ബാങ്കോക്ക്∙ തായ്ലന്ഡിലെ മൃഗശാലയില്‍ പ്രദര്‍ശനത്തിനിടെ മുതലയുടെ വായ്ക്കുള്ളില്‍ തല വച്ച ജീവനക്കാരനെ മുതല കടിച്ചു കുടയുന്നതിന്റെ ഭയാനകമായ വിഡിയോ. വിനോദസഞ്ചാരികള്‍ക്കു വേണ്ടി നടത്തുന്ന സ്ഥിരം പ്രദര്‍ശനത്തിനിടെയാണ് സംഭവം. കാഴ്ചക്കാരില്‍ ഒരാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കാഴ്ചക്കാരെ സാക്ഷിനിര്‍ത്തി മുതലയുടെ കൂട്ടിലെത്തിയ മൃഗശാലാ സൂക്ഷിപ്പുകാരന് മുതലയുടെ മുന്നില്‍ മുട്ടുകുത്തിനിന്ന ശേഷം അതിന്റെ വായ ഒരു വടി ഉപയോഗിച്ച് തുറന്ന് തന്റെ തല അതിനുള്ളിലേക്കു കടത്തുകയായിരുന്നു. കാഴ്ചക്കാര്‍ ശ്വാസമടക്കിപ്പിടിച്ചു പ്രദര്‍ശനം കാണുന്നതിനിടെയാണ് മുതല പ്രകോപിതനായി മൃഗശാലാ സൂക്ഷിപ്പുകാരന്റെ തലയില്‍ കടിച്ച് വട്ടം ചുഴറ്റിയത്. വേദനകൊണ്ടു പുളഞ്ഞ് അയാള്‍ അലറിക്കരഞ്ഞതോടെ ഭാഗ്യവശാല്‍ മുതല പിടിവിട്ട് തൊട്ടടുത്തുള്ള വെള്ളത്തിലേക്ക് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
മുമ്പും പ്രദര്‍ശനത്തിനിടെ ഇയാള്‍ക്കു കടിയേറ്റിട്ടുണ്ട്. ഒരു വിരല്‍ നഷ്ടപ്പെട്ടത് പ്രദര്‍ശനത്തിനു മുമ്പ് ഇയാള്‍ കാട്ടിയിരുന്നു. അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മൃഗശാലാ സൂക്ഷിപ്പുകാരന് മുതലയുടെ വായ്ക്കുള്ളില്‍ തല വച്ചു കൊടുക്കുന്നത്.