E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

അകമ്പടിക്കായി സൂപ്പർ ബൈക്കുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

just-married
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

35 ലക്ഷം രൂപ വിലമതിക്കുന്ന അലങ്കരിച്ച 1700 സിസി സൂപ്പർബൈക്കിൽ വിവാഹ വേഷത്തിൽ വധൂവരന്മാ‍ർ. അകമ്പടിയായി 700 സിസി മുതൽ മുകളിലോട്ടുള്ള ഒൻപതു സൂപ്പർ ബൈക്കുകളിൽ സുഹൃത്തുക്കൾ. ഇടിമുഴക്കം പോലുള്ള ശബ്ദവീചികളുയർത്തി ഫോർട്ട്കൊച്ചിയിലെ ഹോട്ടലിൽനിന്നു മട്ടാഞ്ചേരി ബസാർ റോഡിലൂടെയായിരുന്നു യാത്ര. മട്ടാഞ്ചേരിയിലെ റിസോർട്ടിൽ മോട്ടോ ഡാൻസിന്റെ അകമ്പടിയോടെയായിരുന്നു സൽക്കാരച്ചടങ്ങിനു തുടക്കം. നൃത്തവിരുന്നിൽ വധൂവരന്മാരും പങ്കാളികളായി. കേരള റൈഡേഴ്സ് ക്ലബ് അംഗം ഡോ. ഋഷി ജോർജിന്റെയും യൂഫി പോളിന്റെയും വിവാഹച്ചടങ്ങാണ് അതിഥികൾക്കു  വിസ്മയക്കാഴ്ചയൊരുക്കിയത്. 

ഇടപ്പള്ളി തോപ്പിൽ ഹോയ്സാല അവന്യൂവിൽ ഡോ. കെ.എം. ജോർജിന്റെയും ഗ്രേസ് ജോർജിന്റെയും മകനാണു ഡോ. ഋഷി ജോർജ്. കെ.പി. പോളിന്റെയും  ട്രീസാ പോളിന്റെയും മകളാണു യുഫി പോൾ. ഫോർട്ട്കൊച്ചി സാന്താക്രൂസ് ബസിലിക്കയിലായിരുന്നു വിവാഹം.വരനും വധുവും ഒഴികെയുള്ളവർ മോട്ടോ ഡാൻസ് വേഷവിധാനങ്ങളോടെയാണ് മോട്ടോ നൃത്തം അവതരിപ്പിച്ചത്. ബൈക്ക് റൈഡർമാർ സാധാരണയായി ധരിക്കുന്ന ഹെൽമറ്റ്, ജാക്കറ്റ്, ഗ്ലൗസ്, ഷൂസ് തുടങ്ങിയവ  ധരിച്ചാണ് റൈഡേഴ്സ് ക്ലബ് അംഗങ്ങൾ എത്തിയത്.700 സിസിക്കു മുകളിലുള്ള സൂപ്പർ ബൈക്ക് റൈഡർമാരുടെ ക്ലബാണ് കെആർസി. ചെറുപ്പം മുതൽ സൂപ്പർ ബൈക്കുകളുടെ ആരാധകനായ ഡോ. ഋഷി ജോർജ് തന്റെ വിവാഹച്ചടങ്ങും അവിസ്മരണീയമാക്കി മാറ്റുകയായിരുന്നു. ക്ലബ് സ്ഥാപകൻ ജോബിൻ ജോസിന്റെ നേതൃത്വത്തിലായിരുന്നു റൈഡർമാർ എത്തിയത്. 70 പേർ ക്ലബിൽ അംഗങ്ങളായുണ്ടെന്നു ജോബിൻ ജോസ് പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :