ഐക്യു പരീക്ഷയില്‍ വിഖ്യാത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും സ്റ്റീഫന്‍ ഹോക്കിങ്ങിനേയും മറികടക്കുന്ന മാര്‍ക്ക് നേടിയാണ് ഇന്ത്യന്‍ വംശജനായ അര്‍ണവ് ശര്‍മ്മ ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. ജീനിയസുകള്‍ക്ക് മാത്രമാണ് 140ലേറെ പോയിന്റ് നേടാനാവുകയെങ്കില് ഈ പതിനൊന്നുകാരന് 162 പോയിന്റുകളാണ് നേടിയത്. ഐന്‍സ്റ്റീനും ഹോക്കിങ്ങിനും നേടാനായത് 160 പോയിന്റ് മാത്രമാണ്.
അധികമാര്‍ക്കും ജയിക്കാനാവാത്ത മെന്‍സ ടെസ്റ്റില്‍ തോല്‍ക്കുമെന്നാണ് കരുതിയതെന്നാണ് അര്‍ണവ് പിന്നീട് പറഞ്ഞത്. കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലെ റീഡിങ്ങില്‍ താമസിക്കുന്ന അര്‍ണവ് സാല്‍വേഷന്‍ സെന്ററില്‍ നിന്നാണ് ഐക്യു പരീക്ഷയില്‍ പങ്കെടുത്തത്. ഓക്സഫഡില്‍ 1946ല്‍ സ്ഥാപിച്ച മെന്സക്ക് ലോകത്ത് നിരവധി രാജ്യങ്ങളില്‍ ശാഖകളുണ്ട്.
ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചില്ലെന്നാണ് അര്‍ണവിന്റെ മാതാവ് മീഷ ധാമിജ ശര്‍മ്മ പറഞ്ഞത്. 'ഒന്നര വയസുള്ളപ്പോള്‍ ഇന്ത്യയിലേക്ക് അവധിക്ക് പോയപ്പോഴാണ് അര്‍ണവ് സാധാരണ കുട്ടിയല്ലെന്ന തോന്നലുണ്ടായത്.