E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 02 2021 03:25 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

25 ലക്ഷത്തിന് 'ആഡംബര'വീട്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-wayanadu
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇരുനില വീട്, 4 കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ, ലിവിങ്, ഡൈനിങ്, അടുക്കള...പക്ഷേ എല്ലാത്തിനും കൂടെ ബജറ്റ് 25 ലക്ഷമേ പാടുള്ളൂ... നാടോടിക്കാറ്റ് സിനിമയിലെ ദാസന്റെയും വിജയന്റെയും ആഗ്രഹം പോലെ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്നം' എന്നേ ആരും ആദ്യം കരുതുകയുള്ളൂ...പക്ഷേ ഈ ബജറ്റിൽനിന്നുകൊണ്ടുതന്നെ ഉടമസ്ഥന്റെ ആഗ്രഹങ്ങൾ നടപ്പാക്കിക്കൊടുത്തു മലപ്പുറം എ എസ് ഡിസൈൻ ഫോറത്തിലെ ഡിസൈനർ സലിം. 

വയനാട് മാനന്തവാടിയിൽ വാങ്ങിയ 12 സെന്റിലാണ് സമകാലിക ശൈലിയിലുള്ള വീട്. പുറത്തും നിന്നും കാണുമ്പോൾ ഇതൊരു ബജറ്റ് വീടാണെന്ന് പറയുകയേയില്ല. എന്നാൽ ഒരു ചെറിയ കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും നിവർത്തിക്കുന്ന ബജറ്റ് വീട് തന്നെയാണിത്. 1600 ചതുരശ്രയടിയാണ് വിസ്തീർണം. ചെറിയ ഇടത്തിനു പോലും ഉപയുക്തത ലഭിക്കും വിധമാണ് പ്ലാൻ വരച്ചത്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ എവിടൊക്കെ ചെലവു കുറയ്ക്കാമോ അവിടെല്ലാം ചെലവു കുറയ്ക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. 

കന്റംപ്രറി ശൈലിയിലുള്ള നിറങ്ങളാണ് വീടിനു നൽകിയത്. എക്സ്റ്റീരിയറിൽ ഗ്രീനിഷ് ഗ്രേയും വൈറ്റും, ജനലുകൾക്കും വാതിലുകൾക്കും വുഡ് ഫിനിഷും നൽകി. ഫ്രണ്ട് എലിവേഷനിൽ ചില ഭിത്തികളിൽ ക്ലാഡിങ് സ്‌റ്റോൺ ഒട്ടിച്ചത് കുലീനമായ ഒരു ലുക് നൽകുന്നു. മുൻപിലെ ജനലുകൾക്ക് സ്ലോപിങ് സൺഷെയ്ഡുകൾ നൽകിയത് ശ്രദ്ധേയമാണ്. ഫർണിച്ചറുകൾ ലെതർ ഫിനിഷിൽ കസ്റ്റംമെയ്‌ഡായി ഒരുക്കിയതാണ്.

പരമാവധി സ്ഥലലഭ്യത കിട്ടാനായി  L ഷേപ്പിൽ ലിവിങ് -ഡൈനിങ് സ്‌പേസ് ക്രമീകരിച്ചു. സിറ്റ്ഔട്ടിൽ നിന്നും നേരെ കയറി വരുന്നത് ലിവിങ്ങിലേക്കാണ്. അതിന്റെ വശത്തായി ഡൈനിങ് സ്‌പേസ്.

ആറു പേർക്കിരിക്കാവുന്ന ലളിതമായ ഡൈനിങ് ടേബിൾ. ഇതിന്റെ പിറകിലെ ഭിത്തിയിൽ ടിവി യൂണിറ്റ് നൽകി. ഡൈനിങ്ങിന്റെ ഒരു വശത്തെ ഭിത്തിയിൽ വോൾ സ്റ്റിക്കർ ഒട്ടിച്ചത് ശ്രദ്ധേയമാണ്. കിടപ്പുമുറിയുടെയും അടുക്കളയുടെയും ഇടയിലുള്ള സ്‌പേസിലാണ് വാഷ് ഏരിയ ക്രമീകരിച്ചത്. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :