശ്രമങ്ങൾ വിജയിക്കും. ഈ നക്ഷത്രക്കാർക്ക് മെച്ചപ്പെട്ട അനുഭവങ്ങൾ ഉണ്ടാകും. പരാജയഭീതിമൂലം പിന്മാറിയിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ ഏറ്റെടുക്കാനാകും. വീട്ടുകാര്യങ്ങളിൽ ശ്രദ്ധ കുറയും. പൊതുവേ മനസ്സമാധാനം വർധിക്കുന്ന കാലമാണ്. വേണ്ടപ്പെട്ട ചിലർ അകൽച പാലിക്കുന്നതായി തോന്നും. ശമ്പള കുടിശിക തീർത്തുകിട്ടും. സഹോദരങ്ങൾക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്യും.  

ശുഭദിനം – ഞായർ.

പൂരം: വീടു പുതുക്കി പണി ചെയ്യാൻ തീരുമാനിക്കും. വിദ്യാർഥികൾക്ക് അവധിയെടുക്കേണ്ടിവരും. ധനസ്ഥിതി മെച്ചപ്പെടില്ലെങ്കിലും ആവശ്യങ്ങൾക്കു പണം തികയുകതന്നെ ചെയ്യും. കർമരംഗത്തെ ആത്മാർഥത അംഗീകരിക്കപ്പെടും. രാഷ്ട്രീയക്കാർക്കു ജനസമ്മതിയും പ്രശസ്തിയും വർധിപ്പിക്കാനാവും. മാതാപിതാക്കൾക്കു സന്തോഷകരമായ കാര്യങ്ങൾ ചെയ്യും. സുഹൃത്തുക്കളുമായി ചില കാര്യങ്ങൾക്ക് ഇറങ്ങിത്തിരിക്കും. ധനസ്ഥിതി മെച്ചപ്പെടും. ശുഭദിനം – ഞായർ.

ഉത്രം: ബാധ്യതകൾ പരിഹരിക്കാനാകും. കർമരംഗത്തെ തടസ്സങ്ങൾ നീങ്ങും. എങ്കിലും ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്കു സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ജാഗ്രതക്കുറവു കാണിക്കരുത്. വിദ്യാർഥികൾ, വ്യാപാരികൾ, പൊതുപ്രവർത്തകർ എന്നിവർക്കു കാലം ഗുണകരമാണ്. വേണ്ടപ്പെട്ടവരുടെ വിഷമാവസ്ഥകൾക്കു പരിഹാരം നൽകാനാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് ഉയർച്ചയ്ക്കു സാധ്യതയുണ്ട്. വിദേശത്തുള്ളവർക്കു നാട്ടിലേക്കു വരാനോ, പണം അയയ്ക്കാനോ കഴിയും. സന്താനങ്ങളുടെ കാര്യങ്ങൾക്കു ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും.  

ശുഭദിനം – തിങ്കൾ.  

അത്തം: പരിശ്രമിച്ചാൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും. തൊഴിൽ മേഖലയിൽ ഉയർച്ച പ്രതീക്ഷിക്കാവുന്നതാണ്. വിദ്യാർഥികൾ പ്രശംസിക്കപ്പെടും. കുറേക്കാലങ്ങൾക്കു ശേഷം വേണ്ടപ്പെട്ടവരുമായി ഒന്നിക്കുവാൻ അവസരം ഉണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. ഭക്ഷണം, താമസം എന്നിവ സുഖകരമാകും. വീട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനാകും. ആഘോഷങ്ങളിൽ പ്രധാനപങ്കു വഹിക്കേണ്ടിവരും.  

ശുഭദിനം – തിങ്കൾ.

ചിത്തിര: കർമരംഗത്തു നല്ല അവസരങ്ങൾ ലഭിക്കും. സാമൂഹിക പ്രവർത്തകർക്ക് എതിർപ്പുകളെ അതിജീവിക്കാൻ കഴിയും. കുടുംബപരമായ കാര്യങ്ങൾക്കു ചില തടസ്സങ്ങളനുഭവപ്പെടും. പരിശ്രമങ്ങൾക്കു ഫലം ലഭിക്കാത്തതുപോലെ തോന്നും. സഹോദരങ്ങളുമായി മാനസികമായി അകൽച അനുഭവപ്പെടും. വിശിഷ്ട വ്യക്തികളെ കാണാൻ ഇടവരും. വേണ്ടപ്പെട്ടവരുടെ ഉയർച്ചയിൽ സന്തോഷം പ്രകടിപ്പിക്കും. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കും. ഉപകരണപുഷ്ടി കൈവരും.  

ശുഭദിനം – ഞായർ.

ചോതി: കൃത്യതയും സത്യസന്ധതയും നിലനിർത്താൻ ശ്രമിക്കണം. തൊഴിൽസംബന്ധമായ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. സന്താനങ്ങൾക്ക് ഉത്തരവാദിത്തം വർധിക്കും. സാമ്പത്തികമായി ചില തടസ്സങ്ങളനുഭവപ്പെടും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ പ്രയാസപ്പെടും. അപ്രതീക്ഷിതമായി ദൈവിക കാര്യങ്ങളിലേർപ്പെടും. ജീവിതപങ്കാളിക്കു തൊഴിലിനു സാധ്യതയുണ്ട്. രോഗഭീതി ഉണ്ടാകും. സുഹൃദ് ജനങ്ങൾ വർധിക്കും.  

ശുഭദിനം – തിങ്കൾ.

വിശാഖം: തൊഴിൽ രംഗത്തു പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ ഉണ്ടാകും. പൊതുപ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടും. കുടുംബകാര്യങ്ങൾ അൽപം ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടിവരും. സ്വയംകൃതാനർഥങ്ങൾ വർധിക്കാതെ നോക്കണം. അനാവശ്യമായ ഭയം മനസ്സിൽ ഉണ്ടാകും. മുതിർന്നവരുടെ വാക്കുകൾ അനുസരിക്കാൻ ശ്രമിക്കണം. നിശ്ചയിച്ച ചില കാര്യങ്ങളിൽ നിന്നു സ്വമേധയാ പിന്മാറും. ഗൃഹനിർമാണത്തിൽ ചില മാറ്റങ്ങൾ വരുത്തും. വ്യവസായ രംഗത്തു മികവു കൈവരും. 

ശുഭദിനം – ബുധൻ. 

അനിഴം: മനോവിഷമങ്ങൾ കുറയുന്ന കാലമാണ്. സാമ്പത്തികമായും നല്ല ചില അനുഭവങ്ങൾ ഉണ്ടാകും. അനാവശ്യമായ കാര്യങ്ങളിൽനിന്നു സ്വമേധയാ പിന്മാറും. ഗൃഹനിർമാണ കാര്യങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. യാത്രകൾ വർധിക്കും. ആവശ്യപ്പെട്ടുവരുന്നവർക്കു വ്യക്തമായ നിർദേശവും സഹായവും നൽകാൻ സാധിക്കും. പുതിയ വസ്ത്രം, ആഭരണം എന്നിവയ്ക്കു യോഗമുണ്ട്. തൊഴിൽരംഗത്ത് അസംതൃപ്തി വർധിക്കും. ധനലാഭത്തിനു സാധ്യത ഉണ്ട്.  

ശുഭദിനം – വ്യാഴം.

തൃക്കേട്ട: പ്രതിസന്ധികൾ പൊതുവേ കുറയും. കർമരംഗത്ത് ഉത്സാഹക്കുറവ് അനുഭവപ്പെടും. ദാമ്പത്യജീവിതം ആഹ്ലാദകരമാകും. യാത്രകൾ ഫലപ്രദമാകും. ഭാവിയിലേക്കു ഗുണകരമായ ചില കാര്യങ്ങൾ ചെയ്തുവയ്ക്കും. മറ്റുള്ളവരുടെ ആവശ്യങ്ങൾ എളുപ്പം യാഥാർഥ്യമാക്കാൻ കഴിയും. ഭാഗ്യാനുഭവങ്ങൾ, ഈശ്വരാനുഗ്രഹം എന്നിവ ഉണ്ടാകും. പ്രണയകാര്യങ്ങൾ അനുകൂലമാവും. ധാരാളം പണമിടപാടുകൾ നടത്തേണ്ടിവരും.  

ശുഭദിനം – വ്യാഴം.

മൂലം: മാതാപിതാക്കൾക്കു തൃപ്തിയുളവാക്കും വിധം പ്രവർത്തിക്കും. അറിയാതെ ചില തെറ്റായ കർമങ്ങളനുഷ്ഠിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിനനുസരിച്ചു ചെലവുകളും വർധിക്കും. കർമരംഗത്തു ചില മാറ്റങ്ങൾക്കു സാധ്യതയുണ്ട്. ആരോഗ്യപരമായി കാലം നന്നല്ല. പലകാര്യങ്ങളും ധൃതിപിടിച്ച് ചെയ്യും. വ്യക്തിഗുണങ്ങൾ വളർത്തിയെടുക്കാനാവും. വേണ്ടപ്പെട്ടവരോടു സൗമ്യമായി പെരുമാറാൻ ശ്രമിക്കണം. ഉപകരണ സമൃദ്ധി ഉണ്ടാകും. 

ശുഭദിനം – ബുധൻ. 

പൂരാടം: ഈശ്വരപ്രാർഥന, ഏകാന്തചിന്ത, യോഗ എന്നിവ വളർത്തിയെടുക്കാൻ കഴിയും. ദാർശനികമായ ഒരു അവബോധത്തോടെ പ്രവർത്തിക്കുന്നവർക്കു കാലം ഗുണകരമാണ്. സാഹസികത ഒഴിവാക്കണം. യുക്തിപൂർവം ചിന്തിച്ച് അവസരം വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ നിലവിലുണ്ടായിരുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഉണ്ടാകും. അർഹമായ ചില കാര്യങ്ങൾ ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകും. സാമൂഹികപ്രവർത്തനം ഗുണാനുഭവങ്ങൾക്കു കാരണമാവും. കുടുംബാംഗങ്ങളിൽ നിന്നു സഹകരണം വർധിക്കും. അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഏർപ്പെട്ടു സമയം കളയും. കർമരംഗം ചടുലമാവും. 

ശുഭദിനം – വ്യാഴം.

ഉത്രാടം: വിദ്യാർഥികൾ പരിശ്രമം കുറയ്ക്കരുത്. അധികാര സ്ഥാനത്തുള്ളവർക്കു കാലം ഗുണകരമാണ്. സാമൂഹിക പ്രവർത്തനം ഗുണാനുഭവങ്ങൾക്കു കാരണമാവും. ബാധ്യതകൾ വർധിക്കാതെ നോക്കണം. കുടുംബകാര്യങ്ങൾക്കായി പണച്ചെലവ് അധികമായി തോന്നും. ജീവിത പങ്കാളിയിൽനിന്നു നല്ല ആശയങ്ങൾ ലഭിക്കും. വിദേശസംബന്ധമായ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങും. തൃപ്തികരമല്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ടിവരും. എഴുത്ത്, വായന, കലാപരമായ ആസ്വാദനം മുതലായ ഗുണങ്ങൾ വളർത്തിയെടുക്കും. 

ശുഭദിനം – ഞായർ. 

തിരുവോണം: സാമ്പത്തികമായ പ്രതിസന്ധി തരണം ചെയ്യാനാകും. വിദ്യാർഥികൾക്ക് ഉത്സാഹം വർധിക്കും. പുതിയ ചില സംരംഭങ്ങൾ തുടങ്ങാൻ ഉദ്ദേശിക്കും. അനാവശ്യമായ ചിന്താഗതികൾ ഉണ്ടാകും. മുൻപു തടസ്സപ്പെട്ടു കിടന്ന ചില കാര്യങ്ങൾ ഇപ്പോൾ നടപ്പാകും. സന്താനങ്ങൾക്കു നല്ല ചില അനുഭവങ്ങൾ ഉണ്ടാവും. ആഗ്രഹങ്ങൾ സഫലമാക്കാൻ ശ്രമിക്കാവുന്നതാണ്. കൃഷി അഭിവൃദ്ധികരമാകും. 

ശുഭദിനം – തിങ്കൾ

അവിട്ടം: വരവു ചെലവുകൾ ഒത്തു പോകും. തൊഴിൽ രംഗത്തു പ്രതീക്ഷ വർധിക്കും. പുതിയ ചില പദ്ധതികൾ നടപ്പാക്കാൻ സാധിക്കും. വിദേശത്തുള്ളവർ അൽപം ശ്രദ്ധിക്കണം. ജീവിതപങ്കാളിയിൽനിന്നു പരിഭവങ്ങൾ ഉണ്ടാകും. പരി‍ജ്ഞാനവും, പ്രവൃത്തിപരിചയവും വളർത്തിയെടുക്കാൻ ശ്രമിക്കും. പൊതുകാര്യങ്ങളിൽ നിന്ന് അൽപം അകന്നു നിൽക്കും. കരാർ ജോലിക്കാർക്കു നല്ല അവസരങ്ങൾ ലഭിക്കും. വ്യാവസായിക മേഖല സജീവമാകും.  

ശുഭദിനം – ബുധൻ.

ചതയം: പൊതുവെ പ്രയാസങ്ങൾ കുറയും. ആരോഗ്യസ്ഥിതി തൃപ്തികരമാകും. വിരുന്നു സൽക്കാരങ്ങൾക്കു യോഗമുണ്ട്. ജോലിയിൽ ചില തടസ്സങ്ങൾക്കു സാധ്യതയുണ്ട്. മാതാപിതാക്കൾക്കു തൃപ്തിയാകുംവിധം പ്രവർത്തിക്കും. സഹോദരന്മാരോടു മാനസികമായ അകൽച്ചയ്ക്കു സാധ്യതയുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതി അനുഭവപ്പെടും. പ്രണയകാര്യങ്ങൾ അനുകൂലമാകും. പത്രപ്രവർത്തനം, പരസ്യപ്രചാരണം എന്നീ മേഖലയിലുള്ളവർക്കു നല്ല അവസരങ്ങൾ ലഭിക്കും. 

ശുഭദിനം – ഞായർ.

പൂരൂരുട്ടാതി: സുഖസൗകര്യങ്ങൾ വർധിക്കും. പല കാര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറുവാനുള്ള പ്രവണത ഉണ്ടാവും. പ്രിയജനങ്ങൾ അകൽച പാലിക്കുന്നതായി തോന്നും. മുതിർന്നവരുടെ വാക്കുകൾ ഗുണകരമായിത്തീരും. ഉത്തരവാദിത്തങ്ങൾ യഥാവിധി നിറവേറ്റാൻ കഴിയും. സഹപാഠികളെ കാണാനും ഓർമകൾ പുതുക്കാനും കഴിയും. പാഴ്ചെലവുകൾ നിയന്ത്രിക്കും. ലളിതമായ ജീവിതശൈലി പാലിക്കാൻ ശ്രമിക്കും. കാര്യനിർവഹണപടുത വർധിക്കും. അതിനാൽ പ്രതിസന്ധികളെ അതിജീവിക്കും.  

ശുഭദിനം  തിങ്കൾ.

ഉത്രട്ടാതി: കുടുംബ സാഹചര്യങ്ങളും കർമരംഗവും അനുകൂലമാവും. വിദ്യാർ‌ഥികൾക്കു പുരോഗതിയുണ്ടാകും. ആരോഗ്യപരമായ വിഷമതകൾ നീങ്ങും. കടബാധ്യതകൾ തീർക്കാൻ ശ്രമിക്കും. ബന്ധുക്കളിൽനിന്നു സഹായങ്ങൾ ലഭിക്കും. പിതാവിനു വിഷമകരമായ കാര്യങ്ങൾ ചെയ്യും. സഹോദരന്മാർ, അയൽക്കാർ എന്നിവരുമായി കൂടുതൽ അടുപ്പം പുലർത്തും. തീരുമാനങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. പല പ്രതിസന്ധികളെയും അതിജീവിക്കാൻ കഴിയും. വിജയേച്ഛയോടെ പ്രവർത്തിച്ചാൽ നല്ലതാണ്.  

ശുഭദിനം – വ്യാഴം.

രേവതി: അധ്വാനത്തിനു തക്കതായ ഫലം ലഭിക്കും. പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്തം വർധിക്കും. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് ഇടയുണ്ട്. മക്കളുടെ സംരക്ഷണത്തിൽ ജാഗ്രത പുലർത്തണം. സമ്പാദ്യശീലം വളരും. കർമരംഗത്തുള്ള സൗഹൃദങ്ങൾ ദൃഢപ്പെടും. വിദേശത്തു തൊഴിൽ ചെയ്യുന്നവർക്കു കാലം ഗുണകരമാണ്. സ്വത്തു സംബന്ധമായ കാര്യങ്ങളിലേർപ്പെടും. വിവാഹം മുതലായ മംഗളകാര്യങ്ങൾ തീരുമാനിക്കപ്പെടും. ഉന്നത വിദ്യാഭ്യാസ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്.  

ശുഭദിനം – ബുധൻ.

Read more.. Star Sign,  Yearly Ptrediction, Soul mate, Numerlogy, Career prediction

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :