E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 01:27 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

മരണമെത്തുമ്പോള്‍ അവള്‍ ഭയപ്പെടരുത്; കുഴിമാടത്തില്‍ മകളെ മരണത്തിനൊരുക്കി ചൈനീസ് കര്‍ഷകൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

zhang-china1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അതിഗുരുതരമായ രോഗം ബാധിച്ച കുഞ്ഞുമകളെ ചികിത്സിച്ചു ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ പണമില്ലാത്ത ചൈനീസ് കര്‍ഷകന്‍ ഒടുവില്‍ തീരുമാനിച്ചു് മരണത്തിനായി അവളെ ഒരുക്കാന്‍. സ്വന്തം മകള്‍ക്കായി കുഴിമാടം വെട്ടിയൊരുക്കി നിത്യേന അവള്‍ക്കൊപ്പം സമയം ചെലവിടുകയാണ് സിച്യുവാന്‍ പ്രവിശ്യയില്‍നിന്നുള്ള ഷാങ് ലിയോങ് എന്ന പാവം കര്‍ഷകന്‍. 

തന്റെ പുരയിടത്തില്‍ ഒരുക്കിയ കുഴിമാടത്തിനുള്ളില്‍ മകള്‍ക്കൊപ്പം കിടന്ന് അവളെ താരാട്ടു പാടി ഉറക്കാന്‍ ശ്രമിക്കുന്ന ഷാങിന്റെ ദൃശ്യം ഹൃദയഭേദകമാണ്. അന്ത്യവിശ്രമം കൊള്ളേണ്ട സ്ഥലവുമായി കുട്ടിയെ പൊരുത്തപ്പെടുത്തി മരണസമയത്ത് അവള്‍ക്കു ഭയമൊന്നും തോന്നാതിരിക്കാനാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ഷാങ് പറയുന്നത്.  

സിന്‍ലേയി എന്ന രണ്ടുവയസുകാരിക്ക് ജനിച്ചു രണ്ടു മാസത്തിനുള്ളിലാണ് അതിഗുരുതരമായ തലസീമിയ എന്ന രക്തസംബന്ധമായ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് ഒരു ലക്ഷം യുവാനിലധികം തുക സിന്‍ലേയിയുടെ ചികിത്സയ്ക്കായി കുടുംബം ചെലവഴിച്ചു. ഇപ്പോള്‍ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിയാതെ വലയുകയാണ് ഷാങ്. പലരില്‍നിന്നും പണം കടം വാങ്ങിയാണ് ചികിത്സാച്ചെലവു കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പലരും പണം നല്‍കാന്‍ മടികാട്ടുകയാണെന്നു ഷാങ് പറഞ്ഞു. 

zhang-china2.jpg.image.784.410

ഇതിനിടെ പൊക്കിള്‍ക്കൊടിയിലെ രക്തം ഉപയോഗിച്ച് സിന്‍ലേയിയെ രക്ഷിക്കാന്‍ കഴിയുമെന്ന് അറിഞ്ഞ് രണ്ടാമതൊരു കുഞ്ഞിനു ജന്മം നല്‍കാന്‍ ഷാങും ഭാര്യയും തീരുമാനിച്ചു. എന്നാല്‍ അത്തരം ചികിത്സയ്ക്കു ലക്ഷക്കണക്കിനു രൂപ വേണ്ടിവരുമെന്ന് അറിഞ്ഞതോടെ ആ ശ്രമവും തകര്‍ന്നു. പണം കണ്ടെത്താന്‍ ഒരു വഴിയുമില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് കുഞ്ഞിനായി ഭയവും വേദനയുമില്ലാത്ത മരണം ഒരുക്കാന്‍ അവര്‍ തീരുമാനിച്ചത്. 

zhang-china.jpg.image.784.410 (1)

കുഴിമാടം തയാറാക്കി എല്ലാ ദിവസവും മകളെ അവിടെ കളിക്കാന്‍ കൊണ്ടുവരികയാണ് ഷാങ് ചെയ്യുന്നത്. മരണമെത്തുമ്പോള്‍ അവള്‍ക്ക് ഒരു തരത്തിലുള്ള അസ്വസ്ഥതയും തോന്നാതിരിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്നു കണ്ണീരോടെ ഷാങ് പറയുന്നു. തലസീമിയ രോഗികള്‍ക്ക് ആയുഷ്‌കാലം മുഴുവന്‍ ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കൂടുതൽ വാർത്തകൾക്ക് ക്ലിക്ക് ചെയ്യുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :