പന്ത്രണ്ടാം വയസില്‍ അമ്മൂമ്മ നല്കിയ 1000 ഡോളറാണ് അമേരിക്കക്കാരനായ എറിക് ഫിന്മാന് ബിറ്റ് കോയിനില്‍ നിക്ഷേപിച്ചത്. 2011ല്‍ കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കിടയില്‍ മാത്രം പ്രചാരമുണ്ടായിരുന്ന ബിറ്റ്കോയിനെ ഫിന്മാന് പരിചയപ്പെടുത്തിയത് മൂത്ത സഹോദരനായിരുന്നു. അന്ന് ഒരു ബിറ്റ്കോയിന് കേവലം 12 ഡോളറായിരുന്നു മൂല്യം കണക്കാക്കിയിരുന്നത്.
പതിനെട്ട് വയസിനുള്ളില്‍ കോടീശ്വരനായാല്‍ കോളജില്‍ പഠിക്കാന്‍ പോകേണ്ടതില്ലെന്ന് ഫിന്മാന്റെ മാതാപിതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസ രീതിയുടെ വിമര്‍ശകനായ ഫിന്മാന് ഈയൊരു ലക്ഷ്യം കൂടി മുന്നില്‍ കണ്ടാണ് ബിറ്റ്കോയിനില് നിക്ഷേപത്തിനൊരുങ്ങിയത്. ബിറ്റ് കോയിന് കോടീശ്വരനാക്കിയതോടെ ഫിന്മാന് കോളജ് പഠനം ഉപേക്ഷിക്കുകയും ചെയ്തു.