E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കൈതട്ടി താഴെവീണുടഞ്ഞത് 28 ലക്ഷത്തിന്റെ വള; ആഭരണത്തിന്റെ വിലകേട്ട യുവതി കടയിൽ ബോധംകെട്ടു വീണു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

life
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കടകളിലെ തിരക്കും ചില സമയത്തെ അശ്രദ്ധയും മൂലം അബദ്ധത്തിൽ ചില സാധനങ്ങൾ ഉപഭോക്താക്കളുടെ കൈ തട്ടി താഴെ വീഴാറുണ്ട്. താഴെവീണുടഞ്ഞു പോയ വസ്തുക്കളുടെ പണം ഉപഭോക്താക്കൾ കടയുടമകയ്ക്ക് നൽകാറുമുണ്ട്. പക്ഷേ ചൈനയിലെ യുവതിയ്ക്കു പിണഞ്ഞത് ഇമ്മിണി വല്യ അബദ്ധം തന്നെയാണ്. ആഭരണങ്ങൾ തിരയുന്നതിനിടെയാണ് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള യുവതിയുടെ കൈതട്ടി ഒരു വള താഴെവീണുടഞ്ഞത്.

ആ വളയുടെ പണം താൻ അടയ്ക്കാമെന്നു പറഞ്ഞ ശേഷം അതിന്റെ പ്രൈസ്്ടാഗിലേക്കു നോക്കിയ യുവതി കടയിൽ ബോധംകെട്ടു വീണു. യുവതിയെ ഉണർത്താൻ കടയുടമകളും കടയിലെ ജീവനക്കാരും ആവോളം ശ്രമിച്ചെങ്കിലും യുവതി ഉണർന്നില്ല. ഉടനെ തന്നെ അവർ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ജെയ്ഡ് എന്ന വിലയേറിയ ഓർണമെൻറ് റോക്കിൽ തീർത്ത വളയായതുകൊണ്ടാണ് അതിത്രയും വിലമതിക്കുന്നതെന്നാണ് കടയുടമകളുടെ വാദം.

എന്നാൽ യുവതിയുടെ സാമ്പത്ത‌ികസ്ഥിതി ബോധ്യമുള്ളതുകൊണ്ട് മുഴുവൻ പണവും ആവശ്യപ്പെടുന്നില്ലെന്നു കടയുടമകൾ ഉറപ്പു നൽകിയിട്ടുണ്ടെന്നും 70,000 യുവാന്‍ (6,65,607.15 ഇന്ത്യൻ രൂപ) നല്‍കാന്‍ തയാറാണെന്ന് യുവതിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്നും ചൈനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വള കണ്ടാൽ അത്രയൊന്നും വില തോന്നില്ലെന്നാണ് വാർത്തയറിഞ്ഞ ശേഷം ജനങ്ങൾ സമൂമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :