E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഞെട്ടിക്കും അതിവേഗം, അത്യുഗ്രൻ ഫീച്ചറുകൾ, ഐഫോണിനേക്കാൾ മികച്ചത് വണ്‍ പ്ലസ്5

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

iphone-new
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വേഗതയുടെ കാര്യത്തില്‍ വെല്ലാന്‍ മറ്റാരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വണ്‍ പ്ലസ് 5. ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍ മാത്രമല്ല, ആപ്ലിക്കേഷനുകള്‍ തുറന്നുവരുന്നതിന്റെ വേഗതയുടെ കാര്യത്തിലും ചൈനീസ് കമ്പനിയുടെ പുതിയ ഫ്ലാഗ്ഷിപ് ഫോൺ വണ്‍ പ്ലസ് 5 കിടുവാണെന്നാണ് തേര്‍ഡ് പാര്‍ട്ടി സ്പീഡ് ടെസ്റ്റുകളില്‍ കാണിക്കുന്നത്. മറ്റു ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഇതിന്റെ ഏഴയലത്ത് പോലും വരില്ലെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതൊന്നുമല്ല, വേഗതയുടെ കാര്യത്തില്‍ ഐഫോണ്‍ 7 പ്ലസിനെ പോലും പിന്നിലാക്കുന്ന ശേഷിയുണ്ടത്രേ വൺ പ്ലസ് 5ന്!

പ്രമുഖ യുട്യൂബ് ചാനലായ ഫോണ്‍ബഫ് ആണ് സ്പീഡ് ടെസ്റ്റ് വിഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചില ആപ്പുകളും ഗെയിമുകളും ലോഞ്ച് ചെയ്യാനായി വണ്‍ പ്ലസ് 5, ഐഫോണ്‍ സെവന്‍ പ്ലസ് എന്നിവ എടുത്ത സമയം കാണിക്കുകയായിരുന്നു പരീക്ഷണം.  

എന്നാല്‍ ഫോണിന്റെ മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് ഐഫോണിനെക്കാള്‍ മികച്ചതാണ് എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്ലിക്കേഷന്‍ തുറന്നു വരാനുള്ള സമയം മാത്രമാണ് ഇവിടെ പരിഗണിച്ചത്. ഫയലുകള്‍ കോപ്പി ചെയ്യുന്നതോ ഒഎസിന്റെ മറ്റു പ്രവര്‍ത്തനങ്ങളോ ഇതല്ലാതെയുള്ള മറ്റു പ്രവര്‍ത്തനങ്ങളോ ഒന്നും ഈ ടെസ്റ്റില്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത് ഫോണുകളുടെ സമ്പൂര്‍ണ്ണ താരതമ്യമാണ് എന്നൊന്നും പറയാനാവില്ല. 

ഐഫോണിനേക്കാള്‍ വേഗതയില്‍ ആപ്ലിക്കേഷനുകള്‍ ലോഞ്ച് ചെയ്യുന്നതിന് പിന്നിലെ പ്രധാന കാരണം ആപ്ലിക്കേഷനുകള്‍ തുറക്കുമ്പോഴും ക്ലോസ് ചെയ്യുമ്പോഴും വരുന്ന അനിമേഷനാണ്. ഐഫോണില്‍ അനിമേഷനുകള്‍ കുറച്ചുകൂടി സമയമെടുത്താണ് വരുന്നത്. വണ്‍ പ്ലസിനാവട്ടെ അനിമേഷന്റെ ദൈര്‍ഘ്യം വളരെ കുറവാണ്.  

പെര്‍ഫോമന്‍സിന്റെ കാര്യത്തിലും വണ്‍ പ്ലസ് 5നു ക്വാളിറ്റി നിലനിര്‍ത്താന്‍ സാധിക്കും എന്നുതന്നെയാണ് പൊതുവേ കരുതുന്നത്. സ്‌നാപ്ഡ്രാഗന്‍ 835 SoCയുടെ കരുത്തില്‍ എത്തുന്ന ഫോണിന് 8 ജിബി റാം ആണുള്ളത്. രണ്ടു ആഴ്ച മുൻപാണ് വണ്‍ പ്ലസ് 5 വിപണിയില്‍ ഇറങ്ങിയത്. ഇന്ത്യയില്‍ വൺപ്ലസ് 5 ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില 32,999 രൂപയാണ്. 8GB RAM ഉള്ള മോഡല്‍ വില 37,999 രൂപയും.  

5.5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനാണ് ഇതിനുള്ളത്. ഓക്സിജൻ ഒഎസ് സപ്പോര്‍ട്ടുള്ള ആൻഡ്രോയ്ഡ് 7.1.1 നൂഗട്ടാണ് ഇതിന്‍റെ പ്ലാറ്റ്ഫോം. 64 ജിബി, 128ജിബി എന്നിങ്ങനെ രണ്ടു സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇത് ലഭ്യമാവുക. ഇതിന്‍റെ ക്യാമറയും ഒട്ടും മോശമല്ല. 16 മെഗാപിക്സൽ, ടെലിഫോട്ടോ 20 മെഗാപിക്സൽ സെന്‍സറുകളാണ് പിന്‍വശത്ത്. മുന്‍ക്യാമറയാവട്ടെ 16 മെഗാപിക്സലിന്റേതാണ്. ക്വിക്ക് ചാര്‍ജിംഗിനായുള്ള ഡാഷ് ചാര്‍ജ് സപ്പോര്‍ട്ടോടു കൂടി എത്തിയ ഫോണിന് 3300mAh ബാറ്ററിയാണ് ഉള്ളത്.

കൂടുതൽ വാർത്തകൾക്ക് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :