E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരിച്ചവർ തിരിച്ചുവരുമോ? മരണശേഷം മനുഷ്യശരീരത്തിൽ സംഭവിക്കുന്നത് എന്ത്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

dead-body
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മരിച്ചവർ തിരിച്ചുവരുമോ? തിരിച്ചുവന്ന ചരിത്രമുണ്ടോ? ഇക്കാര്യത്തിൽ ശാസ്ത്രത്തിന് പറയാണുള്ളത് എന്താണ്? വർഷങ്ങളായി നടക്കുന്ന ചർച്ചാ വിഷയമാണ് മരണവും തുടർന്നുള്ള ജീവിതവും. മരിച്ച വ്യക്തി തിരിച്ചുവരുമെന്ന് വിശ്വസിച്ച് മലപ്പുറത്ത് ഒരു കുടുംബം ദിവസങ്ങളോളം മൃതദേഹത്തിനു സമീപം കാത്തിരുന്ന വാർത്തയും കണ്ടു. എന്നാൽ ഈ സംഭവത്തിനു പിന്നിൽ അന്തവിശ്വാസമാണെന്നത് വ്യക്തമാണ്. മരണശേഷം ശരീരത്തിനു എന്തു സംഭവിക്കുന്നു? ഇക്കാര്യം വ്യക്തമാക്കുന്നതാണ് കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജൻ ഡോ. ജിനേഷ് പി.എസിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഫെയ്സ്ബുക്ക് പോസ്റ്റ്: 

ആരോഗ്യമേഖലയിലെത്തിപ്പെട്ടിട്ട് ഇരുപത് വർഷമാകുന്നു; ഫൊറൻസിക് മെഡിസിനിൽ എത്തിച്ചേർന്നിട്ട് ഏഴ് വർഷം. ഏതാണ്ട് ആയിരത്തി ഇരുന്നൂറിലധികം പോസ്റ്റ് മോർട്ടം പരിശോധനകൾ നടത്തിയിട്ടുണ്ട്. ഒരു മൂവായിരത്തിലധികം പരിശോധനകൾ കണ്ടിട്ടുണ്ട്. കൊലപാതകങ്ങളും, ആത്മഹത്യകളും, അപകടങ്ങളും അങ്ങനെ, നിരവധി കണ്ടു മറന്നു. 

മനസിനെ ഇന്നും വേട്ടയാടുന്ന ഒരു പരിശോധനയുണ്ട്. വിളറിയ മുഖമുള്ള ദൈന്യത നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടിയുടെ പരിശോധനയാണത്.

രണ്ട് ഉള്ളം കൈകളിലും ഇരു കൈപ്പത്തിക്ക് പുറമെയും പച്ചിലകൾ അരച്ച് ഇട്ടിരിക്കുന്നു. അവ നീക്കം ചെയ്ടപ്പോൾ കാണുന്നത് പൊള്ളി പഴുപ്പ് ബാധിച്ച മുറിവുകളാണ്. ഇതുപോലെ ശരീരത്തിന്റെ പലഭാഗത്തും പൊള്ളിയ പാടുകൾ, ചിലതിൽ പഴുപ്പും. ആന്തരാ അവയവ പരിശോദന കൂടുതൽ വേദനിപ്പിക്കുന്നതായിരുന്നു. വൃക്കകൾ ഏതാണ്ട് പൂർണ്ണമായും പ്രവർത്തന രഹിതം. ഇരു ശ്വാസകോശങ്ങളിലും ശക്തമായ അണുബാധയും. സാധാരണ ഗതിയിൽ ഒരിക്കലും ഈ പ്രായത്തിൽ ഇങ്ങനൊരവസ്ഥയുണ്ടാവില്ല. അതിനാലാണ് കൂടുതൽ അന്വേഷിച്ചത്. 

രണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് വൃക്കകളെ ബാധിക്കുന്ന അസുഖത്തിന്റെ തുടക്കം കണ്ട് ജില്ല ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തതാണ്. എന്നാൽ അവർ മെഡിക്കൽ കോളേജിൽ പോയില്ല, പകരം പോയത് ബന്ധുവായ ഒരു കപട ചികിത്സകന്റെയടുത്തേക്ക്. ഒറ്റമൂലിയും മന്ത്രവാദവുമാണ് ആളുടെ ചികിത്സ. ആ ചികിത്സയുടെ പരിണത ഫലമാണ് നമ്മൾ കണ്ടത്. ഒന്നിടവിട്ട ആഴ്ചയിൽ ഹോമവും ചികിത്സയും. മനസിലായടത്തോളം അന്നത്തെ സാഹചര്യത്തിൽ ചികിത്സിച്ച് ഭേദപ്പെടുത്താമായിരുന്ന അസുഖം. അസുഖം മൂർച്ഛിച്ച അവസ്ഥയിൽ പോലും വൃക്കയിലൊന്ന് മാറ്റിവച്ചാൽ പൂർണ്ണമായും സാധാരണ ജീവിതം നയിക്കാമായിരുന്ന കുട്ടി. 

ജീവനറ്റ ശരീരത്തിൽ നിന്നും അവരുടെ മരണ കാരണം കണ്ടുപിടിക്കുന്നവരാണ് ഞങ്ങൾ, അവരുടെ കഥകൾ ചുഴിഞ്ഞെടുക്കുന്നവരാണ് ഞങ്ങൾ. മൃതശരീരത്തിലെ ശാസ്ത്രീയ പരിശോധനയിലൂടെ മരണകാരണം കണ്ടെത്താനായി ശ്രമിക്കുമ്പോളോ ആ കണ്ടെത്തലുകൾ കോടതിയെ അറിയിക്കുമ്പോളോ, മൊഴി നൽകുമ്പോളോ ഒരു തരി ആശങ്കയുണ്ടാവില്ല ഞങ്ങൾക്ക്. എന്നാൽ ഈ കുട്ടി അനുഭവിച്ച ദുരിതങ്ങളിടക്കിടെ മനസിലേക്കോടിയെത്തും. അതൊരു വേദനയാണ്, എന്തോ കൊളുത്തിവലിക്കുന്ന പോലെയുള്ള വേദന. ചികിത്സിച്ച് മാറ്റാവുന്ന വൃക്കരോഗം ബാധിച്ചയാളിൽ ഹോമം നടത്തുക, കർപ്പൂരം കൊണ്ട് പൊള്ളിക്കുക, അവിടെ അണുബാധയുണ്ടാവുക, അതിനും ചികിത്സിക്കാതിരിക്കുക. 

കുട്ടീ, നിന്നെ ഇല്ലായ്മ ചെയ്തത് നമ്മുടെ ഇടയിലുള്ള അന്ധവിശ്വാസങ്ങളാണ്. ആ തെറ്റിനെ തിരുത്താനാവാത്ത, അശാസ്ത്രീയതയെ ഇല്ലായ്മ ചെയ്യാനാകാത്ത ഞാനും കുറ്റവാളിയാണ്. ഈ കഴിഞ്ഞ ഒന്നുരണ്ടു വർഷത്തിനുള്ളിൽ ഏതാണ്ട് പത്തോളം സംഭവങ്ങളാണ് കേട്ടത്, ഒറ്റമൂലിയുടെയും ഹോമം നടത്തി ചരട് കെട്ടി അസുഖം മാറ്റാൻ പോകുന്നതിന്റെയും. 

ഒരിക്കൽ മാത്രം കണ്ട ആ മുഖം വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാനാകുന്നില്ല, കുട്ടീ... മാപ്പ്. അന്ധവിശ്വാസങ്ങളെ പുൽകുന്ന ഈ സമൂഹമാണ് നിന്നെ ഇല്ലായ്മ ചെയ്തത്.

ഇന്നിപ്പോൾ കേൾക്കുന്നത് മറ്റൊരു വാർത്തയാണ്. "ജീവൻ വെക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയും മക്കളും മൃതദേഹത്തിന് മൂന്ന് മാസം കാവലിരുന്നു" എന്ന വാർത്ത. വായിച്ചിട്ട് അവിശ്വസനീയമായി തോന്നി. കാരണം മരണം സംഭവിച്ചാൽ താമസിയാതെ തന്നെ ജീർണ്ണിക്കൽ പ്രക്രിയ ആരംഭിക്കും. സാധാരണ ഗതിയിൽ രഹസ്യമായി സൂക്ഷിക്കാൻ പ്രയാസമാണ്. 

മരണത്തിന് ശേഷം ശരീരത്തിന് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയാൽ ഒരു പരിധിവരെയുള്ള അന്ധവിശ്വാസങ്ങളും അതുമൂലമുള്ള ചൂഷണങ്ങളും ഒഴിവാക്കാൻ സാധിക്കും.

ശ്വാസോച്ഛാസം രക്തയോട്ടം തുടങ്ങിയവ നിലക്കും എന്ന് ഞാൻ പറയേണ്ടതില്ലല്ലോ. മരണം സംഭവിച്ചധികം താമസിയാതെ തന്നെ കൃഷ്‌ണമണി (Pupil) വികസിക്കും എന്നും അറിയാമല്ലോ. 

ജീവനോടെയുണ്ടോ മരിച്ചോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള സസ്‌പെൻഡഡ്‌ അനിമേഷൻ (Suspended animation) എന്ന അവസ്ഥയുണ്ട്. Apparent Death എന്നും വിളിക്കാറുണ്ടിതിനെ. ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ ജൈവ പ്രവർത്തനങ്ങൾ എല്ലാം തിരിച്ചറിയാനാവാത്തത്ര മന്ദീഭവിക്കുകയാണ്. വെള്ളത്തിൽ മുങ്ങുക, കറണ്ടടിക്കുക, സൂര്യാഘാതമേൽക്കുക തുടങ്ങിയ അവസരങ്ങളിൽ ഇതുസംഭവിക്കാം. ചിലപ്പോൾ നവജാത ശിശുക്കളിൽ വിശദീകരിക്കാനാവാത്ത കാരണങ്ങളാലും ഇതുസംഭവിക്കാം. 

Algor Mortis: 98.6°F ആണ് ജീവനുള്ളപ്പോൾ ശരീര താപനില എന്നറിയാമല്ലോ. മരണത്തിന് ശേഷം ശരീര താപനില അന്തരീക്ഷ താപനിലക്ക് തുല്യമാകും. 

Postmortem Caloricity: എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ മരണത്തിന് ശേഷം കുറച്ചുമണിക്കൂറുകൾ വരെ ശരീര താപനില കുറയില്ല. സൂര്യാഘാതം, ടെറ്റനസ്, കാഞ്ഞിരം വിഷബാധ, സെപ്റ്റിസീമിയ തുടങ്ങിയ കാരണങ്ങൾകൊണ്ടുണ്ടാകുന്ന മരണങ്ങളിലാണിങ്ങനെ സംഭവിക്കുക. ഇത്തരം മരണങ്ങളിൽ ശരീരത്തിലെ ജൈവപ്രകൃയകളിലൂടെ കൂടുതൽ താപം ഉദ്പാദിപ്പിക്കുന്നുണ്ട്. 

Postmortem Staining: ഗുരുത്വാകർഷണം മൂലം മൃതശരീരത്തിലെ രക്തം ശരീരത്തിന്റെ അടിഭാഗത്തേക്കൊഴുകുകയും ആ ഭാഗത്തെ ത്വക്കിന് നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. മരണം സംഭവിക്കുമ്പോൾ തന്നെ ഈ ഒഴുക്കാരംഭിക്കുന്നു. 2 cm വ്യാസം മതിക്കുന്ന ഭാഗത്ത് ഈ നിറവ്യത്യാസം ഉണ്ടാവാൻ രണ്ടുമണിക്കൂർ വേണ്ടിവരില്ല. എന്നാൽ ഇങ്ങനെയുണ്ടാകുന്ന പല ഭാഗങ്ങൾ സംയോജിച്ച് ശരീരത്തിന്റെ കീഴ്ഭാഗം ആകമാനം നിറവ്യത്യാസമുണ്ടാകാൻ 6 മണിക്കൂർ വരെയെടുക്കാം. ശരീരം അതേ അവസ്ഥയിൽ തുടർന്നാൽ 12 മണിക്കൂറിനകം സ്‌റ്റെയ്‌നിങ് കീഴ്ഭാഗത്ത് ഉറക്കുകയും ചെയ്യും. ഏകദേശ മരണസമയം കണ്ടുപിടിക്കാനും മരണ ശേഷം മൃതദേഹം മാറ്റിയിട്ടുണ്ടോ എന്നറിയാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും പോസ്റ്റ് മോർട്ടം സ്‌റ്റെയ്‌നിംഗ് സഹായകമാകാറുണ്ട്. ഉദാഹരണമായി തൂങ്ങി മരിച്ച ഒരു ശരീരത്തിൽ കൈകാലുകളുടെ താഴ്ഭാഗത്തായിരിക്കും ഈ നിറവ്യത്യാസം. 

Primary Flaccidity: മരണം സംഭവിച്ചയുടനെ തന്നെ ശരീരത്തിലെ മാംസപേശികളുടെ മുറുക്കം ഇല്ലാതാവുകയും അവ തളരുകയും ചെയ്യും. കീഴ്ത്താടി താഴോട്ടാകുകയും സന്ധികള്‍ അയവുള്ളതാവുകയും ചെയ്യും. പേശികളിലെ ATP ക്ഷയിക്കുന്നത് വരെ ഈ തളർച്ച നീണ്ടുനിൽക്കും. ഈ അവസ്ഥയുടെ നല്ലൊരു പ്രദര്‍ശനമാണ് Michelangelo-യുടെ പ്രശസ്ത ശില്പമായ Pieta. 

Rigor mortis: മാംസപേശികളുടെ തളർച്ച മാറി കാഠിന്യം പ്രാപിക്കുന്ന അവസ്ഥയാണിത്. പേശികളിലെ ATP ശോഷിക്കുന്നതാണ് കാരണം. ശരീരത്തിലെ എല്ലാ തരം പേശികളിലും റൈഗർ ബാധിക്കും. വലുപ്പത്തിൽ ചെറിയ കൂട്ടം പേശികളിലാണ് വ്യത്യാസം ആദ്യം തിരിച്ചറിയാനാകുക. ശരീരത്തിൽ ആദ്യമായി ബാധിക്കുക ഹൃദയ പേശികളെയാണ്. ശരീരത്തിന് പുറത്താദ്യം ബാധിക്കുന്നത് കൺപോളകളിലാണ്. തല മുതൽ പാദംവരെ ക്രമമായാണ് കാഠിന്യം കാണപ്പെടുക. തലയിലും കഴുത്തിലും 2 മണിക്കൂർ കൊണ്ടും കൈകളിൽ 4 മണിക്കൂർ കൊണ്ടും കാലുകളിൽ 6 മണിക്കൂർ കൊണ്ടും റൈഗർ ഉണ്ടാവും.

ബലം പ്രയോഗിച്ചാൽ സന്ധികളിലെ ഈ കാഠിന്യം ഇല്ലാതാക്കാം. ഒരിക്കൽ കാഠിന്യം ഇല്ലാതായാൽ വീണ്ടും രൂപപ്പെടില്ല. 

ബലം പ്രയോഗിച്ചില്ലെങ്കിലും ഈ കാഠിന്യം സ്വാഭാവികമായി ഇല്ലാതാവും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ 18 മണിക്കൂർ മുതൽ ഈ തളർച്ച ആരംഭിക്കും. ഏതാണ്ട് 36 - 48 മണിക്കൂർ കൊണ്ട് ശരീരത്തിലെ സന്ധികളും പേശികളും പൂർണ്ണമായി തളരും. കാഠിന്യം രൂപപ്പെടുന്ന അതേ ക്രമത്തിലാണ് ഇതില്ലാതാവുന്നതും, അതായത് ഉച്ചിമുതൽ പാദം വരെ. ശൈത്യകാലത്ത് റൈഗർ മോർട്ടിസ് കൂടുതൽ സാവകാശം മാത്രമേ ഇല്ലാതാവുകയുള്ളൂ.

മരണസമയം കണ്ടുപിടിക്കാനും ചില സാഹചര്യങ്ങളിൽ മരണ കാരണത്തിലേക്കുള്ള സൂചനകൾ ലഭിക്കുന്നതിനും റൈഗർ മോർട്ടിസ് സഹായകരമാണ്. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :