E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

എന്തിനും ഏതിനും നിരാശയോ? ഒഴിവാക്കാം ഈ നാലു ചോദ്യത്തിനു ഉത്തരം കണ്ടെത്തുന്നതിലൂടെ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

depression.jpg.image
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നിരാശ എന്നത് ജീവിതത്തില്‍ നമുക്ക് ഒഴിവാക്കാനാകാത്ത മാനസികാവസ്ഥയാണ്. പലപ്പോഴും മാനസികമായി വലിയ പരിക്കുകള്‍ പോലും ഏല്‍പ്പിച്ച് കടന്ന് പോകുന്ന വില്ലന്‍ കൂടിയാണ് നിരാശ. ഒഴിവാക്കാനാകില്ലെങ്കിലും നിരാശ എന്ന അവസ്ഥയെ ഫലപ്രദമായി നേരിടാനും ആ അനുഭവം പിന്നീടുള്ള ജീവിതത്തില്‍ പ്രയോജനപ്പെടുത്താനും നമുക്ക് കഴിയും. നിരാശയില്‍ നിന്ന് നിങ്ങളെ രക്ഷിക്കാന്‍ താഴെ പറയുന്ന നാല് ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിച്ചേക്കാം. 

1. എന്താണ് സന്തോഷം തരുന്ന കാര്യങ്ങള്‍

നിരാശയുടെ അടിസ്ഥാന കാരണം സന്തോഷം ഇല്ലായ്മയോ ഉണ്ടായിരുന്ന സന്തോഷം നഷ്ടപ്പെട്ടതോ ആയിരിക്കും. സന്തോഷം എന്നത് ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തമാണെങ്കിലും മിക്കപ്പോഴും അവ പൊതു ബോധത്തില്‍ അധിഷ്ഠിതമായ കാര്യങ്ങളെ ബന്ധപ്പെടുത്തിയായിരിക്കും. അതായത് നല്ല ജോലി, ഉയര്‍ന്ന വരുമാനം, വില കൂടിയ സാധനങ്ങള്‍, നല്ല വീട്, മികച്ച ജീവിത പങ്കാളി..ഈ ലിസ്റ്റ് ഇങ്ങനെ നീണ്ട് പോകും. നിങ്ങളുടെ നിരാശയ്ക്ക് കാരണം ഇങ്ങനെ സമൂഹം അളവുകോലായി നിശ്ചയിച്ചിട്ടുള്ള എന്തെങ്കിലും കാര്യമാണോ എന്ന് പരിശോധിക്കുക.

സന്തോഷം എന്നത് വളരെ ചെറിയ കാര്യങ്ങളില്‍ പോലും ഉണ്ടെന്ന് തിരിച്ചറിയുക. വിലയ നേട്ടങ്ങളില്‍ സന്തോഷം ലഭിക്കുമെന്ന് കരുതി ഇറങ്ങിത്തിരിക്കുന്നവര്‍ക്ക് പോലും അവ നേടിയ ശേഷം ലഭിക്കുന്ന സന്തോഷം തുലോം തുച്ഛമായിരിക്കും. അവര്‍ക്ക് അതിലും വലിയ ആഗ്രഹങ്ങളാകും പിന്നീട് കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ വലിയ കാര്യങ്ങള്‍ക്ക് മാത്രം കാത്തിരിക്കാതെ ഇപ്പോള്‍  സംഭവിച്ച് കൊണ്ടിരിക്കുന്ന ചെറിയ കാര്യങ്ങളെ ശ്രദ്ധിക്കാന്‍ മനസ്സിനെ അനുവദിക്കുക. അതില്‍ സന്തോഷിക്കാന്‍ മനസ്സിനെ ശീലിപ്പിക്കുക.

2. നിങ്ങളെ സന്തോഷിപ്പിക്കുന്ന വ്യക്തികള്‍ ആരാണ്

ജീവിതത്തില്‍ സന്തോഷവും സംതൃപ്തിയും ലഭിക്കാന്‍ ആ ഒരാള്‍ക്കായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ നമുക്ക് ചുറ്റുമുള്ളവരില്‍‍ ആ ഒരാള്‍ക്ക് നാം ഉണ്ടാവണമെന്ന് കരുതുന്ന മിക്ക ഗുണങ്ങളും ഉള്ള പലരും ഉണ്ടാകും. നാം അവരെ ശ്രദ്ധിക്കാതിരിക്കുകയോ അവഗണിക്കുകയോ ചെയ്യുന്നുണ്ടാകാം. എത്ര കാത്തിരുന്ന കൂടെ കൂട്ടുന്ന ഒരാളായാലും അവര്‍ക്കും കുറവുകള്‍ ഉണ്ടാകുമെന്നത് മറ്റൊരു വസ്തുത.

ചുറ്റുമുള്ളവരില്‍ പലരിലായി നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എല്ലാം കണ്ടേക്കാം. അതിനാല്‍ നിരാശയ്ക്ക് പകരം നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥയില്‍ തന്നെ ചുറ്റുമുള്ളവരുമായി ഇടപഴകുക. ഇതിലൂടെ നിങ്ങളുടെ നിരാശയും നഷ്ടബോധവും തനിയെ ഇല്ലാതാകുമെന്ന് ഉറപ്പ്.

3. നമുക്ക് നാം സമയപരിധികള്‍ നിശ്ചയിക്കുന്നതെന്തിന്

സമൂഹത്തിന്‍റെ ചട്ടക്കൂടുകള്‍ വ്യക്തിയെ കുടുക്കുന്ന മറ്റൊരു കാര്യമാണ് സമയപരിധി. ഇത്ര വയസ്സ് വരം പഠനം, ഇതാം വയസ്സില്‍ വിവാഹം, ഇത്രാമത്തെ വയസ്സില്‍ കുട്ടി. ഈ സമയപരിധികള്‍ കടന്ന് പോകുന്നത് കുറ്റമായി ആരം പറയാതെ തന്നെ നമുക്ക് തോന്നുന്നു എന്നതാണ് ഈ ചട്ടക്കൂട് നമ്മില്‍ അറിയാതെ തന്നെ സൃഷ്ടിച്ചിരിക്കുന്ന നിയന്ത്രണത്തിന്‍റെ തെളിവ്. ഒരാള്‍ക്ക് ഇഷ്ടമുള്ള സമയം വരെ അയാള്‍ക്ക് ആകും വരെ താല്‍പ്പര്യമുള്ള കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാം കഴിയും.

സമൂഹം നിഷ്കര്‍ഷിക്കുന്ന ,സമയപരിധിയില്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാത്തതാണ് നിങ്ങളുടെ നിരാശയ്ക്ക് കാരണമെങ്കില്‍ ആ നിരാശയ്ക്ക് പുല്ലുവില കല്‍പ്പിക്കാം. കാരണം നിങ്ങളുടെ സമയപരിധികള്‍ നിങ്ങള്‍ക്ക് നിശ്ചയിക്കാന്‍ മാത്രം അവകാശപ്പെട്ട ഒന്നാണ്.

4. എന്തിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്

പരിശ്രമിക്കുന്നത് ലഭിക്കാതെ വരുമ്പോള്‍ നിരാശരാകുന്നത് സ്വാഭാവികമാണ്. പക്ഷെ ഇങ്ങനെ നിരാശപ്പെടുന്നവരെെല്ലാം മറക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ ശ്രമിച്ചത് ഒരു വഴിയോ രണ്ട് വഴിയോ മാത്രമാകും. ഒരു ലക്ഷ്യത്തിലേക്കെത്താന്‍ പല വഴികളുണ്ട്.  ഒരു വഴി പരാജയപ്പെട്ടാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍  അന്വേഷിക്കാന്‍ തയ്യാറാകുക. അതിന് വേണ്ടി നിരാശ മാറ്റി വച്ച് പ്രതീക്ഷ കൈമുതലാക്കുക.

നിങ്ങള്‍ എന്തിനെ തേടുന്നുവോ അത് നിങ്ങലെ തേടുന്നു എന്ന് പറഞ്ഞത് ജലാലുദ്ദീന്‍ റൂമിയാണ്. നിങ്ങള്‍ തേടുന്നതിലേക്കുള്ള വഴി നിങ്ങള്‍ തിരഞ്ഞെടുക്കുക. ഒരു വഴി മുടങ്ങിയാല്‍ അതിന് പകരം മറ്റ് വഴികള്‍ക്കുള്ള സാദ്ധ്യതകള്‍ ആരായുക.

Read More.. Love and life,  New trends

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :