E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:10 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

നേടണം ഇരട്ടി; ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച 10 മ്യൂച്വൽ ഫണ്ടുകൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mutual-fund
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു വർഷം കൊണ്ട് 50 ഉം 60 ശതമാനം നേട്ടം നൽകിയ മ്യൂച്വൽ ഫണ്ടുകൾ ഉണ്ടെന്നറിഞ്ഞു. അവ ഏതാണെന്നു പറഞ്ഞു തരുമോ? സന്തോഷ് മേനോന്റെ ആവശ്യം ഇതാണ്. 

നേടണം ബാങ്കിൽ കിട്ടുന്നതിന്റെ ഇരട്ടി 

അഞ്ചു വർഷം മുന്‍പ് ബാങ്കിൽ ഒരു ലക്ഷം എട്ടു ശതമാനത്തിനിട്ടിട്ട് തിരിച്ചു കിട്ടിയത് 1.48 ലക്ഷം രൂപ. പലിശ ആറു ശതമാനമായതിനാൽ ഇനി എവിടെ കൊണ്ടിടുമെന്ന ആശങ്കയായിരുന്നു. അപ്പോഴാണ് ഒരു ലക്ഷം രൂപ അഞ്ചു വർഷം കൊണ്ട് മ്യൂച്വൽ ഫണ്ടിൽ ഇരട്ടിയായി കിട്ടിയ കാര്യം സുഹൃത്തു പറഞ്ഞത്. അതോടെ നിക്ഷേപിക്കാൻ തീരുമാനിച്ചു. പക്ഷേ, പല പേരുകളിൽ, പല കമ്പനികളുടെ ആയിരക്കണക്കിനു ഫണ്ടുകളുണ്ട്. ഇതിൽ എനിക്കു പറ്റിയവ എങ്ങനെ കണ്ടെത്തും? നിർമല മാത്യുവിന്റെ ചോദ്യം. 

മ്യൂച്വൽ ഫണ്ടുകളിലേക്കു നിക്ഷേപം ഒഴുകുകയാണെന്ന റിപ്പോർട്ടുകളാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മ്യൂച്വൽ ഫണ്ടുകൾ മിന്നുന്ന നേട്ടം നൽകുന്നതു മനസ്സിലാക്കി നിക്ഷേപിക്കാൻ കൂടുതൽ പേർ രംഗത്തെത്തുന്നതാണു കാരണം. 

പക്ഷേ, കാര്യമായ ധാരണയില്ലാത്തതിനാൽ ബഹുഭൂരിപക്ഷത്തിനും ഏതു ഫണ്ട് തിരഞ്ഞെടുക്കണം എന്ന സംശയമാണ്. തുടക്കക്കാർ മാത്രമല്ല ശരിയായി അറിവില്ലാത്തവരും തങ്ങൾക്ക് അനുയോജ്യമല്ലാത്ത പദ്ധതികളിൽ നിക്ഷേപിച്ച് വലിയ നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ഉദാഹരണത്തിന്, സന്തോഷ് മേനോൻ ആവശ്യപ്പെട്ട റിസ്ക് കൂടിയ സെക്ടർ ഫണ്ടുകൾ. അതേസമയം ശരിയായ പദ്ധതി കണ്ടെത്തി നിക്ഷേപിച്ച് വലിയ സമ്പത്ത് വളർത്തിയെടുക്കുന്നവരും ഏറെയാണ്. ഈ സാഹചര്യം പരിഗണിച്ച് സമ്പാദ്യം നിക്ഷേപകരുടെ സഹായത്തിനെത്തുകയാണ്. ഈ രംഗത്ത് കാര്യമായ വൈദഗ്ധ്യം ഇല്ലാത്തവർക്കായി, ഇപ്പോൾ നിക്ഷേപിക്കാൻ മികച്ച പത്ത് ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുത്തു നൽകുന്നു. പ്രമുഖ ഷെയർ ബ്രോക്കിങ് സ്ഥാപനമായ ജിയോജിത് ഫിനാൻഷ്യൽ സർവീസസിന്റെ മ്യൂച്വൽ ഫണ്ട് ഗവേഷണവിഭാഗം ആണ് ഈ ടോപ് ഫണ്ടുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 

ഓഹരി കുതിപ്പിന്റെ പാതയിലായതിനാൽ ഇക്വിറ്റി ഫണ്ടുകളിൽ വളരെ മികച്ച ആദായം പ്രതീക്ഷിക്കാം. അതിനാൽ ഈ ടോപ് ടെൻ ഫണ്ടുകളും ഇക്വിറ്റി ഫണ്ട് വിഭാഗത്തിൽ നിന്നുള്ളവയാണ്. ഇതുവരെ നൽകിയ നേട്ടം, ഫണ്ട് മാനേജരുടെ മികവ്, ബെഞ്ച് മാർക്ക് സൂചികയുമായുള്ള താരതമ്യം, കൈകാര്യം ചെയ്യുന്ന ആസ്തി, എങ്ങനെ വൈവിധ്യവൽക്കരിച്ചു നിക്ഷേപിച്ചിരിക്കുന്നു എന്നിവയെല്ലാം വിശകലനം ചെയ്താണ് ആയിരക്കണക്കിനു ഫണ്ടുകളിൽനിന്നു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. 

എന്നാൽ ഇക്വിറ്റി ഫണ്ടിൽ എപ്പോഴും നഷ്ടസാധ്യതയുണ്ടെന്നു മനസ്സിലാക്കിയേ നിക്ഷേപിക്കാവൂ. അതുപോലെ കുറഞ്ഞത് അഞ്ചു വർഷ കാലയളവിലേക്ക് എങ്കിലും നിക്ഷേപിക്കുകയാവും നന്ന്.വിപണി കുതിപ്പിന്റെ പാതയിൽ ഇത് മികച്ച സമയം 

ഓഹരി വിപണിയും മ്യൂച്വൽ ഫണ്ട് നിക്ഷേപവും കുതിക്കുകയാണ്. സെൻസെക്സ് 30,000 ത്തിനു മുകളിൽ. നിഫ്റ്റി 10,000 നിലവാരത്തിൽ. ജിഎസ്ടി അടക്കമുള്ള പരിഷ്കരണ നടപടികൾ അടുത്ത രണ്ടു മൂന്നു വർഷത്തേക്ക്  വിപണിയിൽ അനുകൂല സാഹചര്യം ഉറപ്പാക്കുമെന്ന്  വിപണി വിദഗ്ധരെല്ലാം അഭിപ്രായപ്പെടുന്നു. അതുകൊണ്ട്   ഓഹരിയിൽ നിക്ഷേപിക്കാൻ ഇതു മികച്ച സമയമാണ്. എന്നാൽ ഓഹരിയിൽ നേരിട്ടു നിക്ഷേപിക്കാൻ അറിവും സമയവും ഇല്ലാത്തവർക്ക് അതിനുള്ള  നല്ല മാർഗം ഇക്വിറ്റി ഫണ്ടുകളാണ്. ഓഹരിയിൽനിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികൾ.

നിക്ഷേപം ഒഴുകുന്നു

2016–'17 ൽ 18.3 ലക്ഷം കോടി രൂപയാണ് ഇന്ത്യൻ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. 2015–'16 ൽ ഇത് 13.53 ലക്ഷം കോടിയായിരുന്നു. അതായത്, മുൻ വർഷത്തെക്കാൾ 35 ശതമാനം വർധന. മാർച്ച് 31 വരെയുള്ള കണക്കാണിത്. 2016–'17 ൽ 67 ലക്ഷം പുതിയ അക്കൗണ്ടുകൾ ആരംഭിച്ചു. ഇതോടെ  നിക്ഷേപകരുടെ എണ്ണം 5.4 കോടിയായി. 

നിശ്ചിത തുക മാസം നിക്ഷേപിക്കാവുന്ന എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) യിലൂടെ ഓരോ മാസവും 1,206 കോടി രൂപയാണ് മൂന്നു വർഷം മുൻപു വന്നിരുന്നത്. എന്നാൽ 2017 മാർച്ചിൽ 3,989 കോടി രൂപ എത്തി. ഏപ്രിലിൽ അത് 4,200 കോടി രൂപയായി ഉയർന്നു. മൂന്നു വർഷം കൊണ്ട് എസ്ഐപി കളുടെ 51.96 ലക്ഷത്തിൽ നിന്ന് 1.28 കോടിയായി. 2,322 രൂപയായിരുന്ന ശരാശരി മാസഗഡു 3,121 രൂപയായി. 

വിപണി കുതിപ്പിലാണെങ്കിൽ ശരാശരി 20–25 ശതമാനം വാർഷിക നേട്ടം നൽകാൻ നല്ല ഇക്വിറ്റി ഫണ്ടുകൾക്കു കഴിയും. ഇനി വിപണിയിൽ കാര്യമായ കുതിപ്പില്ലെങ്കിലും  മികച്ച ഫണ്ടുകൾ  ദീർഘകാലാടിസ്ഥാനത്തിൽ 10–15 ശതമാനം നേട്ടം നൽകും.  ബാങ്ക്  നിക്ഷേപിത്തിൽനിന്നും കാര്യമായി നേട്ടം ഇല്ലാത്ത   പശ്ചാത്തലത്തിൽ ഇക്വിറ്റി ഫണ്ടുകൾ പരിഗണിച്ചേ പറ്റൂ. മൊത്തം നിക്ഷേപത്തിന്റെ ഒരു വിഹിതം എല്ലാവരും ഇത്തരം മാർഗങ്ങളിൽ വിനിയോഗിച്ചില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ല. പക്ഷേ, നല്ല ഫണ്ടിലല്ല നിക്ഷേപം എങ്കിൽ ചിലപ്പോൾ കാര്യമായ തിരിച്ചടി കിട്ടാം. അതിനാൽ മികച്ച ഫണ്ടാണെന്നുറപ്പാക്കി മാത്രം നിക്ഷേപിക്കുക. 

ഇക്വിറ്റി ഫണ്ട് എന്ത്? എങ്ങനെ?

ഓഹരിയിൽ നിക്ഷേപിച്ച് നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇക്വിറ്റി ഫണ്ടുകൾ എന്നറിയാമല്ലോ? ഇതിൽ തന്നെ പലതരം ഫണ്ടുകളുണ്ട്.  ഒരു വർഷം കൊണ്ട് 60 ഉം 64 ഉം ശതമാനം നേട്ടം നൽകിയ ഇക്വിറ്റി ഫണ്ടുകൾ ഉണ്ട്.  നഷ്ടസാധ്യത ഏറെ കൂടിയ സെക്ടർ ഫണ്ട് വിഭാഗത്തിൽ പെടുന്നവയാണ് അവ. ഇത്തരം ഫണ്ടുകൾ സാധാരണ നിക്ഷേപകർക്ക് അനുയോജ്യമല്ല. നല്ല അറിവും വിപണി  ചലനങ്ങൾ മനസ്സിലാക്കി   ഇടപാടു നടത്താനുള്ള കഴിവുള്ളവർ മാത്രമേ ഇവയിൽ  നിക്ഷേപിക്കാവൂ. ഇല്ലെങ്കിൽ മൂലധനം പോലും നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. 

റിസ്ക് കുറഞ്ഞവ

സാധാരണക്കാർക്കായി  റിസ്ക് ഉള്ള  ഫണ്ടുകൾ പൂർണമായും ഒഴിവാക്കിയാണ് ഇവിടെ പത്തു ഫണ്ടുകൾ ശുപാർശ ചെയ്യുന്നത്. ലാർജ് ക്യാപ് വിഭാഗത്തിൽനിന്ന് അഞ്ചു ഫണ്ടുകൾ, ഫ്ളെക്സി ക്യാപ്പിൽനിന്ന് രണ്ട്. രണ്ട് മിഡ് ക്യാപ് ഫണ്ട്, ഒരു സ്മോൾ ആൻഡ് മിഡ് ക്യാപ് ഫണ്ട് എന്നിങ്ങനെ. ഇതിൽ ഓരോ വിഭാഗത്തേയും ഒന്നു പരിചയപ്പെടാം. 

പൂർണരൂപം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :