E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ആറടി ഒൻപതിഞ്ച് പൊക്കവുമായി ഒരു മോഡൽ; ലക്ഷ്യം വേൾഡ് റെക്കോർഡ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

model
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

റഷ്യയിലെ ഏറ്റവും ഉയരമുള്ള സ്ത്രീ എന്ന റെക്കോർഡ് സ്വന്തമാക്കിയ ഏകറ്ററീനയ്ക്ക് ഒരു സ്വപ്നം കൂടിയുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള മോഡൽ എന്ന റെക്കോർഡ് കൂടി സ്വന്തമാക്കണം. ' നിലവിൽ റെക്കോർഡ് ആമസോൺ ഈവയ്ക്കാണ്. അവളുടെ ഉയരം ആറടി എട്ടിഞ്ചാണ്. എന്നേക്കാൾ ഉയരം കുറവാണവർക്ക് ഏകറ്ററീന പറയുന്നു'.

റഷ്യയിലെ പെൻസ സ്വദേശിനിയായ ഈ 29 വയസ്സുകാരി  ഒളിംപിക്സ് മെഡലിസ്റ്റും മികച്ചൊരു ബാസ്ക്കറ്റ്ബോൾ പ്ലെയറുമാണ്. ഏറ്റവും ഉയരം കൂടിയ മോഡൽ എന്ന വിശേഷണം മാത്രമല്ല ഏറ്റവും നീളം കൂടിയ കാലുകൾക്കുള്ള റെക്കോർഡിനും താൻ അർഹയാണെന്നാണ് അവൾ പറയുന്നത്. 52.4 ഇഞ്ചാണ് കാലിന്റെ നീളം. 

കായിക ജീവിതത്തിനും മോഡലിങ് ജീവിതത്തിനും തന്റെ ഉയരം നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. 16–ാം വയസ്സിലാണ് ജീവിതത്തിലെ ഏറ്റവും  പ്രധാന തീരുമാനമെടുത്തതെന്നും കരിയറായി ബാസ്ക്കറ്റ്ബോൾ തിരഞ്ഞെടുക്കണോ മോഡലിങ് തിരഞ്ഞെടുക്കണോ എന്ന മനസ്സിന്റെ ചോദ്യത്തിന് മോഡലിങ് എന്ന ഉത്തരം കൊടുത്തത് യാതൊരു സമ്മർദ്ദവുമില്ലാതെയായിരുന്നുവെന്നും ഈ മോഡൽ പറയുന്നു.

' ബാസ്ക്കറ്റ് ബോളിൽ എനിക്കു നല്ല  കഴിവുണ്ട്. റഷ്യൻ പ്രീമിയർ ലീഗിലടക്കം ഒരുപാടു മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. 2008 ൽ റഷ്യയുടെ വിമൻസ് ടീമിനെ പ്രതിനിധീകരിച്ച് ഒളിംപിക്സിലും പങ്കെടുത്ത് ബ്രോൺസ് നേടിയിട്ടുണ്ട്'. ഏകറ്ററീന മാത്രമല്ല ഈ കുടുംബത്തിലെ എല്ലാവരും തന്നെ ആറടിക്കു മുകളിൽ ഉയരമുള്ളവരാണ്. അച്ഛന് ആറടി അഞ്ചിഞ്ച് ഉയരമുണ്ട്. അമ്മയ്ക്ക് ആറടി ഒരിഞ്ച് ഉയരവും സഹോദരന് ആറടി ആറിഞ്ച് ഉയരവുമുണ്ട്.  മകൾ ജനിച്ചപ്പോൾത്തന്നെ അവളുടെ ഉയരക്കൂടുതൽ ശ്രദ്ധയിൽപ്പെട്ടുവെന്നാണ് അച്ഛൻ  വിക്ടർ ലിസിൻ പറയുന്നത്.പക്ഷെ തന്റെ ഉയരക്കൂടുതലിനെ അവളൊരിക്കലും നെഗറ്റീവ് ആയി കണ്ടിട്ടില്ല. കായികവിനോദത്തിൽ അതിനെ ഫലപ്രദമായി ഉപയോഗിച്ച് അവൾ കായികലോകത്ത് തിളങ്ങി. 

പൂർണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :