E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

പ്രണയഫലം (2017 ജൂലൈ 09 മുതൽ 15 വരെ)

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

love-prediction
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

ഈയാഴ്‌ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങൾ നല്ല നിലയിൽ മുന്നോട്ടു കൊണ്ടുപോകാൻ ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകൾ വേണം. ഈ കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ചെറിയ തോതിൽ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും വലിയ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും): 

ഈ ആഴ്ച ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ നടക്കും. ശരീരസുഖം കുറയും. അതുകൊണ്ടുതന്നെ പ്രണയബന്ധത്തിനു കഴിഞ്ഞയാഴ്ചകളിലെ ഉന്മേഷം കിട്ടില്ല. എങ്കിലും പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. പ്രണയപങ്കാളിയുമായി നല്ല ബന്ധം നിലനിർത്താൻ കഴിയും. ഗോസിപ്പുകളും അപവാദപ്രചാരണങ്ങളും ഉണ്ടാകുമെങ്കിലും അവയെ വിജയകരമായി മറികടക്കാൻ കഴിയും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

ഈയാഴ്ച മിഥുനക്കൂറുകാർക്ക് ദൈവാനുഗ്രഹത്താൽ പ്രണയകാര്യങ്ങൾ വിചാരിക്കുന്നതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. ഇടയ്ക്കു ചില ദിവസങ്ങളിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാമെങ്കിലും ആഴ്ചയുടെ അവസാനത്തോടെ പ്രണയകാര്യങ്ങളിലെ തടസ്സങ്ങളെല്ലാം മാറിക്കിട്ടും. പുതിയ സുഹൃത്തുക്കളെ പരിചയപ്പെടാനിടയുണ്ട്.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്ച കർക്കടകക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര കിട്ടുന്നില്ലെന്നു തോന്നും. എങ്കിലും വിചാരിച്ച കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും വീണ്ടെടുക്കാനും കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായമുണ്ടാകും.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും): 

ഈയാഴ്‌ച ചിങ്ങക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അൽപം മന്ദത അനുഭവപ്പെട്ടേക്കാമെങ്കിലും പൊതുവെ അനുകൂലമായിരിക്കും. വിചാരിച്ച കാര്യങ്ങളിൽ കുറെയൊക്കെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ വാക്കും പെരുമാറ്റവും ഉണ്ടാകുന്നില്ലെന്ന തോന്നൽ ചില സമയങ്ങളിൽ ഉണ്ടാകും. അസൂയാലുക്കൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിദഗ്ധമായി തരണം ചെയ്യാൻ കഴിയും.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):

ഈയാഴ്ച കന്നിക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ പ്രശ്നങ്ങളൊന്നും കാര്യമായി ഉണ്ടാകില്ല. വ്യാഴം അനുകൂലഭാവത്തിലുള്ളതിനാൽ ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ദൈവാനുഗ്രഹം ഒപ്പമുണ്ടായിരിക്കും. കണ്ടകശ്ശനി തൽക്കാലത്തേക്കു മാറിയതിനാൽ പ്രണയകാര്യങ്ങളിൽ പ്രതിസന്ധിയൊന്നുമുണ്ടാകില്ല. പ്രണയപങ്കാളിയിൽ നിന്നു സ്‌നേഹപൂർണമായ പെരുമാറ്റം പ്രതീക്ഷിക്കാം. മനസ്സിന്റെ നിയന്ത്രണത്തിലൂടെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ കഴിയുകയും ചെയ്യും.

പൂർണരൂപം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :