കടകളിലെ തിരക്കും ചില സമയത്തെ അശ്രദ്ധയും മൂലം അബദ്ധത്തിൽ ചില സാധനങ്ങൾ ഉപഭോക്താക്കളുടെ കൈ തട്ടി താഴെ വീഴാറുണ്ട്. താഴെവീണുടഞ്ഞു പോയ വസ്തുക്കളുടെ പണം ഉപഭോക്താക്കൾ കടയുടമകയ്ക്ക് നൽകാറുമുണ്ട്. പക്ഷേ ചൈനയിലെ യുവതിയ്ക്കു പിണഞ്ഞത് ഇമ്മിണി വല്യ അബദ്ധം തന്നെയാണ്. ആഭരണങ്ങൾ തിരയുന്നതിനിടെയാണ് ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള യുവതിയുടെ കൈതട്ടി ഒരു വള താഴെവീണുടഞ്ഞത്.
ആ വളയുടെ പണം താൻ അടയ്ക്കാമെന്നു പറഞ്ഞ ശേഷം അതിന്റെ പ്രൈസ്്ടാഗിലേക്കു നോക്കിയ യുവതി കടയിൽ ബോധംകെട്ടു വീണു. യുവതിയെ ഉണർത്താൻ കടയുടമകളും കടയിലെ ജീവനക്കാരും ആവോളം ശ്രമിച്ചെങ്കിലും യുവതി ഉണർന്നില്ല. ഉടനെ തന്നെ അവർ യുവതിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. ജെയ്ഡ് എന്ന വിലയേറിയ ഓർണമെൻറ് റോക്കിൽ തീർത്ത വളയായതുകൊണ്ടാണ് അതിത്രയും വിലമതിക്കുന്നതെന്നാണ് കടയുടമകളുടെ വാദം.