E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

സ്വപ്നമായിരുന്നില്ല; അടുക്കളയിൽ ആന!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

malappuram-elephant
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എടക്കര ∙ പാതിരാത്രി അടുക്കളയിൽ ആന ! മണിമൂളിയെ കാലങ്ങളായി വിറപ്പിക്കുന്ന ഒറ്റക്കൊമ്പനാണ് മണിമൂളി തഴവയലിലെ തടത്തിൽ ജോർജിന്റെ വീടിനു പുറത്തെ അടുക്കളയിൽ കയറിയത്. കഴിഞ്ഞദിവസം രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ബഹളംകേട്ട് എഴുന്നേറ്റ ജോർജ് ലൈറ്റിട്ട് നോക്കുമ്പോൾ അടുക്കളയ്ക്കുള്ളിൽ ആനയെക്കണ്ട് ഞെട്ടി. അമ്പരന്നുപോയ ജോർജ് പിന്നീട് ധൈര്യം സംഭരിച്ച് ബഹളംവച്ചതോടെ ആന പിന്തിരിഞ്ഞു. 

വീടിനു പിറകിലെ കൃഷിയിടത്തിലേക്കു നീങ്ങിയ ആന തെങ്ങുകൾ കുത്തിമറിച്ച് രണ്ടു മണിക്കൂറോളം കഴിഞ്ഞാണ് കാടു കയറിയത്. കഴിഞ്ഞ മൂന്നു ദിവസവും രാത്രിയിൽ ഒറ്റക്കൊമ്പൻ, ജോർജിന്റെ കൃഷിയിടത്തിൽ നാശംവരുത്തിയിട്ടുണ്ട്. ഒറ്റക്കൊമ്പൻ കാട് കയറിയതിന്റെ ആശ്വാസത്തിലായിരുന്ന നാട്ടുകാർ വീണ്ടും ഭീതിയിലായിരിക്കയാണ്.

കായ്ഫലമുളള ഒൻപത് തെങ്ങുകളും ആറ് കമുകുകളും നശിപ്പിച്ചു. മണിമൂളി, നെല്ലിക്കുത്ത്, രണ്ടാംപാടം, തെക്കേപാലാട്, മുന്നൂറ് തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിൽ കറങ്ങി ഒരു മാസത്തോളം ഒറ്റക്കൊമ്പൻ ഭീതി സൃഷ്ടിച്ചിരുന്നു. രണ്ടു പേർക്ക് ഒറ്റക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഇവരുൾപ്പെടെ ഒറ്റക്കൊമ്പന് മുൻപിൽ അകപ്പെട്ട പലർക്കും തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :