സന്തോഷത്തോടെയും സമാധാനത്തോടും കൂടി സ്വസ്ഥമായി കഴിയാൻ ഒരിടം അതായിരിക്കണം വീട്. പകലത്തെ ടെൻഷനും അലച്ചിലുമൊക്കെ കഴിഞ്ഞു വീട്ടിലെത്തി
സ്വസ്ഥമായി വിശ്രമിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലർക്കും അത് സാധിക്കുന്നില്ല എന്നതാണ് സത്യം. വാസ്തുപരമായി പണിത വീടാണെങ്കിലും വേണ്ട
രീതിയിൽ പരിപാലിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ദോഷമായിക്കും ഫലം. ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിനുള്ളിലെ നെഗറ്റീവ് എനർജിയെ പുറംതള്ളി പൊസിറ്റീവ്
എനർജി നിറയ്ക്കാൻ സാധിക്കും.
1.പൊട്ടിയകണ്ണാടി, ഫ്യൂസ്ആയ ബൾബ്, കേടായ ഇലക്ട്രിക്ക് ഉപകരണങ്ങൾ, സമയം തെറ്റായി കാണിക്കുന്ന ക്ലോക്ക് എന്നിവ വീട്ടിൽ നിന്ന് ഒഴിവാക്കുക.
2.മുറികൾ വൃത്തിയാക്കുന്ന ചൂല് ഭിത്തിയിൽ ചാരി വയ്ക്കാതെ കിഴക്കുപടിഞ്ഞാറു ദിശയിൽ തറയിൽ വയ്ക്കുക.
3. എട്ടുകാലിവല, ചിതൽ എന്നിവ വീട്ടിനകത്തു എവിടേലും കാണുകയാണെങ്കിൽ ഉടൻ തന്നെ കളയുക. ഇവ വീട്ടിൽ കാണുന്നത് ദൗർഭാഗ്യത്തിന് കാരണമാവും.
4. ചെരുപ്പിട്ടു വീട്ടിനകത്തൂടെ നടക്കാതിരിക്കുക.
5. പൊട്ടിയ നിലവിളക്ക്, വിഗ്രഹങ്ങൾ, ഫോട്ടോകൾ എന്നിവ ഉടൻ മാറ്റുക