റോഡ് മൽസരിക്കാനുള്ള വേദിയല്ല... ദേഷ്യമോ വൈരാഗ്യമോ തീർക്കാനുള്ള സ്ഥലമുവല്ല. ഇത്തരത്തിലുള്ള ഒരാളുടെ പെരുമാറ്റം ചിലപ്പോൾ അനേകം നിരപാരാധികളെയാകാം ബാധിക്കുന്നത്. അത്തരത്തിലൊരു അപകടമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അമേരിക്കയിലെ കാലിഫോർണിയ ഹൈവേയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ബുധനാഴ്ച്ച പ്രദേശിക സമയം പുലർച്ചെ 5.40 നാണു സംഭവം അരങ്ങേറിയത്. ഹൈവേയിലൂടെ വന്ന മറ്റൊരു യാത്രികനാണ് വഴക്കിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന മോട്ടോർസൈക്കിളിന്റെ മുന്നിലേക്കു കാർ കയറിയതാണു സംഭവത്തിനു തുടക്കം കുറിച്ചത്.
പെട്ടന്നു മുന്നിൽ കയറിയത് ഇഷ്ടപ്പെടാത്ത ബൈക്ക് യാത്രികൻ കാറിൽ തൊഴിക്കുന്നു. ബൈക്കിനെ ഇടിപ്പിക്കാൻ കാർ ഡ്രൈവർ ശ്രമിക്കുമ്പോള്‍ ബൈക്കുകാരൻ ഒഴിഞ്ഞു മാറി രക്ഷപ്പെടുന്നു. രണ്ടാമതും ഇടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ കോൺക്രിറ്റ് മതിലിലിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് നിൽക്കുന്നത്. ആ വാഹനം തലകുത്തി മറിയുന്നതും വിഡിയോയിൽ കാണാം. ഇതിനിടെ ബൈക്ക് യാത്രികൻ നിർത്താതെ വേഗത്തിൽ പോകുന്നതും വിഡിയോയിലുണ്ട്.